💞ദേവിയെ പ്രണയിച്ചവൻ💞 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

ഞാനവളുടെ നെറ്റിയിലും കവിളിലും താടിയിലും വയറിലും ഒക്കെ ചുംബിച്ചു. മൂക്ക് കൊണ്ട് മൂക്കിലുരസി. കുഞ്ഞിന് നന്നായി ഉറക്കം വരുന്നുണ്ടെന്ന് മനസ്സിലായി.

“അച്ഛനും ഉറക്കം വരുവാ….! ഇന്ന് നമ്മക്ക് ഒരുമിച്ച് കിടന്ന് ഉറങ്ങാവേ…..”

ബെണ്ടിലേക്ക് ഞാൻ ചരിയുമ്പോ എന്റെ നെഞ്ചോട് ചേർന്ന് വാവയുമുണ്ടായിരുന്നു. അവളുടെ തലയിൽ ചുംബിച്ച് മുതുകിൽ തട്ടിയുറക്കുമ്പോ, ഒരച്ഛന്റെ ചൂടേറ്റ് അവളതി വേഗമുറങ്ങിയിരുന്നു……!

“കാർത്തി…..,,, എന്റെ സന്തോഷം എങ്ങനാടാ ഞാൻ അറിയിക്കുവാ….?? നീയും അനുവും തുമ്പിയും അമ്മയും എല്ലാരും ആയിട്ട് സന്തോഷത്തോടെ ഇരിക്കുന്നില്ലേ…. എനിക്കത് മതീടാ…..! ശിവ ഭഗവാൻ എനിക്കൊരു വരം തന്നെടാ, നിന്റെ നെഞ്ചിലെ ചൂടേറ്റ് ഉറങ്ങുന്ന പൊന്ന് മോളില്ലേ… അത് ഞാനാ….! ജീവിച്ചിരുന്നപ്പോ ഒരമ്മയുടേം അച്ഛന്റേം സ്നേഹം എനിക്ക് കിട്ടിലാ. എന്നാ ഇതെന്റെ പുതിയ ജന്മാ. നീ എനിക്ക് അച്ഛന്റെ സ്നേഹവും അനു എനിക്ക് അമ്മയുടെ സ്നേഹവും തന്ന് വളർത്തും. അതാ ഭഗവാന്റെ തീരുമാനം. ഓർമയുണ്ടോ കാർത്തി അന്ന് കടപ്പുറത്ത് വച്ച് ഐസ്ക്രീം കാരൻ പറഞ്ഞത്., നമ്മളെ കാണാൻ ശിവ ഭഗവനേം, പാർവതി ദേവിയെം പോലുണ്ടെന്ന്. അന്ന് ഞാനുമത് വിശ്വസിച്ചു. എന്നാ അതല്ല സത്യം. നിങ്ങളുടെ പ്രണയം പാതിയെ പ്രാണനായി കണ്ട പരമശിവനെ പോലെ, പതിയെ ആത്മാവാക്കിയാ പാർവതി ദേവിയെ പോലെ….!! നിങ്ങളുടെ മകളായി ജനിച്ചതിൽ ഞാനെന്തോ പുണ്യം ചെയ്തിട്ടുണ്ട് ടാ…. ഒരൊറ്റ കാര്യത്തിലേ എനിക്ക് വിഷമം ഉള്ളൂ, നിന്നെ ഇനി മുതല് അച്ഛന്ന് വിളിക്കേണ്ടി വരുമല്ലോന്ന് ഓർക്കുമ്പോ……,,,”

“പാറു………..”

ഞെട്ടിയുണരുമ്പോ കണ്ടത് സ്വപ്നം ആണെന്ന് വിശ്വസിക്കാനേ പറ്റിയില്ല. എന്റെ പാറു….. അവളെ പറ്റിയോർക്കുമ്പോ എത്ര സന്തോഷത്തോടെ ഇരുന്നതും ഉള്ളിലൊരു വിങ്ങലാ. നെഞ്ചിൽ തപ്പി നോക്കുമ്പോ കുഞ്ഞില്ല. ചാടി പിടഞ്ഞെഴുന്നേറ്റു, തൊട്ടിലിലും നോക്കി. മുറി വിട്ടോടി ഹാളിലേക്ക് ചെല്ലുമ്പഴാ സമാധാനം ആകണേ…, അമ്മയും അനുവും സോഫയിൽ ഇരിക്കുന്നു താഴെ കൈയിൽ കിലുക്കുമായി വാവ കളിക്കുന്നു…..!!

“എന്തൊരു ഉറക്കാ ഏട്ടാ…..?? എത്ര തവണ വിളിച്ചൂന്നോ….?? മണി 11 ആയി. വിശന്നിട്ട് കണ്ണ് കാണാൻ വയ്യ വന്നേ വല്ലതും കഴിക്കാം….”

എന്നെ കണ്ടതും അനു ചാടി എഴുന്നേറ്റ് പറഞ്ഞു. എനിക്കും നല്ല വിശപ്പുണ്ടായിരുന്നു, പിന്നെ സമയം കളയാതെ കഴിക്കാനിരുന്നു. അടുത്തായി തന്നെ അനുവും അവളുടെ മടിയിൽ ഞങ്ങടെ കുഞ്ഞും….!! വയർ നിറച്ചൂട്ടിട്ടെ അമ്മയിരിക്കൂ. നല്ല ഇഡലിയും മുളക് ചമ്മന്തിയും. ചൂട് ഇല്ലായിരുന്നുവെങ്കിലും ടെസ്റ്റിന് ഒരു കുറവും ഇല്ലായിരുന്നു. അസ്വദിച്ച് തന്നെ നാലഞ്ഞെണ്ണം പറഞ്ഞയച്ചു. അനു നേരത്തെ കഴിച്ചു തീർത്തു മുറിയിലേക്ക് പോയി ഇനി വേണം കുഞ്ഞിന് പാല് കൊടുക്കാൻ. നമ്മള് മാത്രം കഴിച്ചാൽ പോരല്ലോ കുഞ്ഞിനും വിശപ്പൊക്കെ കാണില്ലേ…. ഞാൻ കഴിച്ച് കഴിഞ്ഞ പാത്രവും കൊണ്ടമ്മ പോയി, കൈയൊക്കെ കഴുകി ഞാൻ മുറിയിലേക്കും. ചാരിയ വാതിൽ തുറന്ന് അകത്തേക്ക് കേറി. കുഞ്ഞിനെ മടിയിൽ കിടത്തി അവൾ പാല് കൊടുക്കുന്നുണ്ട്. അവൾക്കടുത്തായി തന്നെ ഞാനും ചെന്നിരുന്നു.

“അനു കൊറേ നാളായി ഒരു കാര്യം പറയണം എന്ന് വിചാരിക്കുന്നു…..,,”

Leave a Reply

Your email address will not be published. Required fields are marked *