മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Posted by

“ഉം ….ശെരി, പോകാം ഏട്ടാ.” അവൾ വൃകൃതമായി ഒന്ന് ചിരിച്ചുകൊണ്ട് കോഫി ടെബിളിലേക്ക് വച്ചു.

തിരികെ ഹോസ്റ്റൽ എത്തുന്ന വരെ അവളുടെ മുഖം താഴ്ന്നിരുന്നു…

“എന്താ അർപ്പിത …”

“ഒന്നുല്ല ….ഞാൻ പോട്ടെ, നല്ല വർക്ക് ലോഡ് ഉണ്ടായിരുന്നു, റെസ്റ്റ് എടുക്കണം എന്നുണ്ട്….”

അവൾ ബൈക്കിൽ നിന്നുമിറങ്ങി തിരിഞ്ഞു നോക്കാതെ ഹോസ്റ്റലിലേക്ക് നടന്നു, പെണ്ണിന്റെ മനസ് അറിയണമെങ്കിൽ അവൾ തന്നെ വിചാരിക്കണമല്ലോ,
“അർപ്പിത….” ഞാൻ ഒന്നുടെ വിളിച്ചെങ്കിലും അവൾ മറുപടിയൊന്നും തന്നില്ല. അവൾ ഇച്ചിരി കഴിഞ്ഞിട്ട് ഫോൺ വിളിക്കുമായിരിക്കും എന്നും പ്രതീക്ഷിച്ചു ഞാൻ ബാക്കിയുള്ള ജോലി ചെയ്യാൻ തുടങ്ങി. വർക്ക് ഏതാണ്ട് റെഡിയായപ്പോൾ ഞാൻ അത് അപ്‌ലോഡ് ചെയ്തു കൊടുത്തു. പിന്നെ ഞാൻ കുറച്ചു മീൻ വാങ്ങിക്കാൻ പോയ ശേഷം ഫ്ലാറ്റിലേക്ക് തിരിച്ചെത്തി, ചോറും മീൻ മുളകിലിട്ടതും ഉണ്ടാക്കിയ ശേഷം ലാപ്ടോപ്പിൽ എന്തേലും സീരീസ് കാണാമെന്നു വെച്ച് ഞാനത് തുറന്നു.
ഫോൺ തുടരെ അടിക്കുന്നത് ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു, പിന്നെ വെള്ളം കുടിക്കാൻ പോകുമ്പോ ചാർജ് ചെയ്യാനിരുന്ന One Plus 5 ഫോൺ നോക്കിയപ്പോൾ ആണ് അർപ്പിതയുടെ മിസ്ഡ് കാൾ. ഞാൻ വേഗം തിരിച്ചു വിളിച്ചു.

“അർപ്പിത ….” അവളെന്തോ തേങ്ങുന്നപോലെ എനിക്ക് തോന്നി.

“എന്താടി കരയുന്നെ ….”

“ഒന്നുല്ല ….”

“ബാല്കണിയിലേക്ക് വാ, കാണട്ടെ …”

“ഉഹും ….വേണ്ട.”

“പിന്നെന്തിനാ നീ ഫോൺ എടുത്തേ ….”

അവൾ കട്ട് ചെയ്തപ്പോ ഞാൻ വീണ്ടും ഊമ്പിയ അവസ്‌ഥയിലേക്ക് എത്തി. മിണ്ടാതെ ഇരുന്നാൽ മതിയായിരുന്നു, അവളുടെ പ്രേമ കഥയും ചോദിച്ചു അവളെ സങ്കടപെടുത്തുകയും ചെയ്തിട്ട്….
ഞാൻ വേഗം ഫ്ലാറ്റിന്റെ താഴെ ഇറങ്ങി. അവളുടെ ഹോസ്റ്റലിന്റെ വാർഡനോട് കസിൻ ആണ്, അവളെ ഒന്ന് വിളിക്കാമോ ചോദിച്ചു.
കരഞ്ഞു കലങ്ങിയ മുഖവുമായി നിൽക്കുമ്പോ അവളെ കെട്ടിപിടിച്ചു തോരാതെ ഉമ്മകൾ കൊടുക്കാൻ ആണ് തോന്നിയത്. അതിനു കാരണം ഞാൻ ആയതുകൊണ്ടും…..

“എന്തിനാ വിളിച്ചേ ഏട്ടാ ….”

“റെഡി ആയിട്ട് വാ, നമുക്കൊന്നു പുറത്തേക്ക് പോകാം ….”

“ഉഹും കാല് വേദനിക്കുന്നു ….” അതിന്റെ അർഥമെനിക്ക് അപ്പൊ മനസിലായില്ല.

“ശെരി കഴിച്ചോ എന്റെ കുട്ടി ….” അവളെ ചിരിപ്പിക്കാൻ വേണ്ടി പറഞ്ഞതാണ്, മാത്രമല്ല എന്റെ നാട്ടിലൊക്കെ കുഞ്ഞുങ്ങളെ അങ്ങനെ വിളിക്കുന്നതൊരു ശൈലിയുമാണ്.

“ഉം ….”

“കരയല്ലേ …പ്ലീസ് ….”

“ശെരി…കരയുന്നില്ല….”

Leave a Reply

Your email address will not be published. Required fields are marked *