ഏയ് അവൻ കേട്ടു കാണുമായിരിക്കും. എന്റെ മോഹങ്ങൾ ആഗ്രഹങ്ങൾ പ്രത്യാശകൾ പ്രതീക്ഷകളെല്ലാം ഞാനവനോട് തുറന്നു പറഞ്ഞല്ലോ.
അവൻ എന്നെ മനസ്സിലാകാതെ ഇരിക്കില്ല കാരണം അതാണ് എന്റെ സ്നേഹം.
അവൻ ഡ്രോപ്പ് ചെയ്തതും അവന്റെ ഒപ്പം ഞാൻ അടുത്ത ഇരുന്നു എന്ന് ചിന്തിക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതി.
അടിവയറ്റിൽ മഞ്ഞു വീണ പോലത്തെ ഉള്ള സുഖം.
ഉഫ് പറയാൻ പറ്റാത്ത അനുഭൂതി ഇതാണോ പ്രണയം. വല്ലാത്ത ഒരു ഉന്മാദ അവസ്ഥ.
ആ ചിന്തക്ക് എല്ലാ വിരാമമിട്ടുകൊണ്ട് ഒരു കാർ എന്റെ മുന്നിൽലൂടെ പാസ്സ് ചെയ്തപ്പോഴാണ് ഞാൻ തന്റെ ബോധ മണ്ഡലത്തിലേക്ക് തിരിച്ചു വന്നത് തന്നെ.
എന്നാൽ അ കാറിന്റെ ഉള്ളിലെ ആ കറുത്ത രണ്ട് കണ്ണുകൾ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.
അപ്പോഴാ ആണ് അവൾ ചുറ്റും നോക്കുന്നത് അവൻ തന്നെ എവിടെ ഡ്രോപ്പ് ചെയ്തോ അവിടെ തന്നെ ഒരടി പോലും അനങ്ങാതെ അവിടെ നിൽക്കുകആണ് എന്നുള്ള ബോധ്യം അവൾക്ക് വന്നത് തന്നെ.