അഭി – നിനക്ക് ജോലി ഉണ്ടല്ലോ..പിന്നെ എന്താ..
അനു – അതു കണ്ടു മോൻ വീട്ടിൽ ഇരിക്കണ്ട……ഞാനും നിർത്താൻ പോവാൻ നിൽക്കാ…
അഭി – നീ എന്തേലും ചെയ്യ്..വെറുതെ ദേഷ്യം പിടിപ്പിക്കാൻ നിൽക്കല്ലെ…
അഭി ഫോൺ കട്ട് ആക്കി..വീട്ടിൽ എത്തി…
രാത്രി അനുവും വന്നു..
അവർ പരസ്പരം മിണ്ടിയില്ല…വീട്ടിൽ ഒന്നും പറയാനും പോയിലാ..
രാത്രി കിടക്കാൻ ആയി അനു വന്നു …അവള് കിടക്കയിൽ കിടന്നു..
രണ്ടു പേരിലും ഉള്ളിൽ എന്തൊക്കെയോ പറയാൻ ആഗ്രഹിച്ചു…
അനു പറയാൻ തുടങ്ങിയതും അവൻ എഴുനേറ്റു പോയി…
അടുത്ത ദിവസം അനു ജോലി ക്ക് പോവുമ്പോൾ അവനെ നോക്കി…അവൻ ഒന്ന് നോക്കി തല തിരിച്ചു…അനു ദേഷ്യം കൊണ്ട് വേഗം വണ്ടി എടുത്തു പോയി..
ഒരു ആഴ്ച അതെ പോലെ കടന്നു പോയി..
.
കമ്പനിയിൽ ആകെ മഞ്ജു പ്രാന്ത് പിടിച്ച് നടന്നു..എല്ലാം കുളമായി കിടക്കുന്നു..എന്ത് എങ്ങനെ എവിടെ നിന്നു തുടങ്ങണം എന്ന് അവൾക്ക് അറിയില്ല…
കമ്പനിയിൽ എല്ലാവരും ഒത്തു കൂടി..മഞ്ജുവിൻ്റെ ഭർത്താവും കമ്പനിയിൽ ഇടക്ക് കാര്യങ്ങൾ നോക്കാൻ വരാറുണ്ട്…
എല്ലാവരും ചേർന്ന് അഭിയെ എങ്ങനെ എങ്കിലും തിരിച്ചു കൊണ്ട് വരാൻ തീരുമാനിച്ചു…മഞ്ജുവിന് വയറു നിറയെ വഴക്ക് കേൾക്കേണ്ടി വന്നു..അഭിയേ വിളിച്ചു നോക്കി എങ്കിലും അവൻ വരില്ല എന്ന് ഉറച്ചു പറഞ്ഞു…പുതിയ കമ്പനി അവനെ തേടി എത്തുന്നും ഉണ്ട്..
അടുത്ത ദിവസം രാവിലെ നേരത്തെ മഞ്ജുവും ഭർത്താവും വീട്ടിൽ എത്തി… അന്ന് അനു കുറച്ചു കഴിഞ്ഞു പോവാൻ ഉള്ള പരിപാടിയിൽ ആയിരുന്നു..
അവരെ അകത്തേക്ക് വിളിച്ചു ഇരുത്തി..അനുവിനോട് അവർ എങ്ങനെ എങ്കിലും അവനെ കമ്പനിയിൽ തിരിച്ചു വരാൻ അവർ ആവശ്യപെട്ടു…
ഇത് എല്ലാം കെട്ട് അഭി “പറ്റില്ല സോറി” പറഞ്ഞു മുകളിലേക്ക് പോയി..