പ്രണയമന്താരം 2 [പ്രണയത്തിന്റെ രാജകുമാരൻ]

Posted by

പിറ്റേന്ന് രാവിലെ കുളിച്ചു കുറി തോറ്റു പൂജ മുറിയിൽ വിളക്ക് വെച്ച് തുളസി തറയിലും വിളക്ക് കൊളുത്തി പ്രാർത്ഥിച്ചു അന്നത്തെ ദിവസം തുളസി ആരംഭിച്ചു……

ഒരു നീല ബ്ലാവുസും, പച്ച ദാവണിയും ആയിരുന്നു അവളുടെ വേഷം…

 

സ്കൂളിൽ പോകുന്ന ടൈം ആയപ്പോൾ കല്യാണി ടീച്ചർ വീടിനു മുൻപിൽ വന്ന് വണ്ടിയുടെ ഹോൺ അടിച്ചു…. ഹുസ്ബൻഡ് ആണ് സ്കൂളിൽ വിടുന്നത്

 

മോളെ ഞാൻ പോവാണ്.. ok അല്ലെ മോളു… ഉറക്കം ഒക്കെ ഇങ്ങനെ ഉണ്ടായിരുന്നു…… ഇതു മാധവേട്ടൻ എന്റെ ഹസ്ബൻഡ് ആണ്

ഹായ്.. തുളസി…. ഞാൻ മാധവൻ പിന്നെ വിശദമായി പരിചയപ്പെടാട്ടോ

 

ആ ഹായ് അങ്കിൾ

ന്നായി ഉറങ്ങി കുറച്ചു നാളുകൾക്കു ശേഷം…

 

എന്നാ ഞാൻ പോവാട്ടോ എന്തേലും ഉണ്ടെകിൽ വിളിക്കു…

ആ ഒക്കെ ടീച്ചറെ..

 

അന്ന് രാവിലേ തന്നെ പണി ഒക്കെ ഒതുക്കിയ തുളസി ഒറ്റയ്ക്ക് ഇരുന്നപ്പോൾ പറമ്പും കുളവും ഒക്കെ ഒന്ന് കാണാൻ ഇറങ്ങി….

മാവും, വയലും ഒക്കെ കണ്ടു ഒടുവിൽ കുളക്കടവിൽ എത്തി.. തമാര പൂക്കൾ കണ്ടു ഒരു കൊതി വെള്ളത്തിൽ ഇറങ്ങാൻ…..

പയ്യെ.. പയ്യെ ഇറങ്ങി അവസാന പടി ഇറങ്ങിയപ്പോൾ നല്ല വഴുക്കൽ ഉണ്ടായിരുന്നു കാല് തെന്നി ദേവി എന്ന് ഉറക്കെ കരഞ്ഞോണ്ട് വെള്ളത്തിലേക്ക്…….

ഒന്ന് പൊങ്ങി ശാസം എടുക്കാൻ വേണ്ടി….  ആമ്മേ എന്ന് അവൾ അലറി കരഞ്ഞു.. പിന്നയും മുങ്ങി വായിൽ വെള്ളം കേറി.. പിന്നെയും പൊങ്ങി കരയാൻ ശ്രെമിച്ചു അമ്മേ ആദ്യ വട്ടത്തേ പോലെ ശബ്ദം ഉയർന്നില്ല…..  പിന്നെയും താന്ന് പോയി വെള്ളം കുടിച്ചു ഇനി രെക്ഷ ഇല്ല എന്നു അവൾക്കു മനസിലായി..ഒന്നുടെ പൊങ്ങി ആഴങ്ങളിലേക്ക് അവൾ പോയി കണ്ണു അടയുന്നതിനു മുൻപ് എന്തോ ഒന്ന് വെള്ളത്തിലേക്ക് താഴുന്നതും തന്നെ മുകളിലേക്ക് വലിച്ചു പൊക്കുന്നതുമായി തോന്നി… ഒരു മിന്നായം പോലെ ഒരു രൂപം അവൾ കണ്ടു…. അപ്പോളേക്കും കണ്ണു പൂർണ്ണമായും അടഞ്ഞിരുന്നു…..

♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *