മാലാഖയുടെ കാമുകൻ 6 [Kamukan]

Posted by

ഒരു ദിവസം ഓഫീസയിൽ എല്ലാരും ആഹാരം കഴിക്കാൻ പോയപ്പോൾ ഞാൻ ഒരു വർക്ക്‌ അവനു കൊടുത്താരുന്നു. അതിനാൽ തന്നെ അവിടെ അവൻ ഒറ്റക് ആയിരുന്നു അവിടെ.

 

അത് തന്നെ ആയിരുന്നു നല്ല അവസരം എന്ന് കരുതി അന്ന് ഞാൻ എടുത്ത ഫോട്ടോ ആയിരുന്നു ഇതു.

 

എന്ത് സുന്ദരൻ ആണ് അല്ലേ എന്റെ ജോൺ അവന്റെ കണ്ണുക്കൾ വല്ലാത്ത ഒരു ആകർഷണം തന്നെയാണ്.

 

 

എന്റെ സ്വന്തം ആണ് എന്റെ ജോൺ ആർക്കും വേണ്ടി അവനെ ഞാൻ വിട്ടുകൊടുക്കത്തില്ലാ.

 

 

അവൻ എന്റെ മാത്രം ആണ്. എന്റെ നെഞ്ചിലെ പ്രണയം മുഴുവനും അവനു വേണ്ടി മാത്രം ആണ്.

 

 

എന്റെ ഓരോ നിശ്വാസം പോലും ജോണിന് വേണ്ടി മാത്രം ആണ്.

 

അ ചിന്തയിൽ ഒഴുകിയിരുന്ന അവളെ നിദ്രാദേവി കടാക്ഷിച്ചു. സ്വപ്നത്തിലെ പ്രത്യാശയുടെയും സ്നേഹത്തിത്തിൻെയും ലോകത്തിലേക്ക് അവളെ കൂട്ടിക്കൊണ്ടുപോയി. ഉറക്കഗുളിക ഇല്ലാതെ ആദ്യമായി അവൾ സുഖമായി ഉറങ്ങി.

 

 

റോസ്ന്റെ ഓഫീസിൽ,

 

 

സമയം ഒത്തിരി ആയല്ലോ ജൂൺ വരാമെന്ന് പറഞ്ഞിട്ട് വന്നില്ലല്ലോ. ഇവൻ എപ്പോഴും ഇങ്ങനെ തന്നെയാണ്. ഇന്ന് വരട്ടെ കാണിച്ചു കൊടുക്കാം.

 

തെണ്ടി സമയത്തിൽ വരുത്തുന്മില്ലാ മനുഷ്യനെ ചുമ്മാ ഒരു പ്രതീക്ഷയും തന്നിട്ട്.

 

അവളുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടു എന്നിട്ടും അവൻ വന്നില്ലാ. ഒത്തിരി വിളിച്ചു എന്നാൽ ഫോൺ റിങ് ചെയ്യുന്നുണ്ട് എന്നാൽ എടുക്കുന്നില്ലാ.

 

Leave a Reply

Your email address will not be published. Required fields are marked *