ജിത്തു പറഞ്ഞു.
“അതിന് നമ്മൾ നടന്നല്ലല്ലോ മോനെ പോകുന്നത്..കാറിലല്ലേ..? രാഹുൽ ഓടിച്ചോളും…മോൻ വേഗം റെഡിയാക് .”
“വാടാ…”
രാഹുൽ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.
“എങ്കിൽ ഞാനുമുണ്ട് നിങ്ങളോടൊപ്പം..”
മേനോനും ഉഷാറായി.
“നിങ്ങൾ വരുന്നുണ്ടോ…?”
രേവതിയോടും ശാലുവിനോടുമായി മേനോൻ ചോദിച്ചു.
“ഓ…ഞങ്ങള് വരുന്നില്ല. നിങ്ങൾ പോയിട്ട് വാ.. പിന്നെ വരുന്ന വഴി ആ കേക്ക് വാങ്ങിക്കാൻ മറക്കല്ലേ…”
ശാലു ഭർത്താവിനെ ഓർമ്മിപ്പിച്ചു.
എല്ലാവരും ഒരുങ്ങിയിറങ്ങി. രാഹുൽ ആയിരുന്നു വണ്ടി ഓടിച്ചത്. മേനോൻ മുന്നിലും ജിത്തുവും ശാരദയും പിറകിലും കയറി. രാഹുലിന് മേനോൻ വഴി പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു. വണ്ടി ഓടി അൽപ്പം കഴിഞ്ഞപ്പോഴേക്കും ജിത്തു ഉറക്കം തൂങ്ങാൻ തുടങ്ങി. മേനോൻ തിരിഞ്ഞു നോക്കിയപ്പോൾ ഉറക്കത്തിൽ മുന്നോട്ട് ആയുന്ന മകനെയാണ് കണ്ടത്.
“ഡാ… ജിത്തൂ…”
അയാൾ ഒച്ചയിട്ടു. അവൻ ഞെട്ടിയുണർന്നു.
“ഇപ്പൊ മുഖം ചെന്ന് മുന്നിലെ സീറ്റിൽ ഇടിച്ചേനെ..നേരെ ഇരുന്ന് ഉറങ്ങ്..”
മേനോൻ ഉപദേശിച്ചു.
“മോൻ ഇങ്ങോട്ട് കിടന്നോ…അച്ഛമ്മേടെ മടീൽ തലവച്ചു കിടന്നുറങ്ങിക്കോ…”
ശാരദ അവനെ പിടിച്ചു ചായ്‌ച്ച് തന്റെ മടിയിലേക്ക് കിടത്തി.
അവളുടെ മടിയിൽ തലവച്ച് അവൻ കിടന്നു. അവരുടെ നേർക്ക് വശം ചരിഞ്ഞാണ് അവൻ കിടന്നത്. അവന്റെ മുഖം ഇപ്പോൾ അമർന്നിരുന്നത്