ഉണ്ടായിരുന്നത് എടുത്ത മൂക്കിലും നെറ്റിയിലും മുഖത്തും തൊണ്ടയിലും പുരട്ടി. ഇപ്പോൾ നല്ലൊരു സുഖമുണ്ട്, ഉൾക്കുളിരുണ്ട് പനിയുടെ ലക്ഷണം ആണെന്ന് തോന്നുന്നു. പുതച്ചു കിടന്നതു കൊണ്ട് നല്ല സുഖം തോന്നി, അങ്ങനെ കിടന്ന് ഉറങ്ങിപ്പോയി. അച്ഛൻ വന്നു വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്. തല പൊങ്ങുന്നുണ്ടായിരുന്നില്ല, എന്നിട്ടും എഴുന്നേറ്റിരുന്നു.
അച്ഛൻ: മോൻ എപ്പോൾ വന്നു, ഞങ്ങൾ നോക്കിയിരിക്കുകയായിരുന്നു.
ഞാൻ: വെളുപ്പ് ആയി, നിങ്ങളെ വന്ന് വിളിച്ചു ബുദ്ധിമുട്ടിക്കണ്ടല്ലോ എന്ന് കരുതി ഞാൻ ഇവിടെ കയറി കിടന്നു.
അച്ഛൻ: എന്ത് ബുദ്ധിമുട്ടാണ് മോനെ, ഞങ്ങളെ വന്ന് വിളിക്കാമായിരുന്നില്ലേ.
അപ്പോഴേക്കും എനിക്ക് ക്ഷീണം തോന്നിയതുകൊണ്ട് ഞാൻ പതിയെ ബെഡിലേക്ക് ചരിഞ്ഞു.
അച്ഛൻ: എന്തുപറ്റി മോനെ,
ഞാൻ: മഴ നനഞ്ഞതു കൊണ്ടാണെന്നു തോന്നുന്നു നല്ല ശരീരം വേദനയും പനിയും ഉണ്ടെന്നു തോന്നുന്നു.
അച്ഛൻ നെറ്റിയിൽ കൈ വച്ചു നോക്കി.
അച്ഛൻ: ശരിയാണ് നല്ല പനിയുണ്ട്, നമുക്ക് ഡോക്ടറെ കാണാൻ പോകാം. വേഗം റെഡി ആകു.
അച്ഛൻ അതും പറഞ്ഞു പുറത്തേക്കിറങ്ങി വീട്ടിലേക്ക് നടന്നു. എനിക്കാണെങ്കിൽ എഴുന്നേൽക്കാൻ തന്നെ തോന്നുന്നില്ല. എന്നിട്ടും എഴുന്നേറ്റ് ഡ്രസ്സ് ഇട്ട് കിടന്നു. കുറച്ചുകഴിഞ്ഞ് അച്ഛൻ ഡോക്ടറെ കാണാൻ പോകാൻ റെഡിയായി വന്നു.
അച്ഛൻ: ഞാൻ ഒരു വണ്ടി വിളിച്ച് കൊണ്ടുവരാം, മോൻ വണ്ടി എടുക്കണ്ട.
അച്ഛൻ വണ്ടി വിളിക്കാൻ പോയി. അങ്ങനെ കിടക്കുമ്പോൾ എനിക്ക് ഒമിറ്റ് ചെയ്യാൻ വരുന്നതുപോലെ തോന്നി, ഇന്നലെ മുഴുവൻ പട്ടിണി ആയിരുന്നല്ലോ അതിൻറെ ഗ്യാസ് കയറിയത് ആയിരിക്കും. ബാത്റൂമിലേക്ക് നടന്നെങ്കിലും അവിടെ എത്തുന്നതിനു മുമ്പ് കാര്യം സാധിച്ചു. ബാത്ത് റൂമിന് മുമ്പിൽ തന്നെ ആയതുകൊണ്ട്, വെള്ളം എടുത്തു കഴുകി ബാത്റൂമിലേക്ക് ചൂലുകൊണ്ട് അടിച്ചിട്ടു. രാവിലെ കുടിച്ച കട്ടൻചായ മാത്രമായിരുന്നു പോയത്. അപ്പോഴേക്കും അച്ഛൻ വണ്ടിയുമായി എത്തി, ഡോക്ടറെ കണ്ടപ്പോൾ മഴ കൊണ്ടതിൻ്റെയാണ് പനി എന്നു പറഞ്ഞു. മരുന്നും വാങ്ങി തിരിച്ചു പോരും വഴി.
ഞാൻ: അച്ഛൻ പൊയ്ക്കോ ഞാൻ ഓഫീസിലേക്ക് ചെല്ലട്ടെ.
അച്ഛൻ: ഏയ്, അതുവേണ്ട. ഇന്ന് ഒരു ദിവസം റസ്റ്റ് എടുക്കണം.
ഞാൻ: അതു കുഴപ്പമില്ല എനിക്ക് ഇപ്പോൾ കുറവുണ്ട്. ഇന്ന് ലീവ് എടുത്താൽ അതിൻറെ ഇരട്ടി ഞാൻ പണിയെടുക്കേണ്ടി വരും.
അച്ഛൻ: അതല്ല മോനേ, ഭക്ഷണം കഴിച്ച മരുന്ന് കഴിച്ച് റെസ്റ്റ് എടുത്താലെ പനി മാറു. ഞാൻ പറയുന്നത് മോൻ കേൾക്ക്. വാ വീട്ടിലേക്ക് പോകാം.
അച്ഛൻറെ നിർബന്ധത്തിനു വഴങ്ങി വീട്ടിലേക്ക് പോയി. പോകുംവഴി ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ ബസ്റ്റോപ്പിൽ സീത നിൽക്കുന്നത് കണ്ടു, ഞാൻ നോക്കിയിട്ടും അവൾ മുഖം തിരിച്ചു നിന്നു. വീട്ടിൽ ചെന്ന് ഇറങ്ങി
അച്ഛൻ: കഞ്ഞി ആയിട്ടുണ്ടെങ്കിൽ മോന് കൊടുക്ക് മരുന്ന് കഴിക്കട്ടെ.
അച്ഛൻ പുറത്തേക്കു പോയി. ഞാൻ സെറ്റിയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ കഞ്ഞിയും ആയി വന്നു, ടേബിളിൽ കഞ്ഞിവെച്ചു. ചൂടൻ കഞ്ഞി ആയതുകൊണ്ട് കുടിച്ചപ്പോൾ ഒരു സുഖം തോന്നി. മരുന്നു കഴിച്ച് ഞാൻ കിടക്കാറുള്ള മുറിയിൽ കയറി കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ വിയർത്തു, പനി പോയതിൻ്റെ ലക്ഷണം. ഏതായാലും ഉച്ചയ്ക്ക് ഓഫീസിൽ പോകാം, മൂന്നാല് ദിവസത്തെ ലീവിൻറെ ഫയലുകൾ തീർന്നു വരുന്നതേയുള്ളൂ. ഉച്ചയ്ക്കും