എടുത്തു കഴിഞ്ഞു.
പക്ഷേ ഞങ്ങളുടെ ഡിപ്പാർട്മെന്റ്ൽ എന്റെ അത്രയും ചങ്കുറ്റം ഉള്ള ഒരു 1st ഇയർ സ്റ്റുഡന്റ് പോലും ഇല്ലാത്തതു ഞങ്ങൾക് ഒരു തലവേദന ആയി തന്നെ ഇരുന്നു. അതോടെ hod ഒക്കെ എല്ലാം അടിച്ചേല്പിക്കാൻ തുടങ്ങി. എല്ലാത്തിനും കാരണം ദേവിക ആണെന്ന് ക്ലാസ്സിൽ മൊത്തം അല്ലാ കോളേജ് മുഴുവൻ പറഞ്ഞു കൊണ്ട് ഇരുന്നു.
ദേവികക് ആണേൽ ഞാൻ ഏതെങ്കിലും പ്രശ്നത്തിൽ തല കൊണ്ട് വെച്ച് കെണി ആകും എന്ന് നല്ല പേടി ഉണ്ടായിരുന്നു.
അതും അല്ലാ അമ്മ ആഴ്ചയിൽ ഒരു തവണ എങ്കിലും അവളെ വിളികും.
മരുമോൾ ആയി മിണ്ടുന്നതു ആണെന്ന് അമ്മക്ക് അറിയില്ലല്ലോ.
കാവ്യാ ആണേൽ അവളുടെ മനു ഏട്ടൻ മതി എന്തിനും.
അങ്ങനെ കോളേജിൽ അവസാന വർഷം എത്തി.വീണ്ടും ഒരു ഓണക്കാലം എത്തി. ഞാനും അവളും പ്രണയയിച്ചു തുടങ്ങിട്ട് ഒരു വർഷം കഴിഞ്ഞു. അവൾ എന്റെ ജീവന്റെ ജീവൻ ആയി കഴിഞ്ഞിരിക്കുന്നു.
ഓണ ആഘോഷത്തിന് വേണ്ടി നല്ല കാസവ് മുണ്ടും ഒരു ബ്രൗൺ ഷർട്ടും ഇട്ട് കൊണ്ട് ഞാൻ കോളേജിലേക് പോയി അന്ന് ഞാൻ ബൈക്കിന് ആയിരുന്നു കോളേജിൽ പോയെ.
ഉഫ് കോളേജിൽ 1st ഇയർ തൊട്ട് എല്ലാ പെണ്ണുങ്ങളും സാരി ഉടുത്തു വന്നേക്കുന്നത് കാണാൻ തന്നെ നല്ല രെസം ആയിരുന്നു. ഞാൻ വന്നത് കണ്ടതോടെ എല്ലാവരും എന്നെ നോക്കി.
പിന്നെ ക്ലാസ്സിൽ ചെന്നു എനിക്ക് അധികം പണി ഇല്ലല്ലോ സെക്രട്ടറി സ്ഥനം ഒക്കെ ജൂനിയർ ന് കൊടുത്തു. പിന്നെ കഴിഞ്ഞ പ്രവിശ്യം ഓണവും ക്രിസ്തുമസ് ഒന്നും ഉണ്ടായില്ല പ്രളയം കാരണം.
ഞാൻ ക്ലാസിലേക് ചേന്നു വേഗം തന്നെ.
വേറെ ഒന്നും അല്ലാ ദേവികയെ സാരി ഉടുത് കാണാൻ ഉള്ള ഉത്സാഹം ആയിരുന്നു. പക്ഷേ എന്റെ പ്രതിക്ഷ എല്ലാം പോയി ഞാൻ വാങ്ങി കൊടുത്ത ഒരു നല്ല ചുരിദാർ ആണ് അവളുടെ വേഷം. ക്ലാസ്സിൽ അവളും മാത്രം ആണ് സാരി ഉടുക്കത്തെ വന്നേ.
“എന്താടി സാരി ഉടുക്കത്തെ?”