മഞ്ജു ഒന്നും പറയും മുൻപ് അവൻ പോയി കഴിഞ്ഞിരുന്നു…
കുറച്ചു നേരം കമ്പനിയിൽ ആകെ ഒരു നിശബ്ദതയിൽ മുങ്ങി..എല്ലാവരും ആകെ അന്തം വിട്ടു നിന്നു…
അഭി തിരിച്ചു കാറിൽ റോഡിൽ കൂടി കുറച്ചു ദൂരം പോയി .. മഴ പെയ്യാൻ തുടങ്ങി..ബീച്ചിന് അടുത്ത് വണ്ടി നിർത്തി സീറ്റ് നല്ല പോലെ പുറകിലേക്ക് ഇട്ടു കിടന്നു..ഓരോന്ന് ആലോചിച്ചു..
മഞ്ജു ഒരു എത്തും പിടിയും കിട്ടാതെ മെയിൽ തുറന്നു നോക്കിയതും അഭിയുടെ റിസൈൻ ലെറ്റർ വന്നിരിക്കുന്നു…
അപ്പോഴാണ് അനു വിളിക്കുന്നത്
അനു – ഹലോ..എന്താണ് പരുപാടി
അഭി ആകെ ദേഷ്യത്തിൽ ആണ്
അഭി – നല്ല പരിപാടി ആണ്..ജോലി ഒക്കെ കളഞ്ഞു ഇരിക്കുന്നു..എന്തേ
അനു – എന്ത് പറ്റി
അഭി – ഇന്ന് ഒരു വലിയ കമ്പനി കുറെ പ്രോജക്ട് ആയി വന്നിരുന്നു..ഇന്നലെ രാത്രി സൈലൻ്റ് ആക്കിയത് കൊണ്ട് ഞാൻ രാവിലെ ആണ് കണ്ടത്.
അതിനു കുറെ വഴക്ക് പറഞ്ഞു ഇറങ്ങി പോവാൻ പറഞ്ഞു…ഞാൻ നിർത്തി പോന്നു…
അനു – അപ്പോഴേക്കും അത് നിർത്താൻ എന്തിനാ പോയത്..ഇനി എന്ത് ചെയ്യും
അഭി – പിന്നെ നിർത്താതെ.ഇത്ര കഷ്ടപ്പെട്ടു ഞാൻ ചെയ്തത് അവർ മറന്നില്ലേ
അനു – അത് വിചാരിച്ചു..ജോലി ഇല്ലാതെ നടക്കാനോ..
അഭി – നിനക്ക് എന്ത് അറിയാം… നീ നിൻ്റെ കാര്യം നോക്കിക്കോ…എനിക്ക് അറിയാം വേറെ എന്താ ചെയ്യേണ്ടത്…
അനു – അങ്ങനെ ആയോ..അങ്ങനെ ആണോ ഏട്ടാ…നമ്മൾ…വലിയ ഭാവി കര്യങ്ങൾ എല്ലാം പറഞ്ഞിരുന്നല്ലോ…