പറയണം എന്ന് ഉണ്ടെങ്കിലും പറ്റിയില്ല…
അടുത്ത ദിവസം രാവിലെ അഭി ഉച്ചക്ക് ഒന്നും ഉണ്ടാക്കി വെക്കേണ്ട എന്ന് അമ്മയോട് പറഞ്ഞു..
ഉച്ചക്ക് കമ്പനിയിൽ നിന്ന് കുറെ ആൾക്കാർ വീട്ടിൽ വന്നു..അപ്പോഴേക്കും അവൻ ഏൽപ്പിച്ച് സദ്യയും എത്തി..
അവരു വീട്ടിൽ എത്തിയപ്പോൾ ആണ് അവൻ്റെ പിറന്നാളിന് വന്നത് ആണ് എന്ന് അരിഞ്ഞത്..
അനു ഇത് ഒന്നും അറിയാതെ ആകെ അമ്പരന്നു നിന്നു..
എല്ലാവരും കഴിച്ചു..വൈകുന്നേരം കേക്ക് മഞ്ജു ഓർഡർ ചെയ്തു വരുത്തിച്ച് അത് മുറിക്കാൻ ആയി തയ്യാർ ആയി..
അഭി മോനെ കൊണ്ട് വന്നു അവനെ കൂട്ടി അത് മുറിക്കുന്നത് കണ്ടു അനു കണ്ണിൽ വെള്ളം നിറച്ചു നിന്നു..
മോൻ്റെ വായിൽ കൊടുത്ത്..അവൻ അതു വീണ്ടും വീണ്ടും കഴിക്കാൻ വാ കാണിച്ചു .
മഞ്ജു അവനെ എടുത്ത്
മഞ്ജു – മോൻ വാ..ഞാൻ എടുക്കാം..
മഞ്ജുവും പ്രജീഷും അവനെ കൊണ്ട് പോയി..നടന്നു..
അഭി അച്ഛനും അമ്മക്കും കേക്ക് വായിൽ വെച്ച് കൊടുത്തു…
അഭി എല്ലാവർക്കും കൊടുത്തു..അനു ഇതെല്ലാം കണ്ട് സന്തോഷിച്ചു കണ്ണിൽ വെള്ളം നിറച്ച് നിന്നു..
അഭി ഒരു കഷണം കേക്ക് എടുത്ത് അനുവിൻ്റെ അടുത്തേക്ക് കൊണ്ട് വന്നു..
അഭി അവൾക്ക് അത് വായിൽ കൊടുത്തു..അവള് കണ്ണിൽ നിന്ന് കണ്ണ് നീർ ഒഴുക്കി…അതിൽ നിന്ന് ഒരു കഷണം അവൻ്റെ വായിൽ കൊടുത്തു…അവള് കെട്ടി പിടിച്ചു..
അഭി മെല്ലെ അവളെ മാറ്റി..അവരുടെ അടുത്തേക്ക് പോയി..
എല്ലാവരും പോയി കഴിഞ്ഞു…അനു എങ്ങോട്ടോ സ്കൂട്ടി ആയി പോയി..
രാത്രി അഭി മോനെ ഉറക്കി മുറിയിൽ കൊണ്ട് വന്നു തൊട്ടിലിൽ കിടത്തി..
അഭി വാതിൽ അടച്ച് കുറ്റി ഇട്ടു..
മേശയിൽ വെച്ച വലിയ ഒരു പൊതി അനു അവനു നൽകി..അവൻ അതു വാങ്ങി വെച്ച് പോയിട്ട് നിലത്ത് വിരിച്ചു കിടന്നു..
അനു വീണ്ടും കണ്ണിൽ വെള്ളം നിറച്ച്… കിടക്കയിൽ കിടന്നു..അവള് ഒരുപാട് ആലോചിച്ചു എന്തൊക്കെയോ അവനു വാങ്ങി വെച്ചത് അവൻ തുറന്നു നോക്കുക പോലും ചെയ്യാതെ പോയത് അവളെ കരച്ചിലിന് വക്കിൽ എത്തിച്ചു…
അവള് കിടന്ന് കരഞ്ഞതും അഭി കണ്ടു എഴുനേറ്റു വന്നു അവളുടെ അടുത്ത്