എന്റെ സ്വന്തം ദേവൂട്ടി 6 [Trollan]

Posted by

“അതെന്ന ഏട്ടാ അങ്ങനെ ചോദിച്ചേ.”

“വെറുതെ അന്ന് കല്യാണതിന് ശത്രു പോലെ കണ്ടാ എന്നെ കയറി കല്ല്യാണം കഴിക്കുക എന്ന് ഓർത്തപ്പോൾ.”

“ഏട്ടൻ മാത്രം ആണ് എന്നെ ശത്രു ആയി കണ്ടിരുന്നുള്ളു അന്നും എനിക്ക് ഏട്ടനെ ഇഷ്ടം ആയിരുന്നു. പക്ഷേ പ്രണയിക്കാൻ അറിയില്ലാതെ പോയില്ലേ.”

ഞാൻ ചിരിച്ചു.

” പിന്നെ ഇത് എന്ത് മാങ്ങാ അടി ഇത്രയും നാൾ കാണിച്ചേ. ”

അവൾ കണ്ണ് അടച്ചിട്ട്.

“ഒരു കൃഷ്ണന്റെ കൂടെ കൂടി എല്ലാം പഠിച്ചു പോയി.”

“ഞാൻ കൃഷ്ണനോ .”

“പിന്നല്ലാതെ.

ഈ തലയിൽ മൊത്തം ബുദ്ധി അല്ലെ.

പല കാര്യങ്ങൾ ചെയുമ്പോളും നീ അത് മുന്നേ കാണുന്നുണ്ട്.

ഉദാഹരണം ആയി അന്ന് പ്രളയം ദിവസം എന്നെ രക്ഷിക്കാൻ വന്നത്. നിന്തൽ അറിയാത്ത എനിക്ക് കുപ്പി ഒക്കെ കുത്തി കേറ്റി ഫ്ലോട് ചെയ്യാൻ രീതി ആക്കിയതും ഒക്കെ ”

” അങ്ങനെ ഞാൻ തെറ്റി ധരിച്ചു.പോടീ.
സമയം 11ആയി കിടക്കം.”

ഞാൻ കിടന്നു അവൾ ആണേൽ എന്നെ കെട്ടിപിടിച്ചു കിടന്നു. കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കാൽ എന്റെ വയറ്റിന്റെ മുകളിൽ ആയി.

പിന്നെ എന്റെ മേത്തു കയറി കിടക്കൽ ആയി.

ഇച്ചിരി നേരം കഴിഞ്ഞപ്പോൾ എന്റെ മുകളിൽ ക്രോസ് ആയി കിടന്നു.

അന്നത്തോടെ എനിക്ക് ഒരു കാര്യം മനസിലായി ഇവൾ എന്റെ ഉറക്കം എന്നത്തോടെ കളയും എന്ന്. അവളുടെ മുടി ഒക്കെ എന്റെ മുഖത്തു ആയിരുന്നു.

അവൾ എന്നെ ശല്യം ചെയുവാ എന്ന് എനിക്ക് അറിയാം ആയിരുന്നു. പക്ഷേ എനിക്ക് അത് ഇഷ്ടം ആയി.

ഞാൻ അവളെ മുറുകെ കെട്ടിപിടിച്ചു ഞാൻ എന്റെ കൈ യും കാലും വെച്ച് പൂട്ടി അവളെ കെട്ടിപിടിച്ചു കിടന്നു.

ഇനി രെക്ഷ ഇല്ലാ എന്ന് അറിഞ്ഞതോടെ അവൾ കിഴടങ്ങി കിടന്നു ഉറങ്ങി പോയി. ഞാനും. രാവിലെ എഴുന്നേറ്റു ഞങ്ങൾ ഫ്രഷ് ആയി അവിടെ നിന്ന് തന്നെ ഫുഡ്‌ കഴിച്ചു മൂന്നാർ ചുറ്റാൻ ഇറങ്ങി. അവൾക്കും ഞാൻ ഒരു കൊട്ട് വാങ്ങി കൊടുത്തു തണുക്കാതെ.

തണുപ്പ് കൊണ്ട് അവളുടെ മുഖം ചുമന്നത് കാണാൻ നല്ല ഭംഗി ആയിരുന്നു.

അങ്ങനെ ഞങ്ങളുടെ നാല് ദിവസം ഞങ്ങൾ മുന്നാറിൽ അടിച്ചു പൊളിച്ചു.

പലപ്പോഴും അവൾക് നിയന്ത്രണം വിട്ട് സെക്സ് ലേക്ക് പോകാൻ നോക്കി എങ്കിലും ഞങ്ങൾ കണ്ട്രോൾ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *