സീത: കരയ്ക്കു വാങ്ങാൻ പോയിരിക്കുകയാണ്, ചേട്ടാ.
ഇവളെ ഇങ്ങനെ വിട്ടാൽ പറ്റില്ല, മുറിയിൽ കയറിയാൽ ഒന്ന് അങ്ങോട്ടു കൊടുത്തു ഇങ്ങോട്ട് രണ്ടെണ്ണം കിട്ടിയാലും അറിയില്ല. ഏതായാലും മുറിയിലെ വിളിക്കാം. ഞാനും അവളെ പോലെ തന്നെ കളിയാക്കി.
ഞാൻ: എൻറെ മോള് ഇങ്ങോട്ട് വന്നേ, ചേട്ടനെ ഒരു കാര്യം പറയാനുണ്ട്.
ഞാൻ മുറിയിലേക്ക് പോയി, പുറകെ അവളും. അകത്തു കയറിയ ഉടനെ അവൾ വാതിലടച്ചു കുറ്റിയിട്ടു.
ഞാൻ: എന്നെ കളിയാക്കാനുള്ള ഭാഗമാണെങ്കിൽ….
സീത: ഭാവം ആണെങ്കിൽ…..
ഞാൻ: ഒന്നും പറയുന്നില്ല.
തോർത്ത് കട്ടിലിലെ തലക്കൽ വിരിച്ചിട്ടു, പുറത്തിറങ്ങാൻ ഭാവിക്കവെ എൻറെ കയ്യിൽ കയറി പിടിച്ചു.
സീത: മറുപടി പറഞ്ഞിട്ട് പോ…….
ഞാൻ തലകുമ്പിട്ട് തൊഴുത്.
ഞാൻ: എൻറെ പൊന്നോ, ഞാൻ വെറും ബ്രൗൺ ബെൽറ്റുകാരൻ ആണേ, ബ്ലാക്ക് ബെൽറ്റ് നേരിടാൻ അടിയന് കഴിയില്ല.
സീത: അങ്ങനെയങ്ങ് പോയാലോ, കളിയാക്കിയാൽ എന്ത് ചെയ്യും എന്നാ പറഞ്ഞേ…….
ഞാൻ: ഒന്നും ചെയ്യും എന്ന് പറഞ്ഞില്ലല്ലോ.
സീത: പിന്നെ എന്നോട് എന്തിനാണ് ഇങ്ങോട്ട് വരാൻ പറഞ്ഞത്.
ഞാൻ: എൻ്റെയൊരു ബുദ്ധിമോശം കൊണ്ട് പറഞ്ഞു പോയതാണേ.
സീത വന്നു എന്നെ കെട്ടിപ്പിടിച്ചു, ചുണ്ടിൽ ഒരു നനുത്ത ചുംബനം തന്നു.
സീത: ചേട്ടന് ഞാൻ കളിയാക്കുന്നതു പോലെ തോന്നിയോ? ഞാൻ കളിയാക്കിയതല്ല ചേട്ടാ. ചേട്ടൻ ഇങ്ങനെ ഒരു തൊട്ടാവാടി ആണോ.
ഞാൻ: അതെന്താ അങ്ങനെ പറയാൻ കാര്യം.
സീത: നിസ്സാരകാര്യങ്ങൾക്ക് ചേട്ടൻ കെറുവിക്കും.
ഞാൻ: ഇപ്പോൾ എപ്പോഴെങ്കിലും ഞാൻ കെറുവിച്ചിട്ടുണ്ടോ, രണ്ടു മൂന്നുദിവസം എന്നോട് മിണ്ടാതെ നടന്നു. എൻറെ വീട്ടിൽ വച്ച് അടുത്ത് കിടന്നിരുന്നൊ എന്ന് പോലും എനിക്ക് സംശയമാണ്. എന്നിട്ടും ഞാൻ എന്തെങ്കിലും അകൽച്ച കാണിച്ചിരുന്നൊ?
സീത: ഈ ദിവസങ്ങളിൽ ഒക്കെ ഞാൻ ഔട്ട് ആയിരുന്നു. അതുകൊണ്ടാണ് ഞാൻ ഒരു അകൽച്ച കാണിച്ചിരുന്നത്.
ഞാൻ: കൊള്ളാം. ഇതൊക്കെ എന്നോട് പറഞ്ഞാൽ എനിക്ക് മനസ്സിലാവില്ലെ, ഇനിയുള്ള കാലം മുഴുവൻ നമ്മൾ ഒരുമിച്ച് ജീവിക്കാൻ ഉള്ളതാണ്. എൻറെ അടുത്ത് വന്നു കിടന്നു എന്ന് കരുതി, ഞാൻ സിനിമയിലെ ബാലൻ കെ നായരൊ മറ്റു വില്ലൻ കഥാപാത്രങ്ങളെ പോലുള്ള ഒരാളാണെന്ന് മോൾക്ക് തോന്നിയൊ? അങ്ങനെ തോന്നിയത് കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ പ്രവർത്തിച്ചത് അല്ലേ.
സീത: അങ്ങനെ അല്ല ചേട്ടാ, എനിക്ക് ഇങ്ങനെ ആയപ്പോൾ ഒരു ബുദ്ധിമുട്ട്. ആദ്യദിവസം ചേട്ടൻ നിർബന്ധിച്ചിട്ടും ഞാൻ വഴങ്ങി ഇല്ലായിരുന്നു. അടുത്ത ദിവസം തന്നെ ഞാൻ ഔട്ട് ആവുകയും ചെയ്തു.
ഞാൻ: ഇതൊക്കെ സ്ത്രീകൾക്കുണ്ടാകുന്ന സർവ്വസാധാരണം ആയിട്ടുള്ള കാര്യങ്ങൾ അല്ലേ, അതിൽ ഇത്ര ഒളിച്ചുവെക്കാൻ എന്തിരിക്കുന്നു. അതൊക്കെ പോട്ടെ പുറത്തേക്ക് വാ.
അവൾ വീണ്ടും എന്നെ കെട്ടിപ്പിടിച്ചു ചുംബിച്ചു. ഞങ്ങൾ രണ്ടുപേരും മുറി തുറന്നു പുറത്തിറങ്ങി. അച്ഛൻ വന്നിട്ടുണ്ട്