അമ്മയും മകളും എന്നെയും കാത്തു നിൽക്കുകയാണ്.
അമ്മ: നീ എന്തെടുക്കുകയായിരുന്നു? ഇവിടെ മോള് നിന്നെ നോക്കി എത്ര നേരമായി നിൽക്കുന്നു. വേഗം അമ്പലത്തിൽ പോയിട്ട് വാ.
ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു, അമ്മ അകത്തേക്കും കയറി. ഇവിടെനിന്നും 500 മീറ്റർ അകലെയാണ് അമ്പലം. ഞങ്ങൾ രണ്ടുപേരും നടന്നു. പോകുന്ന വഴി പലരും കുശലാന്വേഷണം നടത്തി, പെണ്ണുങ്ങൾ സീതയെ പരിചയപ്പെട്ടു. ചില പെണ്ണുങ്ങൾ സീതയുടെ മുടിയെപ്പറ്റി വർണ്ണിക്കുന്നുണ്ട്. ” ആ കൊച്ചിൻ്റെ മുടി കണ്ടോ, എന്തൊരു ഭംഗി അല്ലേ ” അപ്പോൾ വേറൊരുത്തി ” മുടി മാത്രമല്ലടി ആളെ കാണാൻ എന്തൊരു ചന്തം, ആ ചെക്കൻ്റെ ഒരു ഭാഗ്യം” ഇങ്ങനെ ഓരോ കമൻറുകളും കേട്ട് നടക്കുമ്പോൾ ആള് ഒത്തിരി പൊങ്ങിയൊ എന്നൊരു സംശയം. അഭിമാനപൂർവ്വം എൻറെ കൈയും പിടിച്ച് ആള് നടക്കുകയാണ്. അമ്പലത്തിൽ ചെന്ന് തൊഴുത് തിരിച്ചിറങ്ങി. പോരും വഴി ഒന്ന് രണ്ട് ഫ്രണ്ട്സിനെ കണ്ടു, സീതയെ അവരെ പരിചയപ്പെടുത്തി കൊടുത്തു. വീടെത്തിയപ്പോൾ ബ്രേക്ഫാസ്റ്റിന് സമയമായിരുന്നു. മുറിയിൽ കയറി ഡ്രസ്സ് മാറാൻ ചെന്നപ്പോൾ മൊബൈൽ അടിക്കുന്നു. തിരുവനന്തപുരത്തുനിന്നും അച്ഛനായിരുന്നു, അവിടെ നിന്നുള്ളവർ കുറച്ച് നേരം കഴിയുമ്പോൾ പുറപ്പെടും എന്ന് പറഞ്ഞു. അച്ഛനും അമ്മയും പിന്നീടെ വരു. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുബോൾ സുധി എത്തി, അവനെ കഴിക്കാൻ വിളിച്ചു. വണ്ടിയുടെ താക്കോൽ ഏല്പിച്ച് വൈകിട്ട് ഹാളിലേക്ക് എത്തി കൊള്ളാം എന്ന് പറഞ്ഞു പോയി. ബ്രേക്ഫാസ്റ്റിന് ശേഷം കുറച്ചു വീടുകൾ ഒക്കെ സന്ദർശിച്ചു. ഉച്ചയോടെ അതൊക്കെ അവസാനിപ്പിച്ച് വീട്ടിലെത്തി. റിസപ്ഷന് നല്ല തിരക്കായിരുന്നു. തിരുവനന്തപുരത്തു നിന്നും വന്നവർ നാലരയോടെ തിരിച്ചുപോയി, കൂടെ സുധിയും ലക്ഷ്മിയും കുഞ്ഞും അവരുടെ വണ്ടിയിൽ കയറിപ്പോയി. ഞാൻ പാൻറും ഷർട്ടും, അവൾ നല്ലൊരു ചുരിദാറും ആയിരുന്നു വേഷം. റിസപ്ഷൻ ഏകദേശം ഏഴുമണിയോടെ അവസാനിപ്പിച്ചു. ഞങ്ങൾ വീടെത്തി, വീട്ടിൽ ഉണ്ടായിരുന്ന ബന്ധുമിത്രാദികൾ അമ്മുമ്മ ഒഴിച്ച് എല്ലാവരും പോയി. ഞാൻ എൻറെ മുറിയിലേക്ക് പോയി, കുളിച്ച് ഡ്രസ്സ് മാറി അപ്പോഴേക്കും സീതയും എത്തി. സീത അലമാരയിൽ നിന്നും ഒരു ചുരിദാർ എടുത്തു ബാത്ത്റൂമിലേക്ക് കയറി. ഇവൾ എന്താണ് ഇന്ന് ചുരിദാർ ഇടുന്നത്, ഇന്നത്തെ കാര്യവും തഥൈവ ആണോ? അവൾ ബാത്റൂമിൽ നിന്നും ഇറങ്ങി വന്ന് നേരെ മുറിക്ക് പുറത്തിറങ്ങി പോയി. എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്തില്ല. ഇപ്പോൾ സമയം എട്ടുമണി ആയി കാണും, ഇവിടെ ആരുമില്ലാത്തതിനാൽ മേശമേൽ ഇരുന്ന ഒരു ബുക്ക് എടുത്ത് വായിക്കാൻ ഇരുന്നു. ബുക്കിൽ ശ്രദ്ധ പതിയുന്നില്ല. അവൾ എവിടെയാണെന്ന് നോക്കാൻ മനസ് വെമ്പുന്നുണ്ടെങ്കിലും, മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി വേണ്ടെന്നുവച്ചു. അവൾ വരുന്നതും പ്രതീക്ഷിച്ച് കട്ടിലിൽ കയറി കിടന്നു, രണ്ടുമൂന്ന് ദിവസത്തെ ക്ഷീണം കൊണ്ട് കണ്ണടഞ്ഞു പോയി. പിന്നെ എഴുന്നേൽക്കുന്നത് നേരം പുലർന്നാണ്, നോക്കുമ്പോൾ സീത ഇല്ല. അവൾ അപ്പോൾ ഇന്നലെ വന്ന് ഇവിടെ കിടന്നില്ലേ? സമയം നോക്കുമ്പോൾ 7:00 മണി, ഇനി പുറത്തിറങ്ങുന്നത് കുളിയെല്ലാം കഴിഞ്ഞ് മതി എന്നുള്ള തീരുമാനത്തിൽ ബാത്ത് റൂമിൽ കയറി. നോക്കുമ്പോൾ അവൾ ഇന്നലെ രാത്രി ധരിച്ച ചുരിദാറും മറ്റു വസ്ത്രങ്ങളും സ്റ്റാൻഡിൽ കിടപ്പുണ്ട്, അപ്പോൾ അവൾ വന്നിരുന്നു രാവിലെ കുളിച്ചു പുറത്തിറങ്ങിയതാണ്. ഞാൻ കുളിയൊക്കെ കഴിഞ്ഞ് വസ്ത്രം മാറി പുറത്തേക്കിറങ്ങുമ്പോൾ അതാ വരുന്നു എൻറെ ശ്രീമതി, കയ്യിൽ ഒരു ഗ്ലാസ് ഉണ്ട്. കുളിച്ച് ലൈറ്റ് ബ്ലൂ ചുരിദാറും വെള്ളം മേൽ ബ്ലൂ കളർ പൂക്കളുള്ള ബോട്ടവും അതിനെ തന്നെ ഷാൾ കഴുത്തിലൂടെ ഇട്ടിരിക്കുന്നു. മുടി അഴിച്ചിട്ട് വള്ളി പിന്നിട്ടിരിക്കുന്നു, നെറ്റിയിൽ ചെറിയൊരു പൊട്ടും നെറ്റിക്ക് മുകളിൽ സിന്ദൂരം