ബാക്കി ഉള്ളവർ ഒക്കെ എവിടെ?”
“ഓ അവർ ഒക്കെ ഇവിടെ തന്നെ ഉണ്ട്.
ഇത്രയും ദൂരം ആയത് കൊണ്ട് ഗേൾസ് അധികം ആരും വന്നിട്ട് ഇല്ലാ.
നീ അവളെ കണ്ടോ?”
“വിളിക്കാത്ത കല്യാണതിന് വന്നത് അല്ലേടാ.
എങ്ങനെ?
നിങ്ങൾ എന്നെ കണ്ടാ കാര്യം ഒന്നും പറയണ്ട.
അവളെ ഫേസ് ചെയ്യാൻ ഒന്നും എനിക്ക് താങ്ങില്ല.
ഞാൻ കാറിലേക്ക് പോകുവാ.”
“എന്താടാ നീ ഇങ്ങനെ .
കുറച്ച് നേരം കൂടെ നില്കുന്നെ.
നമുക്ക് ഒന്ന് കൂടിയാലോ?”
“ഇല്ലടാ എനിക്ക് കഴിയില്ല.
നിങ്ങളെ കണ്ടത് തന്നെ എനിക്ക് സന്തോഷം ആയി.
അതിൽ കൂടുതൽ എന്താടാ.
കാർ നോക്കണം. ആരേലും വന്നു പണിതൽ എനിക്ക് ചിത്ത കേൾക്കും. ഞാൻ പോകുവാ.”
അങ്ങനെ കള്ളം പറഞ്ഞു അവരുടെ അടുത്ത് നിന്ന് പോയി ഒപ്പം അവന്മാർ എന്റെ ഫോൺ നമ്പർ കൈയിൽ നിന്ന് വാങ്ങിച്ചു.