ഞങ്ങളുടെ രണ്ട് പേരുടെ പേർസണൽ മെയിൽ ലേക്ക് അയച്ചിടും.
ഗ്രൂപ്പ് ഫോട്ടോ ഒക്കെ എടുത്തു.അവളും മടുത്തു ഞാനും മടുത്തു.
അങ്ങനെ 4:30ആയപ്പോൾ അവളോട് പറഞ്ഞു ഞാൻ.
“ഈ സാരി നീ സൂക്ഷിച്ചു വെക്കണം.
കാരണം ഒന്നും അല്ലാ ഞാൻ എന്റെ സ്വന്തം പൈസക് വാങ്ങിയതാ.”
“എങ്ങനെ?”
“പാർട്ട് ടൈം ജോലിക്ക് പോയി അവന്മാരുടെ കൂടെ അച്ഛനും അമ്മയും അറിയാതെ. ആ പൈസ ആയിരുന്നു നീ ഉടുത്തത്. അതും അല്ലാ. എന്റെ ജീവൻ ആയ നിന്നെ കെട്ടിയിട്ട് വർഷം രണ്ടു ആകാൻ പോകുന്നു അതിന്റെ ഓർമക്.
അതും അല്ലാ ഇന്ന് വീട്ടിൽ ചെന്നാൽ ഒരു പക്ഷേ അമ്മ ഏറ്റവും കൂടുതൽ ചോദിക്കുന്നത് നിന്നെ ആണ്. അപ്പൊ മിനിമം എങ്കിലും എന്റെ കെട്യോൾ ലുക്ക് ആയി നിൽക്കണ്ടേ.
ഇനി ഇപ്പൊ നിന്നെ ഈ വേഷത്തിൽ കണ്ടാൽ അമ്മ നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാൻ എന്ന് പറഞ്ഞു അച്ഛനെയും എന്നേയെയും നിർബന്ധിച്ചു സമ്മതിപ്പിക്കും.”
“എടാ അമ്മയോട് കാര്യം പറഞ്ഞല്ലോ.
അമ്മ ഇടക്ക് എന്റെ വിട്ടുകാരെ കുറിച്ച് ഒക്കെ ചോദിക്കുന്നുണ്ട്. ഞാൻ അപ്പൊ എന്തെങ്കിലും പറഞ്ഞു ഒഴിഞ്ഞു മറുവാ. എനിക്ക് വയ്യ ഇനി അമ്മയെ..”
“നീ വിഷമിക്കണ്ട ഇപ്പൊ എനിക്ക് 20വയസ്സ് ആയില്ലേ ഇനി കുറച്ച് മാസം കൂടി അങ്ങ് ക്ഷേമിക് എന്റെ ദേവൂട്ടി.”
“ഉം.
എന്നാ ഞാൻ പോകുവാ കാവ്യാ വരുന്നുണ്ട്. അവളുടെ കൂടെ ഹോസ്റ്റലിലേക് പോകോളം.”
കാവ്യാ വന്നു ഞങ്ങൾ ഒരുമിച്ച് ഒരു സെൽഫി എടുത്തു. കുറച്ച് നേരം സംസാരിച്ച ശേഷം അവൾ പറഞ്ഞു.
“നീ ഇവളെ ഇവിടെ ഇടത്തെ ഒന്ന് പുറത്ത് ഒക്കെ കൊണ്ട് പോയി ചുറ്റി അടിക്കടാ.
ഇന്ന് തൊട്ട് വേകേഷൻ അല്ലെ. ഞാൻ നാളെ മനു ഏട്ടൻ വന്നു വിളികുമ്പോൾ പോകും. പിന്നെ ഇവൾ ഇവിടെ ഒറ്റക്ക് അല്ലെ.”
ഞാൻ കുറച്ച് നേരം ചിന്തിച്ചു എന്നിട്ട്
“പണി ഉണ്ടാകാം.
ദേവൂട്ടി.”
“ഉം “