മഞ്ജു – അനു പ്ലീസ്..ഒന്ന് അവനോടു പറയൂ..ഇപ്പൊൾ തന്നെ വർക്ക് ഒരുപാട് ആണ്..അത് എല്ലാം ചെയ്തു കഴിഞ്ഞില്ല എങ്കിൽ ഞാൻ ആകെ കടത്തിൽ ആവും..അവർക്ക് അതിൻ്റെ നഷ്ടപരിഹാരം കൂടി ആവുമ്പോൾ ഞാൻ പിന്നെ ഒന്നും ഇല്ലാതെ തെരുവിൽ ഇറങ്ങേണ്ടി വരും…
അനു – ഏട്ടന് അത്രക്ക് വിഷമം ആയി..അത് കൊണ്ട് ആണ്..ഒന്നും വിചാരിക്കരുത്..പെട്ടന്ന് സങ്കടം വരുന്ന കൂട്ടത്തിൽ ആണ്…മനസ്സിൽ ഒന്നും ഇല്ല..
ഇത് കേട്ട് മഞ്ജുവിൻ്റെ ഭർത്താവ് പ്രജീഷ്
പ്രജീഷ് – അനു എങ്ങനെ എങ്കിലും അവനെ ഇന്ന് തന്നെ കമ്പനിയിൽ അയക്കണം…മഞ്ജു അങ്ങനെ പറഞ്ഞതിൽ ഞാൻ മാപ്പ് ചോദിക്കുന്നു ..അവള് പെട്ടന്ന് എന്തോ ദേഷ്യത്തിൽ പറഞ്ഞത് ആണ്..ഞങ്ങൾ അഭി വരും എന്ന പ്രതീക്ഷയിൽ പോവുകയാണ്…
അവർ പോയി..അനു ആകെ എന്ത് ചെയ്യണം എന്നുള്ള കാര്യത്തിൽ ഒരു പിടുത്തവും ഇല്ല…
അവള് മുകളിൽ പോയി…അഭി അവിടേ കിടക്കയിൽ കമിഴ്ന്നു കിടക്കുന്നു..അവള് അവൻ്റെ അടുത്ത് ചെന്ന് അവൻ്റെ പുറത്ത് കിടന്നു.
അനു – അഭി ഏട്ടാ.. ദേഷ്യപെടരുത്..ഞാൻ ഒന്ന് പറയുന്നത് കേൾക്കുമോ…പ്ലീസ്
അഭി – പറ
അനു – ആദ്യമായി കിട്ടിയ ജോലി അല്ലേ.. അന്ന് കുറഞ്ഞ ശമ്പളം ആയിരുന്നു..ഒന്നും ഇല്ലാതെ ഇരുന്ന ഏട്ടനെ ഇത്ര ആക്കിയത് അവരു അല്ലേ..കമ്പനി ഇന്ന് ഇത്ര ആക്കിയത് ഏട്ടൻ അല്ലേ .
പെട്ടന്ന് ഉള്ള ദേഷ്യത്തിൽ പറഞ്ഞു പോയതാണ്..ക്ഷമിക്കണം…അവരു മാപ്പ് പറഞ്ഞിട്ട് ആണ് പോയത്…ഏട്ടൻ്റെ ഇഷ്ടം…ഞാൻ പറഞ്ഞു എന്നെ ഉള്ളു..ഏട്ടൻ പോയില്ലേൽ ഞാൻ പറയണ്ടല്ലോ…കമ്പനി തകർന്നു ആകെ അവർ തെരുവിൽ ഇറങ്ങേണ്ടി വരും..അല്ലേൽ അവർ വല്ല കടും കയ്യും ചെയ്യും..
അഭി എല്ലാം കേട്ട് ആലോചിച്ചു…അനു പറഞ്ഞത് ശരിയാണ്..പാവം..ഒരുപാട് പേർ കമ്പനിയിൽ ഉണ്ട്..അവരു എല്ലാവരും കുടുങ്ങും…
അനു അവൻ്റെ തലമുടിയിൽ കുറെ നേരം തലോടി താഴേക്ക് പോയി…
അഭി കുളിച്ച് റെഡി ആയി…താഴേക്ക് വന്നു..
അമ്മ – പോവാണ് അല്ലേ..നന്നായി മോനെ..പാവം ആണ്..അവർ .
അച്ഛൻ – അതെ മോനെ..മോൻ ഇത്ര കഷ്ടപ്പെട്ടു ചെയ്തത് അല്ലേൽ വെറുതെ ആയേനെ.. ചെല്ല് മോനെ..
അഭി അനുവിനെ ഒന്ന് നോക്കി..അവള് തല ആട്ടി …അവൻ കാർ എടുത്ത്