മാഘം [ ★彡[ᴍ.ᴅ.ᴠ]彡★ ]

Posted by

അങ്ങനെ പെണ്ണുകാണലിനായി ഈയാഴ്ചയും ഞാൻ വീട്ടിലേക്ക് വന്നു. ശില്പ പറഞ്ഞു, ആളുടെ പേര് രമിത, ടീച്ചറാണ്. ഏട്ടനെക്കാളും ഇച്ചിരി തടിയൊക്കെ കാണും എന്നും.
അയ്യോ!!! ഞാനൊന്നുഞെട്ടി. കാര്യം എന്റെ സ്വപ്നത്തിലെ കുട്ടി, ഒരല്പം മെലിഞ്ഞ കുട്ടിയാണ് കേട്ടോ. പ്രേമിച്ചിട്ടില്ലെങ്കിലും സങ്കൽപ്പമൊക്കെ ആവശ്യത്തിൽ കൂടുതലുണ്ട്. അതിപ്പൊ

///

ആദ്യമായാണ് ഒരു പെൺകുട്ടിയെ പെണ്ണ് കാണാൻ പോകുന്നത്. ഉള്ളിൽ നല്ല പേടിയുണ്ട്. അതുമൊരു ടീച്ചർ ആണ് കക്ഷി, എന്താകുമെന്നറിയാതെ ഞാൻ കാറിന്റെ മുന്സീറ്റിലിരുന്നു, കൂടെ ശില്പയുമുണ്ട്, പിന്നെ എന്റെ ഒരേയൊരു ഫ്രണ്ടും ഉണ്ട്. അവനാണ് കാറോടിക്കുന്നത്.

“ഏട്ടാ ടെൻഷൻ ഉണ്ടെന്നറിയാം… എന്നാലും ചോദിക്കുവാ, രണ്ടാളും ഒറ്റയ്ക്ക് സംസാരിക്കാൻ പറഞ്ഞാൽ, ഏട്ടനെന്താ ചേച്ചിയോട് പറയാൻ പോണേ…”

“അതിപ്പൊ, പ്രേമിച്ചുണ്ടോ എന്നൊക്കെ ചോദിക്കാം അല്ലെ?!!”

“ബെസ്റ്റ്, എന്റെയെട്ടാ.. അതൊന്നും ചോദിക്കണ്ടാ…”

“അതെന്തേ ?”

“ടീച്ചർ അല്ലെ, അപ്പൊ അത്യാവശ്യം സെല്ഫ് റെസ്‌പെക്ട് ഒക്കെ കാണും, ഇമ്മാരി ചോദ്യം, ചേച്ചിയെ വെറുപ്പിക്കുന്ന പോലെയാകും…”

“ശെരി എങ്കിൽ വേണ്ട! സത്യം പറഞ്ഞാ എനിക്കെന്തൊക്കെ ചോദിക്കണം എന്നൊരു ഐഡിയ ഇല്ല. പിന്നെ നീയും ഇങ്ങനെ പറഞ്ഞു പേടിപ്പിക്കല്ലേ ….ശില്പ.”

“ഹിഹി …..അല്ലേൽ ഏട്ടന്റെ മനസിലുള്ള പോലെ ചോദിച്ചു നോക്ക്, പക്ഷെ ഓവർ ആക്കാൻ നിൽക്കരുത് കേട്ടല്ലോ…”

“അല്ല ശിൽപ്പ, അവനെന്താ പെങ്കുട്യോളെ ആദ്യായിട്ടാണോ കാണുന്നത് ?!”

“അല്ല സുജിത്തെട്ടാ, ഈ കുട്ടി എന്റെ ക്ലസ്സ്മേറ്റ് ന്റെ ചേച്ചിയുടെ ബാച്ചിലാണ് പഠിച്ചതൊക്കെ, ആള് നല്ല പ്രോഗ്രസ്സിവ് ചിന്തകൾ ഉള്ള കുട്ടിയാണ്, എന്നാണ് കേട്ടേക്കണേ…”

“ആണോ, നിന്നെ വെള്ളം കുടിപ്പിക്കും അപ്പൊ…”

“ഹേയ് എനിക്കാ പേടിയൊന്നും ഇല്ല സുജിത്തേ…”

“ഡാ ആ വളവ് തിരിഞ്ഞാൽ ആയി വീട്. ഗൂഗിൾ മാപ് കണ്ടില്ലേ…”

വീടിലേക്ക് കാർ കയറിയപ്പോൾ രമിതയുടെ വീട്ടുകാർ അത്യാവശ്യം കാഷ് ടീംസ് തന്നെയാണെന്ന് മനസിലായി. കാറിൽ നിന്നുമിറങ്ങിയതും പെണ്ണിന്റെ അമ്മാവന്റെ ക്ലീഷെ ചോദ്യം.

“ഇല്ല വഴിയൊന്നും തെറ്റിയില്ല അമ്മാവാ..” സുജിത്താണ് അതിനു മറുപടി പറഞ്ഞത്.

എന്റെ ജോലിയെക്കുറിച്ചുമൊക്കെ പറഞ്ഞു കഴിഞ്ഞ ശേഷം രമിതയുടെ പരെന്റ്സ് നു എന്നെ ഇഷ്ടമായ ഒരു വൈബ് ആയിരുന്നു എനിക്കപ്പോൾ കിട്ടിയത്. ഇടക്ക് ശില്പ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. കാര്യം ഞാൻ കൈ രണ്ടും ചേർത്ത് പിടിച്ചിരിക്കുകയായിരുന്നു, അവളുടെ ചിരി കണ്ടപ്പോ എനിക്കിച്ചിരി നേർവസ് ആയി എന്നുളളതും സത്യമാണ്.

അങ്ങനെ രമിത ചായയും കൊണ്ട് വന്നു.
ചുരിദാറാണ്. വെളുത്ത സുന്ദരി, ജൂഹി ചൗള ഹരികൃഷ്ണൻസ് ഇട്ടിരിക്കുന്നപോലെ ഉള്ള ചുരിദാർ, മുഖത്തു സ്‌പെക്‌സ് ഉണ്ട്. ടീച്ചർ ലുക്ക് ആണ്. ചായ പയ്യെ ഞാൻ കുടിച്ചു, ചായ പക്ഷെ അതാ പോരാ…

Leave a Reply

Your email address will not be published. Required fields are marked *