“ജൂനിയർ കുട്ടി ആയ ഒരുതവളെ കൊണ്ട് ഉടുപ്പിച്ചു.
അഴിക്കാൻ നീ ഉണ്ടല്ലോ.
സൂക്ഷിച്ചു ഒക്കെ വേണം കേട്ടോ.
മൊത്തം പിന്ന് ആണ്.”
അവളുടെ ഒരു ചിരി ഉണ്ട് അത് പറഞ്ഞു കഴിഞ്ഞ ശേഷം.
“നിനക്ക് അപ്പൊ നാളെ തന്നെ തിരിച്ചു പോകണ്ടേ? ഒരു ദിവസം അല്ലെ ഉള്ള്.”
“ആര് പറഞ്ഞു.
ബുധനാഴ്ച വരെ ഫ്രീ ആണ്.”
“എന്ത്യേ പ്രിൻസിപ്പൽ വടി ആയോ?”
“അല്ലാ.”
“പിന്നെ?”
“കോളേജ് ടൂർ ആണ്.”
ഞാൻ ഒന്ന് നിന്ന്.
“നിനക്ക് പോകാൻ ആഗ്രഹം ഇല്ലേ?”
അവൾ ഞാൻ നിന്നത് കാരണം.
വീണ്ടും വന്ന് എന്റെ കൈ പിടിച്ചു തോളിൽ ചാരി കൈയിൽ കെട്ടിപിടിച്ചു പറഞ്ഞു.
“എനിക്ക് ദേ ഇങ്ങനെ നടക്കുന്നത് ആണ് ഇഷ്ടം.”
അവളുടെ കൂടെ നടന്ന്.
“എന്നാലും?”
“പിന്നെ പോയ സ്ഥലം വീണ്ടും വീണ്ടും പോയി കാണാൻ എനിക്ക് എന്താ പ്രാന്തു ഉണ്ടോ.
അത്രക്ക് നിർബന്ധം ആണേൽ നമുക്ക് പോകാന്നെ.
എങ്ങോട് എങ്കിലും.
കൂടെ ഏട്ടന്റെ ദീപു നെയും.”