എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Posted by

“അപ്പൊ ശെരി മോനെ. ഇന്ന് മോന് പോയി കിടന്നോ. ഞാൻ ഹോസ്റ്റലിൽ പോകുവാ. ഇവിടെ ഒന്നും നിൽക്കണ്ട വേഗം വീട്ടിൽ പോ… പോ.

ഇവിടെ ഇരുന്നാൽ നീ അവമാരുടെ കൂടെ കൂടി ചിത്ത കുട്ടി ആയി പോകും.”

എന്ന് പറഞ്ഞു എന്നെ തള്ളി തള്ളി വണ്ടിയുടെ അടുത്ത് കൊണ്ട് പോയി വണ്ടിയിൽ കയറ്റി പൊക്കോളാൻ പറഞ്ഞു. എന്നിട്ട് രാത്രി വിളികാം എന്ന് പറഞ്ഞു. പിന്നെ ഇന്ന് നീ ഒരു കാരണവശാലും കാവ്യാ വിളിച്ചു പോയെക്കരുത് എന്ന് പറഞ്ഞു.

എന്തൊ വലിയ പ്ലാൻ ഇവൾ പറഞ്ഞു കൊടുത്തു എന്ന് എനിക്ക് മനസിലായി. വേറെ ഒന്നും അല്ലാ എന്റെ അത്രയും ബുദ്ധിയും കഴിവും ഈ പെണ്ണിന് ഉണ്ടെന്ന് എനിക്ക് 1st ഇയർ തന്നെ മനസിലാക്കി തന്നതാ.

തനിക് ഒത്ത ഒരു എതിരാളി എന്നപോലെ.

അപ്പൊ ഇവൾ എന്തൊ പ്ലാൻ ചെയ്തു കൊടുത്തിട്ട് ഉണ്ട്.

പിന്നെ ഞാൻ നിന്നില്ല എന്റെ ഭാര്യ പറഞ്ഞത് അല്ലെ എന്ന് ഓർത്ത് വീട്ടിലേക് പോയി. വെറുതെ ഇരിക്കണ്ടല്ലോ എന്ന് ഓർത്ത്. അമ്മയുടെ കൂടെ കൂടി പറമ്പിൽ വിറക് ഓടിക്കാൻ ഒക്കെ. അച്ഛൻ ആണേൽ അമ്മയുടെ കൂടെ തന്നെ കാണും. രണ്ട് ആൾക്കും ഒരു ദിവസം പോലും പിരിഞ്ഞു ഇരിക്കാൻ കഴിയില്ല. എങ്ങോട്ടെങ്കിലും അച്ഛൻ പോകുവാണേൽ ഒപ്പം അമ്മയും ഉണ്ടാകും.
ഇജാതി അട്ട്രാക്ഷൻ ആണ് അമ്മക്ക് അച്ഛനോട്. അച്ഛൻ ആണേൽ അമ്മ പറയുന്നതേ കേൾക് ഇല്ലേ ഒരു രാത്രി മതി അപ്പൻ അമ്മയുടെ പക്ഷം ചേരാൻ. അതല്ലെ ദേവിക ക് വേണ്ടി അച്ഛനും അമ്മയുടെ പക്ഷം കൂടിയത്.

അങ്ങനെ രാത്രി ആയി. ദേവിക ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു പിന്നെ പഠിക്കാൻ ഉണ്ട് എന്ന് പറഞ്ഞു നിർത്തിട്ട് പോയി. എന്നോടും ഇരുന്ന് പഠിച്ചോളാൻ പറഞ്ഞു. കാവ്യാ ആണേൽ ഓൺലൈൻ പോലും കാണാൻ ഇല്ലാ. വിളിക്കരുത് എന്ന് ഉള്ള താക്കിത് ദേവിക തന്നത് കൊണ്ട് ഞാൻ വിളിക്കാനും പോയില്ല. അങ്ങനെ ആ ദിവസം കഴിഞ്ഞു. പിറ്റേ ദിവസം കോളേജിൽ എത്തിയപ്പോൾ കാവ്യാ വന്നിട്ട് ഇല്ലാ. എനിക്ക് എന്തൊ പോലെ അവൾ വരാത്തത് കാരണം. ദേവിക ആണേൽ എന്റെ അടുത്ത് വന്നു.

“ഇനി നമുക്ക് അവളെ വിളികാം” എന്ന് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *