എന്റെ സ്വന്തം ദേവൂട്ടി 6
Ente Swwantham Devootty Part 6 | Author : Trollan
[ Previous Part ]
ഇതും പറഞ്ഞു കാവ്യാ ഞങ്ങളുടെ ഇടയിൽ നിന്ന് എഴുന്നേറ്റു ബസ് സ്റ്റാൻഡിലേക്ക് പോയി.
പാവം ചെറുപ്പം മുതലേ മനസിൽ കയറിയാ ഒരുത്തവനെ വീട്ടുകാർ മൊത്തം തിരിച്ചു വേറെ ഒരു പെണ്ണിനെ കൊണ്ട് കെട്ടിക്കാൻ പോകുന്നു.
“എടി ദേവികയെ നീ വല്ലതും കേട്ടോ.”
“ഉം ”
അപ്പൊ തന്നെ ദേവിക പറഞ്ഞു.
“ഒരു കല്യാണം കോളം ആക്കി നിന്റെ കൂടെ പോന്ന ഞാൻ ഇരികുമ്പോൾ കാവ്യാ മോൾ എന്തിന് പേടിക്കണം.
നമുക്ക് മൊത്തം കോളം തോണ്ടി ഇവളെ തന്നെ കെട്ടാൻ ആക്കി കൊടുക്കടാ അവന് ”
“എങ്ങനെ?”
“നീ പോയി ബസ് കയറാൻ പോയ അവളെ വിളിച്ചു കൊണ്ട് വാ.”
ഞാൻ പിന്നെ ഒന്നും നോക്കില്ല പോയി അവളെ വിളിച്ചു കൊണ്ട് വന്നു.
ദേവിക ആണേൽ കാവ്യാ ക് മോട്ടിവേഷൻ കൊടുത്തു.
ഞാൻ ആണേൽ അമൽ വിളിച്ചിട്ട് അങ്ങോട്ട് പോയി.
തിരിച്ചു വന്നപ്പോൾ കാവ്യാ രണ്ടും കല്പിച്ചു ദേവികയുടെ അടുത്ത് നിന്ന് പോകുന്നത് കണ്ടു. കാവ്യാ എന്നെ ഒന്ന് മൈൻഡ് ചെയ്യാതെ ഫുൾ പവർ ൽ ആണ് പോകുന്നെ.
ഞാൻ ദേവികയെ വിളിച്ചു. ദേവിക എന്റെ അടുത്ത് വന്നു പറഞ്ഞു.
“നാളെ ചിലപ്പോൾ നമുക്ക് ഒരു സദ്യ കിട്ടാൻ ഉള്ള പോക്ക് ആണ് ”
“എന്ത്?”