കൊഞ്ചിച്ചു. അവളുടെയാ കുഞ്ഞു കാലിലെ വെളുപ്പും ചുവപ്പും കലർന്ന പാതത്തെ ഞാൻ ചുംബിച്ചു. അവളാ പിഞ്ചു കൈയുയർത്തി മുകളിലേക്ക് ചൂണ്ടുന്നുണ്ട്.
“നോക്ക് നോക്ക് ഫാൻ കറങ്ങുന്നത് കണ്ടോ…..??”
ചെറിയ ഉണ്ടകണ്ണുരുട്ടി അവൾ ഫാനിലോട്ട് തന്നെ നോക്കി. ആ കണ്ണുകളിൽ അത്ഭുതവും ആകാംക്ഷയുമാണ്. അനു കൈചൂണ്ടുന്നിടത്തെല്ലാം അവളുടെ കണ്ണുകൾ പതിഞ്ഞിരുന്നു.
“ദേ നോക്ക്, കരടിയെ കണ്ടോ….?? അച്ഛനെ പോലെയിരിക്കുന്നല്ലേ വാവേ….??”
വെളുത്തൊരു കരടിയെ കുഞ്ഞിന് കാട്ടികൊണ്ട് പറഞ്ഞവൾ എന്നെ നോക്കി കളിയാക്കി ചിരിച്ചു.
“അച്ഛൻ കരടിയൊന്നും അല്ലടാ..! അമ്മയോട് പറഞ്ഞ് കൊടുത്തേ അച്ഛൻ കരടിയല്ലാന്ന്….!”
അവളെ ഞാൻ എടുക്കുന്നതിനൊപ്പം പറഞ്ഞു. അവളെന്റെ കൈയിലിരുന്ന് എന്തക്കെയോ മൂളുന്നുണ്ട്.
“അനു…..”
“mm…..”
“എന്ത് സുന്ദരിയാല്ലേ നമ്മടെ വാവ…”
“mm. എന്റെ മുത്തിന് കണ്ണ് കിട്ടാണ്ടിരിക്കട്ടെ…..!”
കുഞ്ഞിന്റെ തലയിലുഴിഞ്ഞ് കൊണ്ടവൾ പറഞ്ഞു.
“നീ ചുമ്മ ഇരിക്കുവാണേ അമ്മേ പോയി ഒന്ന് സഹായിച്ചൂടെ…..??”
“ഞാനെന്ത് ചെയ്യാനാടാ അടുക്കളേ കേറിയ മുട്ട് കാല് തല്ലിയൊടിക്കൂന്നാ പറഞ്ഞേക്കണേ….”
“പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ടി…”
“ഞാൻ അങ്ങോട്ട് ചെല്ലട്ടേടാ…..??”
“ചെല്ലെടി. എന്തേലും ചെന്ന് ചെയ്ത് കൊടുക്ക്….!”
“അമ്മാ, അമ്മുമ്മയെ അടുക്കളേ സഹായിച്ചിട്ട് വരാവേ…..”
എന്റെ മടിയിലിരുന്ന വാവയുടെ കവിളിൽ വേദനിപ്പിക്കാതെ പിച്ചി അവൾ പറഞ്ഞു. എന്റെ ചുണ്ടിൽ നേരത്തെ മുടങ്ങിയതിന്റെ ബാക്കിയെന്ന പോലെ അവളുടെ അധരങ്ങളമർത്തി. പിന്നീട് മുറിവിട്ട് പോയി. അടുക്കളേ അടുപ്പിക്കില്ലാന്ന് എനിക്കും എന്നേക്കാൾ നന്നായി അവൾക്കുമറിയാം.
“നിന്റെ അമ്മക്ക് വട്ടുണ്ടോ പെണ്ണേ…?? ചുമര് മൊത്തം ഇങ്ങനെ സ്റ്റിക്കർ ഒട്ടിക്കാൻ…..?? എഹ്….”
എന്തോ മനസ്സിലായത് പോലെ പല്ലില്ലാത്ത മോണ കാട്ടി അവൾ ചിരിച്ചു.