പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

Posted by

Paathayorangal | Author : Floki kattekadu

 

പാതയോരങ്ങൾ
ഹായ്…. കുറച്ചു കാലങ്ങൾക്ക് ശേഷമാണ് വീണ്ടും എഴുതിത്തുടങ്ങിയത്. എഴുതുന്നതൊന്നും പൂർണ സംതൃപ്തി വരാത്തത് കൊണ്ട് ഒരു കുഞ്ഞു കഥയെഴുതി ട്രാക്കിൽ കയറാം എന്ന് കരുതി എഴുതിയതാണ്. പോസ്റ്റ്‌ ചെയ്യണം എന്ന് കരുതിയല്ല എഴുതിയത്. മൂന്നു പാർട്ട് മാത്രമുള്ള ഒരു കുഞ്ഞു കഥയാണിത്. നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…

അദ്ധ്യായം 1. ഇരുൾ

സന്ധ്യാ സൂര്യന്റെ ചുവന്ന കിരണങ്ങൾ നീലഗിരി മലനിരകളെ ചുവപ്പ് പുതപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഒരാൾപൊക്കത്തിൽ ഉയർന്നു നിൽക്കുന്ന പച്ച പുൽക്കൂട്ടങ്ങളെ തഴുകിയടിച്ച കാറ്റിനു പോലും എന്നോർമകളെ തണുപ്പിക്കാനാവാത്തതിൽൽ ലജ്ജ തോന്നിയിരിക്കണം… മുന്നിലെ അഗാദമായ കൊക്കയിലേക്ക് ഒന്ന് കൂടി നോക്കി. ഇരുട്ടും തോറും നീലഗിരിയുടെ സൗന്ദര്യം മാഞ്ഞു ഭീകരത തോന്നിത്തുടങ്ങും……

“സാജീ….”

രവിയാണ്, എന്റെ കളിക്കൂട്ടുക്കാരൻ… നേരം ഇരുട്ടിതുടങ്ങിയിട്ടുണ്ട്. തിരിച്ചു മലയിറങ്ങണം. ഇരുട്ടിനു കട്ടികൂടിയാൽ പിന്നേ തിരിച്ചിറങ്ങുന്നത് ശ്രമകരമായിരിക്കും. രവി വിളിച്ചത്തിലെ ഉദ്ദേശം എനിക്ക് വെക്തമായി . കയ്യിലെ ക്യാമെറ ഒന്ന് കൂടി ഫോക്കസ് ചെയ്തു. ചുവപ്പണിഞ്ഞ ആകാശവും ഇടതൂർന്ന നീലഗിരി മലനിരകളും ചേർത്തു അവസാനമായി ഒരു ചിത്രം കൂടിയെടുത്തു കൊണ്ട് തിരിച്ചു നടന്നു…

കുണ്ടും കുഴികളും ചളിയും നിറഞ്ഞ റോഡിലൂടെ ബൈക്ക് പതിയെ ഇറങ്ങികൊണ്ടിരിക്കുകയാണ്. ഒരാഴ്‌ചെയ്യായി വീട് വീട്ടിറങ്ങിയിട്ട്. കാടും കാട്ടാറും മലയും മഞ്ഞും കടന്നുള്ള യാത്ര! എന്നിട്ടും മനസ്സ് മാത്രം തണുത്തില്ല…

ഒരു മണിക്കൂർ നേരത്തെ മലയിറക്കത്തിനോടുവിൽ കണ്ട ചെറിയ ചായപ്പീടികയിൽ രവി ബൈക്ക് നിർത്തി.

“ നാളെ ഏതേലും വർക്ക്‌ ഷോപ്പിൽ കയറ്റണം. ക്ലച് ഡിസ്ക് എല്ലാം തൂഫാനായി… “

രവി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അഴിഞ്ഞു വീഴാറായ ലഗേജ് ഒന്ന് കൂടി മുറുക്കി കെട്ടി.

വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു മലയടിവാരം. മുളക്കമ്പു കൊണ്ട് തീർത്ത കാലുകളിൽ പനയോലയും പുല്ലും കൊണ്ട് തീർത്ത ചെറിയൊരു പീടിക. കറ പിടിച്ചു കറുപ്പ് പാകിയ മരപ്പലക വിരിച്ച ബെഞ്ചിൽ ഞാൻ ഇരുന്നു. തോളിൽ തോർത്തുമുണ്ട് ഇട്ട് അങ്ങിങായി കീറി ഓട്ട വീണ ബനിയനും മുഷിഞ്ഞ കൈലിയും ധരിച്ച കണ്ടാൽ 60 ന് മേൽ പ്രായം തോന്നിക്കുന്ന ആ മനുഷ്യൻ രവിയോട് എന്താല്ലാമോ ചോദിച്ചറിയുന്നുണ്ട്. ഇടക്ക് ചുമലിൽ നിന്നു തോർത്തെടുത്ത് തലയിൽ ചുറ്റി. ഇടക്കെപ്പോഴോ എന്നിലേക്കൊരു നോട്ടം ഞാൻ ഒന്ന് ചിരിച്ചെന്നു വരുത്തി….

Leave a Reply

Your email address will not be published. Required fields are marked *