അമ്മയിലൂടെയാണ്. അനുവിനോട് ശെരിക്കും എനിക്ക് അസൂയയാണ് തോന്നുന്നത്. എത്രയോ കൊല്ലം അവൾക്കാ അമ്മയുടെ സ്നേഹം കിട്ടിയല്ലോ എന്നോർത്ത്…!
കുറച്ച് ദൂരം വരെ ഞങ്ങൾ ഒരുമിച്ച് തന്നെയുണ്ടായിരുന്നു. ഒറ്റവരി പാത രണ്ടായപ്പോ ഇടത്തോട്ടവനും വലത്തോട്ട് ഞാനും പിരിഞ്ഞു. വീട് രണ്ടാണേലും ഒരു ദിവസം പോലും കാണാണ്ടിരുന്നിട്ടില്ല. അതിനാവുകയും ഇല്ല.
“എന്താ ഇത്ര അത്യാവശ്യം….??”
Speed 60 കഴിഞ്ഞതും വയറ്റിൽ ചുറ്റിപ്പിടിച്ച കൈ ഒന്നൂടെ മുറുക്കി കാതോരം വന്നവൾ ചോദിച്ചു.
“ഉറക്കം വരുവാ…..”
കൂടുതലൊന്നും പറയാതെ അതിലൊതുക്കി. അത് തന്നെയാണ് സത്യം.
“നിർത്തിയേ…. നിർത്തിയേ…..”
എന്റെ തോളിൽ തട്ടിയവൾ കൂവിയപ്പോ അടുത്തതെന്താന്ന് അറിയാതെ ഞാൻ വണ്ടി സൈഡാക്കി.
“ഇനിയെന്താ….??”
വണ്ടി നിർത്തിയ പാടെ ചാടിയിറങ്ങിയ അവളോട് ഞാൻ തിരക്കി.
“ഇറങ്ങിയേ…..”
ഇതെന്തിനുള്ള പുറപ്പാടോയെന്തോ….?? വണ്ടിന്നിറങ്ങിയ എന്റെ കൈയും പിടിച്ച് വലിച്ച് അവൾ നടക്കുവായിരുന്നോ ഓടുവായിരുന്നോ എന്ന് എനിക്ക് പോലുമാ കൊച്ചു വെളുപ്പൻക്കാലത്ത് മനസ്സിലായില്ല.
കൊണ്ട് ചെന്ന് നിർത്തിയത് റോഡിന്റെ അരികിലായി ടാർപ്പ വിരിച്ചിട്ട് കച്ചോടം ചെയ്യുന്ന കൊറേ ഉറീസക്കാർക്ക് മുന്നിലാണ്. പിന്നെയെന്താ കാര്യം എന്ന് ചോദിക്കാൻ പോയില്ല. കാരണം ഇതൂടെ കൂട്ടി ഏഴാം തവണയാ അവളെന്നെ കൊണ്ട് പാവകള് വാങ്ങിക്കണേ.! മൂന്നേ മൂന്ന് മാസം മാത്രം പ്രായമുള്ള എന്റെ കുഞ്ഞ് ഇതക്ക വച്ച് എന്തോന്ന് കളിക്കാനാന്ന എനിക്ക് മനസ്സിലാവാത്തെ.
“ദോ അത് വാങ്ങ്….”
ഏകദേശം മനൂനെ പോലിരിക്കുന്ന ഒരു ബൊമ്മൻ കരടിയെ ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.
“എടി പെണ്ണേ അവര് ഒന്നും എടുത്ത് വച്ചിട്ട് കൂടിയില്ല. അതുമല്ല ഇപ്പൊ നമ്മള് വാങ്ങിച്ചാ അവര് ഇരട്ടി വിലയെടുക്കും. നമ്മക്ക് പോയിട്ട് വൈകുന്നേരം വന്ന് വാങ്ങിക്കാം.”
“നീ വാങ്ങിച്ച് തരോ ഇല്ലേ…..??”
“തരൂല്ലാന്ന് പറഞ്ഞില്ലല്ലോ, വൈകുന്നേരം ആകട്ടെ…..!”
“പിന്ന വാ പോവാം…!”