വിളിച്ച് ഭക്ഷണത്തിന് മുന്നിലിരുത്തി, കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഇവിടെ നിന്നും ഇറങ്ങാൻ ഉള്ള സമയം ആയി. അച്ഛൻറെയും അമ്മയുടെയും കാൽതൊട്ട് വന്ദിക്കുമ്പോൾ, സീതയും അമ്മയും കെട്ടിപ്പിടിച്ച് കരയുന്നു. ഇനി ഇങ്ങോട്ട് തന്നെ വരാൻ ഉള്ളതാണ് പിന്നെ എന്തിനാണ് ഈ കരച്ചിൽ. ഞങ്ങൾ ഇറങ്ങി, വണ്ടിയുടെ താക്കോൽ സുധിയെ ഏൽപ്പിച്ചു. സുധിയും ലക്ഷ്മിയും ഫ്രണ്ടിൽ കയറി, ഞാനും സീതയും സൂര്യയും തൊട്ട് ബാക്കിൽ കയറി. അനിയൻ, അവൻ്റെ കൂട്ടുകാരോടൊപ്പം ബസിലാണ് കയറിയത്. സൂര്യൻ അസ്തമിക്കുന്നതിന് മുന്നേ വീട്ടിൽ കയറണം എന്നുള്ളതിനാൽ, സുധി വേഗം വിട്ടുപോന്നു. വീടെത്തുമ്പോൾ സൂര്യ സീതയുടെ മടിയിലും സീത എൻറെ തോളിലുമായി കിടന്നുറങ്ങുകയാണ്.
ഞാൻ: സീതേ വീടെത്തി.
സീത എഴുന്നേറ്റു, സീത എഴുന്നേൽക്കുന്ന അനക്കത്തിൽ സൂര്യയും എഴുന്നേറ്റു. ഞങ്ങൾ ഇറങ്ങി വന്നപ്പോഴേക്കും അമ്മ നിലവിളക്കുമായി വന്നു, സീതയുടെ കയ്യിൽ കൊടുത്തു. സീത വലതുകാൽ വച്ച് അകത്തേക്ക് കയറി. പുറകെ ഞങ്ങളും അകത്തേക്ക് കയറി. സുധിയോട് വൈകിട്ടത്തെ ഭക്ഷണം കഴിഞ്ഞിട്ട് പോകാം എന്ന് പറഞ്ഞിട്ട് അവൻ സമ്മതിക്കാതെ ഇറങ്ങി, അവനോട് വണ്ടിയുമായി പൊയ്ക്കൊള്ളാൻ പറഞ്ഞു. അവൻ നാളെ രാവിലെ എത്താം എന്ന് പറഞ്ഞു ലക്ഷ്മിയും കുഞ്ഞുമായി പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നുള്ളവർ നാളെ എത്തുകയുള്ളൂ. നാളെയാണ് ഇവിടത്തെ റിസപ്ഷൻ, അതുകഴിഞ്ഞ് ഞങ്ങൾ അങ്ങോട്ട് പോകും. അമ്മ വിളക്കു മേടിച്ചു വച്ച് സീതയെ കൊണ്ട് എൻറെ മുറിയിലേക്ക് പോയി ആക്കി. ഞാൻ മുറിയിലേക്ക് ചെന്നു, സീത കട്ടിലിൽ ഇരിപ്പുണ്ട്. കല്യാണം പ്രമാണിച്ച് നല്ല ബെഡ് മേടിച്ചു കട്ടിലിൽ ഇട്ടിട്ടുണ്ട്. അലമാര തുറന്ന് സീതക്ക് മേടിച്ചിരുന്ന നല്ല ചുരിദാർ ഒരെണ്ണം എടുത്തു കൊടുത്തു.
സീത: എനിക്ക് ഇന്ന് ചുരിദാർ വേണ്ട. അതേ എൻറെ ചേട്ടൻറെ മുമ്പിൽ ഒരു നവവധുവിനെ പോലെ വരണമെങ്കിൽ, സെറ്റും മുണ്ടും അല്ലെങ്കിൽ നല്ലൊരു സാരി അതാണ് എനിക്ക് വേണ്ടത്.
വിതിലിൽ മുട്ടു കേട്ട് ഞാൻ ചെന്നു തുറന്നപ്പോൾ, അമ്മ പുതിയ ഒരു സെറ്റും മുണ്ടും ബ്ലൗസും ആയി വന്നിരിക്കുന്നു.
അമ്മ: ഇന്നാ മോളെ, പറഞ്ഞ് ഏൽപ്പിച്ചിരുന്ന സാധനം.
അപ്പോൾ അമ്മായിയമ്മയും മരുമോളും കൂടി നേരത്തെ പ്ലാൻ ചെയ്തു വച്ചിരുന്നു. സെറ്റും മുണ്ടും കട്ടിലിൽ വെച്ചു. കട്ടിലിൽ കിടന്നിരുന്ന ടവ്വലും ബ്ലൗസ്സും, അലമാര തുറന്ന് അടിപ്പാവാടയും ഇന്നർവെയറുകളുമായി അവൾ ബാത്റൂമിലേക്ക് കയറി. കുളികഴിഞ്ഞ് പാവാടയും ബ്ലൗസും ധരിച്ച് ടവ്വൽ തലയിൽ ചുറ്റി പുറത്തിറങ്ങി. എന്നിട്ട് അവൾ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു. ഞാൻ പുറത്തേക്കിറങ്ങി പോകാൻ പോയപ്പോൾ, അവൾ എൻറെ കയ്യിൽ കയറി പിടിച്ചു കീഴ്ചുണ്ട് കടിച്ച് ‘ഉമ്മ’ എന്ന് കാണിച്ചു. ഞാൻ മറ്റൊരു ടവ്വൽ എടുത്ത്, ഉടുത്ത് മാറാനുള്ള ഡ്രസ്സും ആയി ബാത്റൂമില് കയറി. കുളികഴിഞ്ഞ് ഇറങ്ങിയപ്പോഴേക്കും നമ്മുടെ ആള് റൂമിൽ നിന്നും പോയി കഴിഞ്ഞിരുന്നു. ഞാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ ഞങ്ങളുടെ കൂടെയുണ്ടായിരുന്നവർ എത്തി, ഇരുട്ടി തുടങ്ങിയിരുന്നു. നാളെ റിസപ്ഷനിൽ പങ്കെടുക്കാൻ ഉള്ളതുകൊണ്ട് കൂടുതലും ബന്ധുമിത്രാദികൾ ആയിരുന്നതിനാലും എല്ലാവരും അടുത്ത ബന്ധുവീടുകളിലേക്ക് പോയി. കുറച്ചുപേർ വീട്ടിലും തങ്ങി. എല്ലാവരും പോയി കഴിഞ്ഞപ്പോൾ ഞാൻ അകത്തേക്ക് കയറി, അപ്പോൾ അതാ വരുന്നു നമ്മുടെ ആള്. സെറ്റും മുണ്ടും ഉടുത്ത് തലമുടിയിൽ തോർത്തും ചുറ്റി അവിടെ ഉള്ളവർക്ക് എല്ലാം ചായയുമായി മന്ദംമന്ദം നടന്നുവരുന്നു. കല്യാണം കഴിഞ്ഞപ്പോൾ പെണ്ണിന് ഒരു പ്രത്യേക സൗന്ദര്യം. എല്ലാവർക്കും ചായ കൊടുത്തു കഴിഞ്ഞു ഒരു