എൻ്റെ മൺവീണയിൽ 25 [Dasan]

Posted by

ഉച്ചയ്ക്കത്തെ ഭക്ഷണം അവിടെ നിന്നായിരുന്നു. അവിടെ അടുത്ത് ഒന്ന് രണ്ട് വീടുകൾ കൂടി കയറാൻ ഉണ്ടായിരുന്നു. കുട്ടികൾ ഉണ്ടായിരുന്ന സ്ഥലത്തൊക്കെ ഫൈവ്സ്റ്റാർ കൊടുത്തു. അതു കഴിഞ്ഞ് നേരെ അമ്മായിയുടെ വീട്ടിലേക്ക് പോയി, അവിടെ ചെന്ന് അമ്മായിയെ സോപ്പിട്ട് വളച്ച ഞാൻ കുപ്പിയിലാക്കി. പിന്നീട് അമ്മായിക്ക് എന്നോട് ഭയങ്കര സ്നേഹം ആയി. അവിടെ രണ്ടു മൂന്നു വീടുകളിൽ കയറി വൈകിട്ടത്തെ ചായകുടിയും കഴിഞ്ഞാണ് അവിടെ നിന്നു വിട്ടത്. വണ്ടിയിൽ കയറിയതും അവൾ വീണ്ടും മിണ്ടാ ഭൂതമായി, കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ തന്നെ ശ്രീമതി ഉറക്കം തുടങ്ങി. വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി, സീറ്റ് ചരിച്ച് ഇട്ടുകൊടുത്തു സീറ്റ് ബെൽറ്റും ഇട്ടു. ഇത്രയും ദിവസത്തെ യാത്രാക്ഷീണം ഉണ്ടാവും പാവം ഉറങ്ങിക്കോട്ടെ. കുറച്ചു ദൂരം പോന്നപ്പോൾ ഞാൻ ഉറക്കം തൂങ്ങാൻ തുടങ്ങി. വണ്ടി അവിടവിടെ നിർത്തി മുഖം കഴുകിയും ഒന്ന് രണ്ട് തട്ടുകടയിൽ നിന്നും കട്ടൻ അടിച്ചുമാണ് വീട് എത്തിയത്. വീടെത്തി തട്ടി വിളിച്ചപ്പോഴാണ് കക്ഷി അറിയുന്നത്, അത്രയും ബോധം കെട്ടാണ് കിടന്നുറങ്ങിയിരുന്നത്. വണ്ടി വരുന്നത് കണ്ടപ്പോൾ തന്നെ അച്ഛനുമമ്മയും എത്തി. ഞാൻ ഇവിടെ എത്തിയിട്ടും ഉറക്കത്തിലെ ലാഞ്ചന വിട്ടുമാറിയിട്ടില്ല.
ഞാൻ: എനിക്ക് ഒന്നും വേണ്ട, നല്ല ഉറക്ക ക്ഷീണം ഉണ്ട്. ഇവിടെ എത്തിയ തന്നെ ഒരു കണക്കിനാണ്, പല സ്ഥലങ്ങളിൽ നിർത്തി മുഖം കഴുകിയും കട്ടൻ കുടിച്ചുമാണ് ഇങ്ങോട്ട് എത്തിയത്.
അച്ഛൻ: കൂടെ ഒരാൾ ഉണ്ടായിരുന്നല്ലോ?
ഞാൻ: വണ്ടിയിൽ കയറിയപ്പോൾ തന്നെ ആൾ ഉറക്കമായി, എത്ര ദിവസത്തെ യാത്രയുടെ ഉണ്ടായിരിക്കും. അതുകൊണ്ട് ഞാൻ ശല്യപ്പെടുത്തില്ല.
അപ്പോൾ സീത എന്നെ നോക്കി, ഞാൻ അകത്തേക്ക് കയറി.
അമ്മ: എന്തെങ്കിലും കുറച്ചു കഴിച്ചിട്ട് മുകളിൽ കിടക്കു മോനെ.
ഞാൻ: ഇപ്പോൾ കഴിച്ചാൽ ശരിയാവില്ല, ചിലപ്പോൾ ഒമിറ്റ് ചെയ്യും.
അകത്തുകയറി ഡ്രസ്സ് മാറി കുളിക്കാൻ പോയി, തലക്ക് ഒരു മന്ദത പോലെ കുളിച്ചു കഴിഞ്ഞാൽ മാറുമായിരിക്കും. കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ, സീത സീതയുടെ മുറിയുടെ വാതുക്കൽ നിൽപ്പുണ്ട്. എന്നെ നോക്കിയെങ്കിലും ഞാൻ നോക്കിയില്ല. ഞാൻ സ്ഥിരം കിടക്കുന്ന മുറിയിലേക്ക് തന്നെ പോയി. നേരം വെളുക്കട്ടേടി നിനക്ക് ഞാൻ വെച്ചിട്ടുണ്ട്, എന്നുള്ളിൽ പറഞ്ഞു. ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു ലൈറ്റ് ഓഫ് ചെയ്തു കട്ടിലിൽക്കിടന്നു. പുറത്ത് അച്ഛൻറെ ശബ്ദം കേൾക്കുന്നുണ്ട്.
അച്ഛൻ: മോൻ എന്താണ് അവിടെ കിടക്കുന്നത്? നിങ്ങൾ തമ്മിൽ വീണ്ടും അടിയായൊ. മോൾക്ക് കുറുമ്പ് ഒത്തിരി കൂടുന്നുണ്ട്, അജയൻ ആയതുകൊണ്ട് കുഴപ്പമില്ല. നല്ല അടി കിട്ടാത്തതിൻ്റെ ഒരു കുറവുണ്ട്. കുളിച്ചത് കൊണ്ട് ഉറക്കം വരാൻ കുറച്ചു താമസിച്ചു. എല്ലാ ലൈറ്റുകളും ഓഫ് ആയപ്പോൾ വാതിലിൽ ആരോ തള്ളുന്നു. ഞാൻ അനങ്ങിയില്ല, കുറച്ചുനേരം തള്ളിയശേഷം പിന്നെ അനക്കമൊന്നും ഉണ്ടായില്ല. വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്, നേരം നല്ലവണ്ണം പുലർന്നിരിക്കുന്നു. കുറച്ചുദിവസങ്ങളായി നല്ല ഉറക്കമാണ്. വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ എൻറെ ശ്രീമതി കുളിച്ച് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി നിൽക്കുന്നു.
സീത: എന്തൊരു ഉറക്കമാണ് ചേട്ടാ, ഇതാ ചായ.
ഇവൾ എന്താണ് ഓന്തോ? സമയാസമയങ്ങളിൽ നിറം മാറാൻ. ഞാൻ ചായ വാങ്ങി ഒരു കവിൾ കുടിച്ച് ടേബിളിൽ വച്ചുകൊണ്ട് കുളിക്കാനും മറ്റു കാര്യങ്ങൾക്കുമായി ബാത്റൂമില് കയറി, പുറകെ വന്ന് അവൾ വാതിലിൽ മുട്ടി
സീത: എന്താണ് ചേട്ടാ ഈ ബാത്റൂമിൽ, നമ്മുടെ ബാത്റൂമിൽ കുളിക്കാൻ പാടില്ലേ?
ഇവൾ എന്നെ ആക്കുകയാണൊ എന്നൊരു സംശയം. വരട്ടെ, സമയമാവട്ടെ. ഞാൻ അവിടെത്തന്നെ എല്ലാം നടത്തി പുറത്തിറങ്ങി.
ഞാൻ: അച്ഛൻ എന്തിയേ അമ്മേ ?

Leave a Reply

Your email address will not be published. Required fields are marked *