എൻ്റെ മൺവീണയിൽ 25 [Dasan]

Posted by

സീതയോട് കുറച്ചുനേരം സംസാരിച്ചതിനുശേഷം, അച്ഛൻറെ അടുത്തേക്ക് ചെന്നു.
ഞാൻ: എൻറെ എന്തെങ്കിലും സഹായം വേണോ അച്ഛാ..
അച്ഛൻ: വേണ്ട മോനെ. നമുക്കൊന്ന് ഹാളു വരെ പോകാം, പൂക്കടയിൽ നിന്നും പൂ വാങ്ങി കൊടുക്കണം.
ഞങ്ങൾ അവിടെ നിന്നും ഇറങ്ങി പൂക്കടയിൽ ചെന്ന് പൂവ് വാങ്ങി, ഹാളിൽ കൊണ്ടുപോയി കൊടുത്തു.
ഞാൻ: അച്ഛൻ ഇന്ന് അവരെ പോയി കണ്ടായിരുന്നു.
അച്ഛൻ: ഞാൻ പോയി കണ്ടു, അവരെല്ലാം നാളെ രാവിലെ തന്നെ ഇവിടെ എത്തും.
നിങ്ങൾ എന്താണെന്ന് ഓർക്കുക ആയിരിക്കും അല്ലേ, പറയാം. ടൗണിൽ തന്നെയുള്ള ഒരു അനാഥമന്ദിരത്തിൽ ഞങ്ങൾ കല്യാണം വിളിച്ചിരുന്നു, അവിടെയുള്ള എല്ലാവർക്കും കല്യാണത്തിന് ഭാഗമായി ഡ്രസ്സും എടുത്തു കൊടുത്തു. ഞാൻ അച്ഛനോട് നേരത്തെ തന്നെ പറഞ്ഞിരുന്നു” സീതക്ക് അധികം ആഭരണങ്ങൾ ഒന്നും വേണ്ട, രണ്ടു മാലയും കമ്മലും രണ്ടു കൈകളിലും ആയി വീതികുറഞ്ഞ എട്ടു വളകളും മാത്രം മതി. കാലിൽ സ്വർണ്ണത്തിൻറെ പാദസരം വേണ്ടേ വേണ്ട. സീതയും അത് സപ്പോർട്ട് ചെയ്തു. ഹാളിൽ നിന്നും അച്ഛനെ വീട്ടിലേക്ക് ആക്കി തിരിച്ച് ഹോട്ടലിൽ എത്തുമ്പോൾ 11 മണി. ഞാൻ അനിയൻറെ കൂടെയാണ് കിടന്നത്. രാവിലെ ഒമ്പതരയ്ക്കും പത്തരയ്ക്കും ഇടയ്ക്കാണ് മുഹൂർത്തം. എല്ലാവരും നേരത്തെ തന്നെ ഒരുങ്ങി. മണ്ഡപത്തിലേക്ക് നടക്കാവുന്ന ദൂരം ഉണ്ടായിരുന്നുള്ളൂ, എല്ലാവരും നടന്നു. മണ്ഡപത്തിൽ എത്തുമ്പോൾ 9:00 മണി, ഹാളിൽ പറഞ്ഞതുപോലെ അവരെല്ലാം എത്തിയിരുന്നു. എന്നെ കണ്ടപ്പോൾ അനാഥമന്ദിരത്തിൻ്റെ നടത്തിപ്പുകാരൻ അടുത്തേക്ക് വന്നു ഞാൻ മുന്നോട്ടു നടന്നു ഏറ്റവും മുമ്പിലുള്ള ഒരു കസേരയിലിരുന്നു, ഏകദേശം 9 15 ആയപ്പോൾ മൂന്ന് ചെറിയ മാലയും രണ്ടു കയ്യിലുമായി 7-8 വള ഇങ്ങിനെ ആഭരണങ്ങൾ അണിഞ്ഞു സീത മണ്ഡപത്തിലേക്ക് കയറി. അപ്പോൾ സദസ്സിൽ ഉണ്ടായിരുന്നവർ തമ്മിൽ കുശുകുശുത്തു തുടങ്ങി. ആർക്കും ഒരു രൂപവുമില്ല, സീത വന്ന് സദസിനെ വന്ദിച്ചു. അച്ഛനും ചിറ്റപ്പനും കൂടി വന്നു എന്നെ ആനയിച്ച മണ്ഡപത്തിലേക്ക് കയറ്റി. അതിനുശേഷം സീതയെ എന്നെ ഏൽപ്പിച്ചു. ഈ മംഗള മുഹൂർത്തം നടക്കുമ്പോഴും വേദിയിലുള്ളവർ തമ്മിൽ പരസ്പരം സംശയങ്ങൾ ഉന്നയിക്കുന്നുണ്ടായിരുന്നു. ഇവിടെനിന്നുള്ള ഫോട്ടോഗ്രാഫറും ഞങ്ങളുടെ കൂടെയുണ്ടായിരുന്ന വീഡിയോഗ്രാഫറും പരസ്പരം മത്സരിച്ച് വധൂവരന്മാരുടെ ഭാവങ്ങൾ പകർത്തുന്നുണ്ടായിരുന്നു. എല്ലാവരെയും ഫോട്ടോ എടുക്കാൻ വിളിച്ച് നിർത്തി എടുത്തു. കിളിയും ഷിബുവും വന്ന് സീതയോട് സംസാരിച്ചു, ഷിബു ആ സംഭവത്തിന് ശേഷം ഇന്നാണ് സീതയെ കാണുന്നത്, അതിനാൽ കുറേ ക്ഷമാപണം പോലെയൊക്കെ സംസാരിക്കുന്നുണ്ട്.
സീത: അതൊന്നും കുഴപ്പമില്ല അണ്ണാ.
അവൾ എന്നെ ഒഴിച്ച് എല്ലാവരെയും അണ്ണൻ എന്നാണ് വിളിക്കുന്നത്. സുധിയും ലക്ഷ്മിയും കുഞ്ഞും വന്നു, അവരോടൊപ്പം നിന്നും ഫോട്ടോ എടുത്തു. ഓഫീസിലുള്ളവർ എല്ലാവരും എത്തി, അവരോടെല്ലാം കുശലാന്വേഷണങ്ങൾക്ക് ശേഷം ഫോട്ടോ എടുത്തു. സീതയുടെ കൂട്ടുകാരികൾ എത്തിയിരുന്നു, അവരോടും സംസാരിച്ച് അവരോടൊപ്പം ഭാവങ്ങൾ പകർത്താൻ നിന്നുകൊടുത്തു. എല്ലാം കഴിഞ്ഞപ്പോൾ അച്ഛൻ ഞങ്ങളെ രണ്ടു കൂട്ടരെയും

Leave a Reply

Your email address will not be published. Required fields are marked *