പിറ്റേന്നു ക്‌ളാസിൽ എത്തിയപ്പോഴാണ് അലിക്ക് അവന്റെ പുസ്തകം ഇന്ന് തിരിച്ച് കൊടുക്കണമെന്ന കാര്യം ഓർമ്മ വന്നത്. ഇനി അവനോട് എന്ത് പറയും എന്ന് ചിന്തിച്ച് ക്‌ളാസിൽ കയറാൻ നിൽക്കുമ്പോഴാണ് പെട്ടെന്ന് ആ തെണ്ടി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
“ടാ.. ബുക്കെവിടെ… വേഗം താ.. ഇപ്പൊ ബെല്ലടിക്കും..”
“അത് ഞാൻ.. എടാ…”
“എന്ത്യേ വീട്ടിലാരെങ്കിലും പൊക്കിയോ…? ”
“മ്മ്…”
” നിന്റെ ഒരു കാര്യം.. നിന്റെ ആക്രാന്തം കണ്ടപ്പോൾ എനിക്കിന്നലെ തന്നെ തോന്നി.. അത് സാരമില്ല.. നീ ഉച്ചയ്ക്ക് ഫ്രീ ആവുമ്പോൾ ടോയ്‌ലെറ്റിന്റെ സൈഡിൽ വാ ഒരു കാര്യം ഉണ്ട്..”
“എന്ത് കാര്യം…? ”
“അതൊക്കെ അപ്പൊ പറയാം.. ഞാൻ പോവാ..”
അതും പറഞ്ഞവൻ അവന്റെ ക്‌ളാസിലേക്കോടി.. ഞാൻ ക്‌ളാസിൽ കയറി എന്റെ ബെഞ്ചിലിരുന്നു. ഞാൻ എത്തുന്നതിന് മുൻപ് തന്നെ ജിജോ ക്‌ളാസിൽ എത്തിയിരുന്നു. അവനും ഞാനും അടുത്തടുത്ത് ആണ് ഇരിക്കുന്നത്.
“സോറി.. ടാ, ഇന്നലത്തെ കളി അത്രേം ഇമ്പോർട്ടൻറ് ആയതോണ്ടാ ഞാൻ വരാഞ്ഞേ… ഇന്ന് നമുക്ക് പോവാം..”
“ഹേയ്.. അത് സാരമില്ല.. നമ്മുടെ അപ്പുറത്തേ ക്‌ളാസിലെ അലിയെ ഞാൻ ഇന്നലെ ബാത്‌റൂമിന്റെ അടുത്ത് വെച്ച് കണ്ടിരുന്നു. നീ പറഞ്ഞ കാര്യം അവൻ കാണിച്ച് തന്നു. ”
“ആര്…? അലിയോ…? ടാ മോനെ വേറെ ആരുമായും കമ്പനി കൂടിയാലും അവനുമായി വേണ്ട ട്ടോ.. അവനാള് ഇച്ചിരി തരികിടയാ.. ”
“എന്ത് തരികിട.. ഒന്ന് പോയെടാ.. “