എൻ്റെ മൺവീണയിൽ 25 [Dasan]

Posted by

കൊണ്ടു ചെന്നു വിട്ടു, തിരിച്ചുവന്ന് സീറ്റിൽ ഇരുന്നത് മാത്രം ഓർമ്മയുണ്ട്. അത്രമാത്രം തിരക്കായിരുന്നു, ഇന്ന് സീതയെ കാണണം എന്ന് കരുതിയതാണ് സമയം നോക്കിയപ്പോൾ അഞ്ചുമണി. വീട്ടിൽ ചെന്നാൽ സംസാരിക്കാൻ പറ്റില്ല, അവൾ എന്നെ കാണാൻ കൂട്ടാക്കുന്നില്ല. പിന്നെ എങ്ങനെ സംസാരിക്കാൻ റോഡിൽ വച്ച് നിർബന്ധപൂർവ്വം പിടിച്ചുനിർത്തി സംസാരിക്കണം. അവൾ കരാട്ടെ സ്റ്റൈലിൽ ഒന്നു തന്നാലും മേടിക്കണം, അത്രയും പോക്രിത്തരം ആണല്ലോ ഞാൻ ചെയ്തത്. ഇത് പറഞ്ഞ തീർക്കാതെ മനസ്സിന് ഒരു സമാധാനവും ഉണ്ടാവില്ല. എൻറെ ഭാഗത്തുനിന്നു വന്ന തെറ്റാണ്. അന്നും വീട്ടിൽ ചെന്നിട്ട് കഴിഞ്ഞദിവസത്തെ സ്ഥിതി തന്നെ. ഇന്ന് ഞാൻ വിളിക്കാൻ നിന്നില്ല. അമ്മയോട് പറഞ്ഞ് നേരത്തെ കുറച്ച് ഭക്ഷണം മേടിച്ച് ഒറ്റക്കിരുന്ന് കഴിച്ചു. അവർ, ഞാൻ വരുന്നതുവരെ ഒരുമിച്ചിരുന്നാണല്ലൊ കഴിച്ചിരുന്നത്, അതിനെ മുടക്കം വരണ്ട. കഴിച്ചു കഴിഞ്ഞ് ഞാൻ മുറിയിൽ പോയി വാതിലടച്ചു കിടന്നു. ഞാൻ കിടക്കുന്ന മുറിയുടെ വാതിലിൻറെ ശബ്ദം കേട്ടയുടൻ സീത വാതിൽ തുറന്നു പുറത്തിറങ്ങി. എന്തുമാത്രം വെറുപ്പ് ഉണ്ടായിരിക്കണം ഇങ്ങനെ പെരുമാറാൻ. ഒന്നാലോചിച്ചാൽ അവൾ തന്നെയാണ് എന്നെ പ്രലോഭിപ്പിച്ചത്, എന്തെങ്കിലുമാവട്ടെ കുറ്റം ഞാൻ തന്നെ ഏറ്റെടുക്കാം. നാളെ എന്തുതന്നെയായാലും സീതയെ കാണണം. ഇന്നേക്ക് രണ്ടു ദിവസമായി സീതയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട്. അവൾ പറയുന്നത് അനുസരിച്ചാണെങ്കിൽ എൻറെ കയ്യിൽ കിടക്കുന്ന മോതിരം അവളുടെ ഹൃദയവും, അവളുടെ കയ്യിൽ കിടക്കുന്ന മോതിരം എൻറെ ഹൃദയവും ആണ്.

സൗന്ദര്യ പിണക്കത്തിന് ഇന്ന് വിരാമം ഇടണം എന്ന തീരുമാനത്തിൽ, ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല. വെള്ളിയാഴ്ച ഞാൻ ഓഫീസിൽ പോയി, സുധിയുടെ വണ്ടിയുമായാണ് പോയത്. ഓഫീസിലിരിക്കുമ്പോൾ അവളുടെ മൊബൈലിലേക്ക് വിളിച്ചുനോക്കി പക്ഷേ അമ്മയാണ് എടുത്തത്.
അമ്മ: മോനെ, അവളിപ്പോൾ മൊബൈൽ കൊണ്ടു പോകാറില്ല.
ഞാൻ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു. ഉച്ച കഴിഞ്ഞപ്പോൾ മഴയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. രാവിലെ വരുമ്പോൾ വെയിൽ ആയിരുന്നതിനാൽ കോട്ട് എടുത്തില്ല. നാലു മണി ആകാറായപ്പോഴേക്കും മഴ ചാറി തുടങ്ങി. മഴ ആയതുകൊണ്ട് ഇന്നും അവളെ കണ്ട് സംസാരിക്കാൻ പറ്റുമോ എന്ന് തോന്നുന്നില്ല. വൈകുന്നേരം ഒഫീസിൽ നിന്നിറങ്ങി, മഴച്ചാറ്റൽ ഉണ്ടായതുകൊണ്ട് ഞാൻ അടുത്തുള്ള ചായക്കടയിൽ കയറി നിന്നു. ധൃതിപിടിച്ച് അങ്ങോട്ട് ചെന്നിട്ടും കാര്യമില്ല. ഏകദേശം ആറു മണി ആയപ്പോൾ അച്ഛൻ വിളിച്ചു.
അച്ഛൻ: ഹലോ മോനെ, മോള് ഇതുവരെ എത്തിയിട്ടില്ല. സാധാരണ നാലേമുക്കാൽ അഞ്ചു മണിയാവുമ്പോൾ എത്തുന്നതാണ്.
ഞാൻ: നമ്മുടെ ബസ്റ്റോപ്പിൽ നോക്കിയോ?
അച്ഛൻ: ഞാൻ ബസ് സ്റ്റോപ്പിൽ ആണ് നിൽക്കുന്നത്. ഇപ്പോൾ മൊബൈലും കൊണ്ടു പോകുന്നില്ല.
ഞാൻ: അച്ഛൻ പേടിക്കണ്ട ഞാൻ പോയി നോക്കാം.
ഞാൻ വണ്ടിയുമെടുത്ത് തമ്പാനൂർ ബസ്റ്റാൻഡിൽ ചെന്നു നോക്കി, അവിടെ മുഴുവൻ അരിച്ചുപെറുക്കിയിട്ടും ആളെ കണ്ടില്ല. എനിക്കാകെ ടെൻഷനായി. എന്നെ വിശ്വസിച്ചിരുന്ന അവൾ എന്നിൽ നിന്നും അത്തരമൊരു പ്രവർത്തി നേരിട്ടപ്പോൾ ഉണ്ടായ പ്രത്യാഘാതം മൂലം എന്തെങ്കിലും……. ഏയ് ഇല്ല. ഇപ്പോൾ സമയം ആറേകാൽ, കോളേജിൻറെ ഭാഗത്തുനിന്ന് വരുന്ന ലാസ്റ്റ് ബസ്സ് വന്നു പോയെന്ന് അവിടെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു. ഞാൻ നേരെ കോളേജിലേക്ക് വെച്ചുപിടിപ്പിച്ചു. തമ്പാനൂർ സ്റ്റാൻഡിൽ നിന്നും വണ്ടി എടുക്കുമ്പോൾ നല്ല കോരിച്ചൊരിയുന്ന മഴയായിരുന്നു. സമയം ഏഴു മണി ആയുള്ളൂ എങ്കിലും അന്തരീക്ഷത്തിൽ നല്ല ഇരുട്ടായിരുന്നു. തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും കോളേജിലേക്കുള്ള ദൂരം 31 കിലോമീറ്റർ ആയിരുന്നു. ശക്തിയായ ഇടിവെട്ടും മഴയും ഇടക്ക് കാറ്റും ഉണ്ട്. വണ്ടിയോടിച്ച് അവിടെ

Leave a Reply

Your email address will not be published. Required fields are marked *