“അഹ് പറയ്യ്…..”
“നമ്മക്കിന്ന് കറങ്ങാനൊക്കെ പോയാലോ….??”
“ഇന്നെനിക്ക് night work ഇല്ലേ…?? പോവാൻ പറ്റില്ല…..!!”
“അത് night അല്ലെ…, ഞാൻ പറഞ്ഞത് ഇപ്പൊ പോകുന്ന കാര്യമാ. വൈകുന്നേരത്തിന് മുന്നേ തിരിച്ചെത്താം…”
“പോകുന്നേല് കുഴപ്പം ഒന്നൂല്ല. പക്ഷെ നമ്മള് മാത്രായിട്ട് എങ്ങനാ ടി….?? ഒന്നാമത്തെ കാര്യം ആരും ഇല്ലാത്തത് കൊണ്ടമ്മ വരില്ല. നമ്മക്കൊരു കാര്യം ചെയ്യാം അടുത്ത മാസം തുമ്പി വരും., എന്നിട്ട് ചേച്ചിയേം ചേട്ടനേം ഒക്കെ വിളിച്ച് ഫാമിലി ആയിട്ട് ഒരു രണ്ട് മൂന്ന് ദിവസത്തേക്ക് അടിച്ച് പൊളിക്കാം പോരെ….??”
“കൂട്ടുകാരനെ വിളിക്കുന്നില്ലേ….??”
“പിന്നവൻ കാണാണ്ടിരിക്കോ….?? അത് പോരെ നമ്മക്ക് അടുത്ത മാസം പോവാം….”
“അഹ്…. ഇനിയിപ്പോ നാലോ അഞ്ചോ ദിവസം അതിനുള്ളിൽ തുമ്പി മോള് വരും. നീ പറഞ്ഞതാ ശെരി. അതാവുമ്പോ എല്ലാരും ഉള്ളത് കൊണ്ട് അമ്മയും വരും.”
“അത്രേയുള്ളൂ…..!!”
“കാർത്തി…..”
“mm……”
“നമ്മടെ വാവച്ചിക്ക് പേരിടണ്ടേ….??”
“പിന്നെ വേണ്ടേ….??”
പിന്നില് ഉരുണ്ട് കളിക്കുവായിരുന്ന വാവയെ പൊക്കി എടുത്ത് അവളുടെ കവിളിൽ മുത്തി ഞാൻ പറഞ്ഞു….!!
“നീ വല്ലതും കണ്ട് വച്ചിട്ടുണ്ടോ ടി….??”
“അഹ് ഇവള് ജനിക്കുമുന്നേ ഒരു പേര് കണ്ട് വച്ചതാ ഞാൻ….!! നിനക്കും വല്യ ഇഷ്ട്ടാവും…..!!”
“ആണോ….?? പറയ്യ് കേക്കട്ടെ…..”
“പാർവതി…..!!”
നിറകണ്ണുകളോടെ അവളെ നോക്കുമ്പോ ആ കണ്ണുനീര് നേരത്തെ പ്രതീക്ഷിച്ച പോലെ ഒപ്പിയവൾ.
“ആ പേര് മതീടാ നമ്മടെ മോൾക്ക്….”
എന്റെ തോളിലേക്ക് ചായുന്നതിനൊപ്പം അവൾ പറഞ്ഞു.
“പാർവതി…..”
പുഞ്ചിരിയോടെ കുഞ്ഞിന്റെ മുഖത്ത് നോക്കി ഞാൻ വിളിക്കുമ്പോ ആ പേര് ഇഷ്ടപ്പെട്ട പോലെ അവൾ അലറികൂവി……!! ഒരു കൈയാൽ കുഞ്ഞിനേം മറു കൈയാൽ അനുവിനെയും ഞാൻ ചേർത്തുപ്പിടിച്ചു.
പാർവതി….. എന്റെ പാറൂട്ടി……!! ഒരു കാലത്ത് എന്റെ പെണ്ണായി ഞാൻ പ്രണയിച്ചിരുന്നു., ഇപ്പൊ എന്റെ പൊന്ന് മോളായി ഞാൻ സ്നേഹിക്കുന്നു…..!!
[[ഇഷ്ട്ടായാ….?? എങ്കി കുറച്ച് സമയം തന്നാൽ ബാക്കിയും തരാം….!! ഇഷ്ടമായെങ്കിൽ മാത്രം……]]
With love A R