ചില നിയന്ത്രണങ്ങൾ ഉണ്ടാവും, അതുവേണ്ട നിങ്ങൾ തുറന്നു സംസാരിക്കുക. ഇരുന്നു സമയം കളയല്ലേ സീതേ, കുടുംബത്തിൽ എല്ലാവരുമായി സംസാരിച്ച ഇടപഴകുമ്പോൾ ആണ് സന്തോഷം ഉണ്ടാവുന്നത്. ഇനി നിങ്ങൾക്ക് ഇന്ന് എറണാകുളം പോകണമെങ്കിൽ പോകാം, നാളെയോ മറ്റന്നാൾ രാവിലെയൊ എത്തിയാൽ മതിയല്ലോ. എല്ലാം നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു. സമയം കളയല്ലേ സീതേ, കുറുമ്പ് ഒത്തിരി കൂടുതലാണ്. മോള് റെഡിയായി ഇല്ലെങ്കിൽ, മോൻ ഇവിടെ നിന്നും മാറണം. അതാണ് എൻറെ തീരുമാനം, അല്ലാതെ ഒരേ വീട്ടിൽ പരസ്പരം മിണ്ടാതെ രണ്ടുപേർ നിൽക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ആ വീട്ടിലെ സമാധാന അന്തരീക്ഷം ഇല്ലാതെയാവും. എൻറെ വീട്ടിൽ ഞാനത് ഉദ്ദേശിക്കുന്നില്ല. ഇനി സീതക്ക് തീരുമാനമെടുക്കാം.
സീത അപ്പോഴും അനങ്ങാതെ ഇരുന്നു. അച്ഛൻ എൻറെ മുഖത്തേക്ക് നോക്കി.
അച്ഛൻ: ഞാൻ കണ്ടായിരുന്നു, മോൻ രാവിലെതന്നെ മോളുടെ മുറിയിലേക്ക് പോകുന്നത്. മോൻ എത്ര തവണ സംസാരിക്കാൻ ശ്രമിച്ചു എന്നിട്ടും വഴങ്ങുന്നില്ലെന്നില്ലെങ്കിൽ ഒന്നും ചെയ്യാനില്ല. മോൻറെ സാധനങ്ങൾ വല്ലതും ഇവിടെ ഇരിപ്പുണ്ടെങ്കിൽ അതെല്ലാം എടുത്തോളൂ.
അപ്പോഴും ഒരു കുലുക്കവും ഇല്ലാതെ അവൾ ഇരുന്നു. ഞാൻ എഴുന്നേറ്റു കിടന്നിരുന്ന മുറിയിൽ നിന്നും എൻറെ എല്ലാ സാധനങ്ങളും എടുത്തു.
ഞാൻ: എന്തുവേണം അച്ഛാ. ഞാൻ ഈ വീട്ടിൽ നിന്നും മാറി തന്നാൽ മതിയോ അല്ലെങ്കിൽ…… ആ വീട്ടിൽ നിന്നു കൂടി……
എൻറെ ഹൃദയം നുറുങ്ങുകയായിരുന്നു. വിങ്ങിപ്പൊട്ടുന്ന അവസ്ഥ വന്നപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങുന്ന വഴി. അച്ഛൻ കടുപ്പിച്ച്
അച്ഛൻ: ഇവിടെ നിന്നും മാത്രമല്ല നീ അവിടെ നിന്നും ഇറങ്ങണം. എനിക്ക് എൻറെ കുടുംബമാണ് വലുത്. എവിടെനിന്നോ വന്ന നിനക്ക് വേണ്ടി എൻറെ കുടുംബം നശിപ്പിക്കാൻ പറ്റില്ല. ഇപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങുക. എന്തെങ്കിലും കൊടുക്കാനോ വാങ്ങാനും ഉണ്ടെങ്കിൽ ഞാൻ ഓഫീസിൽ വന്നു കണ്ടോളാം. ഇനി നിന്നെ ഇവിടെ കണ്ടുപോകരുത്. എൻറെ മകളെയും കാണാൻ വരരുത്. സീതേ വിരലിൽ കിടക്കുന്ന മോതിരം ഇങ്ങോട്ട് ഊരി തരിക, നിൻറെ വിരൽ കിടക്കുന്നതും ഇങ്ങോട്ട് തരിക.
ഞാൻ: ഞാനായിട്ട് ഇത് ഊരില്ല, എൻറെ കയ്യിൽ അണിയിച്ചവർ ആരാണോ അവർക്ക് ഇത് അഴിച്ചെടുക്കാം, ഇതാ.
ഞാൻ കൈകൾ നീട്ടി നിന്നു, അച്ഛൻ എൻറെ കയ്യിൽ കയറി പിടിച്ചു.
ഞാൻ: അച്ഛൻ അല്ല എൻറെ കയ്യിൽ ഇത് അണിയിച്ചത്.
അച്ഛൻ: സീതേ, അത് ഊരി വാങ്ങു…. സമയം കളയണ്ട.
സീത കരഞ്ഞുകൊണ്ട് അകത്തേക്കോടി. അച്ഛൻ എൻറെ അടുത്ത് സ്വകാര്യമായി പറഞ്ഞു.
അച്ഛൻ: ഇത് എൻറെ ഒരു അഭ്യാസമല്ലെ, മോനെ ഇത് കേട്ട് ഒന്നും വിഷമിക്കേണ്ട. എൻറെ മോൾക്ക് മോനോട് ഇഷ്ടമുണ്ടെന്നുള്ളതിന് തെളിവല്ലേ ആ ഓടിപ്പോയത്. മോൻ സാധനങ്ങൾ കൊണ്ടുപോയി അപ്പുറത്തെ വീട്ടിൽ വെക്ക്, എന്നിട്ട് മോൻ പോകാൻ പോകുന്ന പോലെ ഒരു അഭിനയം അങ്ങ് കാച്ച് ഇനി ഞാൻ പറഞ്ഞുതരണ്ടല്ലോ? ഒന്നുകൂടി ഇങ്ങോട്ട് വന്ന് എന്തെങ്കിലും തപ്പ്, വേഗമാകട്ടെ.
ഞാൻ ഇവിടെ നിന്ന് എടുത്ത എല്ലാ സാധനങ്ങളും അപ്പുറത്തെ വീട്ടിൽ കൊണ്ടുപോയി വെച്ചു. എന്നിട്ട് എന്തോ തപ്പാൻ എന്ന പേരിൽ തിരിച്ച് ഞാൻ ഇപ്പോൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു. സുധിയെ ഫോൺ ചെയ്യുന്നതുപോലെ അഭിനയിച്ചു.
ഞാൻ: ഹലോ
ഞാൻ: സുധി, എന്നെ ഇവിടെ നിന്നും ഇറക്കി വിട്ടു. നിൻറെ മുറിയുടെ താക്കോൽ എവിടെയാണ് ഇരിക്കുന്നത്, അവിടെയുണ്ടോ. ശരി ഞാൻ എടുത്തോളാം, നീ എപ്പോൾ വരും. വരുമ്പോൾ വണ്ടി നമ്മൾ താമസിച്ചിരുന്ന സ്ഥലത്താണ് ഇരിക്കുന്നത് അവിടെ വന്ന് എടുത്തിട്ട് വേണം പോരാൻ ഞാൻ കാറുമായി അങ്ങോട്ട് വരികയാണ്. അതെ എൻറെ കുറച്ച് സാധനങ്ങൾ വണ്ടിയിൽ ഉണ്ട്.