എൻ്റെ മൺവീണയിൽ 25 [Dasan]

Posted by

ചെല്ലുമ്പോൾ എട്ടര, വളവും തിരിവും കയറ്റവും ഉള്ള റോഡ്. മഴപെയ്തതിനാൽ മരവും ചില്ലയും ഒക്കെ ഒടിഞ്ഞു റോഡിൽ കിടക്കുന്നു, അതൊക്കെ തരണം ചെയ്ത് അവിടെ എത്തിയപ്പോഴാണ് ഈ സമയം. അവിടുത്തെ സെക്യൂരിറ്റിക്കാരോട് ചോദിച്ചപ്പോൾ കോളേജ് ഇന്ന് നേരത്തെ വിട്ടു എന്ന് പറഞ്ഞു. അച്ഛനെ വിളിച്ച് വിവരം തിരക്കാം എന്ന് കരുതി മൊബൈൽ എടുത്തപ്പോൾ വെള്ളം കയറി, അത് ഓഫ് ആയിരിക്കുന്നു. സെക്യൂരിറ്റികാരിൽ ഒരാളുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി അച്ഛനെ വിളിച്ചു.
ഞാൻ: അച്ഛാ, ഇത് ഞാനാണ് അജയൻ. ഇന്ന് കോളേജ് നേരത്തെ വിട്ടു.
അച്ഛൻ: ആ മോനെ, മോള് എത്തി, നേരത്തെ കോളേജ് വിട്ടതുകൊണ്ട് ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയിരുന്നു. ഞാൻ മോനെ വിളിച്ചിരുന്നു. അപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു, മോനെ എവിടെയാണ്? നല്ല കാറ്റും മഴയും ഉണ്ട് പറയുന്നതൊന്നും മനസ്സിലാകുന്നില്ല.
ഞാൻ: ബസ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ കാണാത്തതുകൊണ്ട് ഞാൻ കോളേജിലേക്ക് പോന്നു.
അച്ഛൻ: ഫോൺ എന്താണ് സ്വിച്ച് ഓഫ്.
ഞാൻ: അത് മഴനനഞ്ഞതുകൊണ്ടാണ്. ആൾ എത്തിയല്ലോ സമാധാനമായി. ശരി, അച്ഛ. ഞാൻ ഇവിടെ ഒരു സെക്യൂരിറ്റിക്കാരൻ്റെ കയ്യിൽനിന്നും ഫോൺ വാങ്ങി ആണ് വിളിക്കുന്നത്. എന്നെ നോക്കി ഇരിക്കേണ്ട ഞാൻ മഴ മാറിയിട്ടേ വരൂ.
ഞാൻ ഫോൺ കട്ട് ചെയ്തു. മഴ അപ്പോഴും തകർത്തു പെയ്യുകയാണ്. മഴയത്തു നിന്ന് കയറി നിന്നത് കൊണ്ട്, വീണ്ടും ഇറങ്ങാൻ ഒരു മടി. ഇപ്പോൾ തണുപ്പും തോന്നുന്നു, ആളെ അന്വേഷിച്ചു നടന്നതുകൊണ്ട് തണുപ്പ് തോന്നിയിരുന്നില്ല. കോളേജിന് മുമ്പിലുള്ള വെയിറ്റിംഗ് ഷെഡ്ഡിൽ കയറിയിരുന്നു. മഴ നനഞ്ഞതു കൊണ്ടും കാറ്റടിക്കുന്നത് കൊണ്ടും നല്ല തണുപ്പായിരുന്നു, താടി കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. മഴയൊന്നു കുറഞ്ഞപ്പോൾ വണ്ടിയിൽ കയറി സെൽഫ് എടുത്തിട്ടു സ്റ്റാർട്ട് ആയില്ല. കുറെ ശ്രമിച്ചു എന്നിട്ടും രക്ഷയില്ല, മഴയത്ത് ഇരുന്നതല്ലെ വെള്ളം കയറിയിട്ടുണ്ടാവും. ഞാൻ വീണ്ടും വെയിറ്റിംഗ് ഷെഡിലേക്ക് തന്നെ കയറി. അരമതലിൽ ഇരുമ്പ് തൂണിൽ തല ചായ്ച്ചു ഇരുന്ന് മയങ്ങിപ്പോയി. ഒരു വണ്ടിയുടെ ഹോൺ കേട്ടാണ് എഴുന്നേറ്റത്, അപ്പോഴും ഇരുട്ട് തന്നെയാണ്. സമയം നോക്കിയപ്പോൾ 3:00 മണി. വണ്ടി എങ്ങോട്ടെങ്കിലും മാറ്റിവച്ച് ഏതെങ്കിലും വണ്ടി കൈകാണിച്ച് പോകാമെന്ന് കരുതി. വണ്ടിയുടെ അടുത്ത് ചെന്ന് ഒന്നുകൂടി ശ്രമിക്കാം എന്ന് കരുതി, ഓൺ ചെയ്ത് കിക്കറിൽ കാൽ ചവിട്ടിയപ്പോൾ വണ്ടി സ്റ്റാർട്ടായി. അപ്പോഴാണ് ഇത് നേരത്തെ നോക്കിയിരുന്നെങ്കിൽ പണ്ടേ വീട് എത്താമായിരുന്നു എന്ന് കരുതിയത്. വണ്ടി മുന്നോട്ട് പോയെങ്കിലും ഇടക്ക് ഞാനും വണ്ടിയും തുമ്മിക്കൊണ്ടിരുന്നു.. സാവധാനമാണ് പോയത് വഴിയിൽ നിറച്ച് കമ്പുകളും ചില്ലകളും. ടൗണിൽ എത്തുമ്പോൾ നാലര കഴിഞ്ഞു. അപ്പോഴേക്കും എൻറെ തുമ്മൽ കൂടി, മൂക്കിൽ നിന്നും ഒലിക്കുന്നുണ്ട് മഴകൊണ്ടതുകൊണ്ടാവാം. തട്ടുകടയിൽ നിന്നും ഒരു കട്ടനടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. വിടെത്തുമ്പോൾ നാലേമുക്കാൽ, അവിടെ ആരും എഴുന്നേറ്റിട്ടില്ല എന്ന് തോന്നുന്നു. ഞാൻ താമസിക്കുന്ന റൂം തുറന്ന് അകത്തുകയറി, കട്ടൻ അടിച്ചപ്പോൾ ഒരു കുറവുണ്ടായിരുന്ന ജലദോഷവും തുമ്മലും അതിശക്തമായി. ഒന്ന് ആവി പിടിക്കാം എന്ന് കരുതിയാൽ, ഇവിടെ ഇപ്പോൾ ഒന്നും ചെയ്യാത്തതുകൊണ്ട് വേണ്ട സൗകര്യം ഇല്ല. ഇവിടെ കിടക്കാത്തതുകൊണ്ട് ബെഡിൽ നിറയെ മണ്ണും പൊടിയുമാണ്, അതൊക്കെ തട്ടി കുടഞ്ഞ് ഷീറ്റ് വിരിച്ചു ഒരു ഷീറ്റ് പുതുക്കാനും എടുത്തു. നേരം വെളുത്തു വരുന്നതുകൊണ്ട് വാതിൽ ചാരിയതേയുള്ളൂ. കിടക്കുന്നതിനു മുൻപ് വിക്സ്

Leave a Reply

Your email address will not be published. Required fields are marked *