എന്നാലും ദേവിക എടുത്ത അടവ് തന്നെയാ കാവ്യാ എടുത്തത് എന്ന് ദേവിക പറഞ്ഞു.
അവിടെ ചെന്ന് മനു നെ കെട്ടിപിടിച്ചു കരയുകയും മനു ചേട്ടനെ കിട്ടി ഇല്ലേ ഇവിടത്തെ കിണറ്റിൽ ചാടി ചാകും എന്ന് പറഞ്ഞതോടെ. മനു തന്റെ ഫാമിലിയെ പോലും വാക വെക്കാതെ അവളെ കൊണ്ട് ഇറങ്ങും എന്ന് പേയുകയും പിന്നെ അവളും അവന്റെ ഫാമിലിയും പാട കൂടുകയും ഒക്കെ ചെയ്തത്തോടെ പോലീസ് തന്നെ കൈകാര്യം ചെയ്ത് സോൾവ് ആക്കി.
ഇപ്പൊ അവൾ ഒരേ ഒരു ആൾ ഉള്ള് അത് അവളുടെ മനു ഏട്ടൻ മാത്രം ആണ്.
ദേവികക് ഞാൻ എന്നപോലെ. പക്ഷേ ദേവികക് അമ്മയും ഇല്ലാ അച്ഛനും ഇല്ലാ എന്ന് ഉള്ള കുറവ് ഉള്ള് കാവ്യാക് ആണേൽ ഇവർ ഉണ്ടെങ്കിലും ഇനി ഉണ്ടാവില്ല എന്ന് പറഞ്ഞു അവർ ഇവളേ ഉപേക്ഷിച്ചു എന്ന് വേണേൽ പറയാം. എല്ലാം ഇന്നലെ രാത്രി ആകുന്നതിനു മുൻപ് ഞാൻ അവളെ വിളിച്ചു ഇരുന്നു അപ്പൊ പറഞ്ഞത് ആണ്.
എന്നത്തെ പോലെ കോളേജിൽ പോകാൻ നോക്കി എങ്കിലും രാത്രി ഞാൻ ഉണ്ടാക്കിയ പ്ലാനിംഗ് തന്നെ ആയിരുന്നു ഞാൻ നടപ്പിലാക്കിയത്. ബസിൽ ആണ് കോളേജിൽ പോയത്.
അങ്ങനെ ഞാൻ പൈസ അവളുടെ കൈയിൽ കൊടുക്കാൻ തുടങ്ങി. അവളുടെ ആവശ്യതിന്. എനിക്ക് ജോലി കിട്ടുമ്പോൾ തിരിച്ചു തരാം എന്ന് പറഞ്ഞെങ്കിലും അത് ഞാൻ വാങ്ങില്ലാ എന്ന് പറഞ്ഞു.കാരണം നീ എന്റെ ഭാര്യ ആണെന്ന് പറഞ്ഞു.
കാവ്യാ ആണേൽ ഹോസ്റ്റലിലേക് ചേരുകയും ചെയ്തു. അന്ന് കാവ്യാ ടെ ഒരു ട്രീറ്റ് ഉണ്ടായിരുന്നു കല്യാണത്തിന്റെ.ഇപ്പൊ ദേവികയും കാവ്യാ ഒരുമിച്ച് ആണ് നടക്കുന്നത് അവർ ബെസ്റ്റ് ഫ്രണ്ട് ആയി കഴിഞ്ഞിരിക്കുന്നു.
അങ്ങനെ കോളേജിൽ ദിവസങ്ങൾ കടന്നു പോയിക്കൊണ്ട് ഇരുന്നു. അത് ആഴ്ച കൾ ആയി കഴിഞ്ഞു. ഞങ്ങൾക് പഠിക്കാൻ ഉള്ള ഭാരം കൂടി കൊണ്ട് ഇരുന്നു.
കോളേജ് ഹോസ്റ്റലിൽ ഒക്കെ ഫോൺ യൂസ് ചെയ്യാൻ അലോഡഡ് ആയി. അതോടെ ദേവിക എപ്പോഴും എന്നെ വിളിക്കും. കാവ്യാ ആണേൽ ഇപ്പൊ തിരിഞ്ഞു നോക്കുന്നപോലും ഇല്ലാ അവൾക് അവനെ കിട്ടിയതോടെ.
ഞാനും ദേവികയും പ്രേമിച്ചു കോളേജിൽ കൂടെ നടന്നു.
മനു ചേട്ടൻ എന്നെ വിളിക്കും അവളുടെ കാര്യങ്ങൾ ഒക്കെ അറിയാൻ. വേറെ ഒന്നും അല്ലാ ആരെങ്കിലും പ്രശ്നം എന്തെങ്കിലും ഉണ്ടാക്കി വരുന്നുണ്ടോ എന്ന് അറിയാൻ ഒക്കെ.
പുളിയോട് പറയാൻ പറ്റില്ലല്ലോ ദേവിക എന്നെ ഒരു പ്രശ്നത്തിലും ഇടപെടിപ്പിക്കാതെ കൊണ്ട് നടക്കുവാ എന്ന്. പ്രളയത്തിന് മുൻപ് കോളേജ് മൊത്തം അടക്കി ഭരിച്ചോണ്ട് ഇരുന്ന ഞങ്ങൾ ആയിരുന്നു ഇപ്പൊ എന്റെ അഭവത്തിൽ ആ ഹീറോയിസം എല്ലാം പുതുതായി വന്നാ കുട്ടികൾ ഏറ്റു