💞ദേവിയെ പ്രണയിച്ചവൻ💞 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

ആ ശബ്ദം ഉറച്ചതായിരുന്നു. ഞാനൊന്ന് നടുങ്ങി. എന്നെയിനി മുറി കേറ്റാണ്ടിരിക്കോ…?? തെക്കുള്ളപ്പുപ്പാ ഇന്ന് പട്ടിണിയാവോ….??

തിരിച്ച് ബൈക്കിൽ കേറുമ്പോ പെണ്ണ് ഹാപ്പി, ഞാനും. അവളാഗ്രഹിച്ച കരടി നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ട്. ഇതൂടെ കൂട്ടി ഏഴ് കരടിയായി. ഒരു രണ്ടാഴ്ച മുൻപ് teddy സിനിമ ഇവളിരുന്ന് കാണുന്നത് കണ്ടു. ഇനിയതെങ്ങാനും കണ്ട് വട്ടയതാണോ….??

ഞങ്ങടെ മുറിയില് രണ്ട് മാസം മുന്പ് വരെ അതികം ആളൊന്നും ഇല്ലായിരുന്നു. പക്ഷെ ഇപ്പൊ ബാർബി, മിക്കീ മൗസ്, ഡോറ, ചുട്കി, രാജകുമാരി ഇന്ദുമതി, ചുട്കിയുടെ അമ്മ ടുംടും മാസി….etc! ഉള്ള എല്ലാ പെണ്ണുങ്ങളും ചുമരിന്മേലുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട് ഇന്നലെ വേറൊരു മൊതലിനേം കൊണ്ട് വന്നു ഡാകിനി….! അകത്തൊന്നും ഒട്ടിക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് വാതിലിന്മേൽ കൊണ്ടൊട്ടിച്ചു. ഇതിനൊരു അന്ത്യം കാണോന്നെനിക്ക് തോന്നുന്നില്ല. വാവക്ക് തിരിഞ്ഞും മറിഞ്ഞും കിടക്കാൻ സൗകര്യത്തിന് മേഷിരിയോട് പറഞ്ഞ് ചെയ്യിപ്പിച്ച നല്ല ഒന്നാന്തരം തൊട്ടില്. പക്ഷെ വിചാരിച്ചത് പോലെ വാവക്ക് തിരിയാനും മറിയാനും പറ്റുന്നില്ല. എങ്ങനെ പറ്റും, ഇടത്ത് നോക്കിയ വെളുത്ത കരടി, വലത്ത് നോക്കിയ ചുവന്ന കരടി നടുക്ക് വാവച്ചിയും….! ഇങ്ങനെ പോയാൽ മിക്കവാറും കുഞ്ഞൊരു ലേഡി മൗഗ്ലിയാവും.

പ്രസവ ശേഷം പെണ്ണിന് ദേഷ്യവും വാശിയും ഒരല്പം കൂടിട്ടുണ്ട്. നാലാള് കാണ്ക്കെ ഏട്ടനും അല്ലാത്തപ്പോ എടാ പോടാന്നും വിളിക്കുന്നതാ അവൾടെ ശീലം. എന്തൊക്കെയായാലും ഞാനെന്ന് പറഞ്ഞലവൾക്ക് ജീവനാ. വീട്ടിലെപ്പോഴും കളിയും ചിരിയും മാത്രേയുള്ളൂ., അതുകൊണ്ട് തന്നെ ജോലിക്ക് പോകാനെ തോന്നില്ല. എന്നാലും പോകും., കിട്ടണ കാശ് മുഴുവൻ വീട്ടിൽ ചെലവാക്കും. അതിലും ഒരു സന്തോഷമുണ്ട്. പത്തഞ്ഞൂറ്‌ രൂപ മാറ്റി വക്കും. എനിക്കായോ അനുവിനയോ, ആർക്കായുമ്മല്ല. എന്റെ വാവച്ചിക്കായി. ഇപ്പഴേ save ചെയ്യണം. അവളെ ഒരു കുറവും അറിയിക്കാൻ പാടില്ല, അവളുടെ ആഗ്രഹങ്ങളെല്ലാം സാധിച്ച് കൊടുക്കണം. അവള് ഇപ്പൊ എന്തായാലും ഒന്നും ചോദിക്കാൻ പോണില്ല. എന്നാ ചോദിക്കുന്ന സമയത്ത്‌ ഒട്ടും ആലോചിക്കാതെ, സമയം പാഴാക്കാതെ എനിക്കത് വാങ്ങി കൊടുക്കണം. ഞാനിങ്ങനെ ചിന്തിക്കുന്നത് ഒരച്ഛനായത് കൊണ്ടാ…!

വീടെത്തിയതും അവളിറങ്ങി അകത്തേക്കോടി. വാവയെ പിരിഞ്ഞ് ഒരുമിനിറ്റ് പോലും അവൾക്ക് മാറി നിക്കാനാകില്ല. എന്നാലും എന്നും രാവിലെ അമ്പലത്തിൽ പോകും. ഞാനും അകത്തോട്ട് കേറി. അടുക്കളയിൽ പാത്രങ്ങളുടെ ഒച്ച കേട്ടപ്പോ അങ്ങോട്ടേക്ക് ചെന്നു. പാവം അമ്മയിപ്പോ ഒറ്റക്കാണ് എല്ലാ ജോലിയും ചെയ്യുന്നേ…! ഒരു മാസം മുൻപായിരുന്നു തുമ്പി ബംഗ്ലുരിലേക്ക് പോകുന്നേ. ഇപ്പോളവൾ അവിടെയൊരു ഹോസ്പ്പിറ്റലിലാണ് work ചെയ്യുന്നേ. പോകാൻ വല്യ മടിയായിരുന്നു, പക്ഷെ എല്ലാരുടേയും നിർബന്ധത്തിന് വഴങ്ങി അവൾ പോയി. വല്ലാണ്ട് miss ചെയ്യുന്നുണ്ട് അവളെ. ഞാൻ മാത്രോല്ലാ എല്ലാവരും. അവളുണ്ടായിരുന്നപ്പോ ഇടക്കൊക്കെ അമ്മയെ സഹായിക്കാൻ കൂടുമായിരുന്നു. അനുവിനെ അടുക്കളേ കാണാനേയില്ല, മടിയുള്ളത് കൊണ്ടല്ല കുറച്ച് നാളത്തേക്ക് അടുക്കളേ കേറണ്ടാന്നാ അമ്മയുടെ order. ചേച്ചിയും ചേട്ടനും അവരുടെ കുഞ്ഞും മറ്റേ വീട്ടിലും. എന്ത് കൊണ്ടും അമ്മയാണ് ഇപ്പൊ കിടന്ന് കഷ്ടപ്പെടുന്നെ…..!

“ഞാനൂടെ സഹായിക്കട്ടെ അമ്മേ….??”

“ദേ ഈ ചായ കുടിച്ച് സഹായിക്ക്…!”

Leave a Reply

Your email address will not be published. Required fields are marked *