തുളസി എണീക്കാൻ നോക്കി.. കഴിയുന്നില്ല.. കാലിൽ തമാര വള്ളി ചുറ്റി മുറിവുകൾ ഉണ്ട്….
ഞാൻ എടുത്തു പൊക്കിക്കൊട്ടെ..
അവൾ.. ഒന്നും മിണ്ടിയില്ല അവനെ നോക്കാൻ ഉള്ള ശക്തി ഇല്ലായിരുന്നു…
മൗനo സമ്മതം എന്ന പോലെ കൃഷ്ണ തുളസിയെ രണ്ടു കൈകൊണ്ടുo കോരി എടുത്തു മാറോടു ചേർത്തു…
തുളസി അവന്റെ മുഖത്തേക്കു നോക്കി.. അവളെ ഒന്ന് നോക്കുന്നു പോലും ഇല്ല നടക്കുക ആണ്.. വാരിയെല്ലിന്റെ സൈഡിൽകുടെയും, കാൽമുട്ടിനു താഴെകുടെയും ആണ് അവളെ കോരി എടുത്തിരിക്കുന്നെ..കൈ ഒരു പിടുത്തത്തിനു അവൾ അവന്റെ ഷോൾഡറിൽ പിടിച്ചു..
അവളെയും എടുത്ത് ഗസ്റ്റ് ഹൌസിന്റെ ഉമ്മറത്തു കേറി അമ്മേ എന്ന് ഉറക്കെ വിളിച്ചു…….
അമ്മ ഉറക്കത്തിൽ ആവും മരുന്ന് കൊടുത്തിട്ടാ ഞാൻ ഇറങ്ങിയത് മയക്കം ഉള്ളത് ആണ്… കുറച്ചു കഴിഞ്ഞേ ഉണരൂ….
മുറി ഇതു ആണ് അവൻ ചോദിച്ചു..
അവൾ കൈ ചുണ്ടി കാണിച്ചു…
അവൻ അവിടോട്ടു നടന്നു അവളെ ആ മുറിയിലെ കസേരയിൽ ഇരുത്തി..
ചേച്ചി ok ആണോ…
ആകെ നനഞ്ഞു ഇരിക്കുക ആണ് വിറക്കുന്നും ഉണ്ട് ശരിര വേദനയും. അവൾ ശബ്ദം താഴ്ത്തി ok എന്ന് പറഞ്ഞു..
ആ ഡ്രസ്സ് ഒക്കെ മാറണ്ടേ…
അവള് അവനെ നോക്കി….
ഒറ്റയ്ക്ക് പറ്റുമോ….
ആാാ പറ്റും…. പറ്റുങ്കി ആ അലമാരി തുറന്നു ഒരു പാവാടയും, ബനിയനും കുളുമുറിയിൽ ഇടുമോ….
അവൻ അവളെ നോക്കി ചിരിച്ചു എന്നിട്ട് പറഞ്ഞ തുണി എടുത്തു അകത്തു ബാത്‌റൂമിൽ ഇട്ടു… അവളെ നോക്കി എണീക്കാൻ ശ്രെമിക്കുക ആണ് പറ്റുന്നില്ല….
അടങ്ങി ഇരിക്കു അവിടെ ഞാൻ സഹായിക്കാം… ഒരു സൈഡിൽ പിടിച്ചു പൊക്കി അവളെ പയ്യെ നടത്തിച്ചു ബാത്‌റൂമിൽ കേറ്റി അവൻ ഡോറു അടച്ചു….