അപൂർവ ജാതകം [ടെയിൽ എൻഡ്] [MR. കിംഗ് ലയർ]

Posted by

“”””ഉവ്വാ….ഇന്നലെ അച്ചേട്ടൻ പുറത്തുബോയസമയത്ത്….ന്നോട് പെണ്ണ് നല്ലസന്തോഷത്തോടെയാ പറഞ്ഞെ.. അച്ഛാ നാളെ സൂര്യൻ ഉദിക്കണത് കാണിക്കാൻ കൊണ്ടോവാന്നു പറഞ്ഞെന്ന്…ന്നിട്ട് ഇപ്പൊ അതിന്റെ പോക്ക് കണ്ടപ്പോ എന്തോ പോലെ.തമാശയാണെങ്കിൽ പോലും എന്റെ മോള് സങ്കടപെടുന്നത് കണ്ടുനിക്കാൻ എനിക്കാവില്ല..””””

 

പ്രിയ അവന്റെ രോമവൃതമായ മാറിൽ വിരലോടിച്ചുകൊണ്ട് അവളുടെ സങ്കടം പറഞ്ഞു….

 

“”””ഞാൻ പെണ്ണിനെ ഒന്ന് കളിപ്പിച്ചത് അല്ലെ…വാവച്ചി പറഞ്ഞത് പോലെ നമ്മുടെ മോളുടെ മുഖം ഒന്ന് വാടിയാൽ പോലും എനിക്കത് സഹിക്കില്ല…””””

 

വിജയ് അവരെ കെട്ടിപിടിച്ചു കൊണ്ട് ഗൗരവത്തിൽ പറഞ്ഞു…

 

“””ഞാമ്പറഞ്ഞത് അച്ചേട്ടന് വെഷമായോ..? “””

 

വിജയുടെ വാക്കുകൾ കേട്ടതും പ്രിയ വല്ലായിമയോടെ ചോദിച്ചു.

 

“””””ഏയ്‌….എനിക്കറിയാം ശ്രീക്കുട്ടി ഞാനും നമ്മുടെ കുഞ്ഞുമാണ് നിന്റെ ലോകമെന്ന്.. നിനക്ക് ഞങ്ങളോടുള്ള സ്നേഹത്തേക്കുറിച്ചും…… “”””

“””അതൊക്കെ പോട്ടെ ശ്രീക്കുട്ടി വേഗം റെഡി ആവ് നമ്മുക്ക് പോകാം… “”””

 

വിജയ് അവളുടെ കവിളിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു…

വേഗത്തിൽ തന്നെ അവർ ഇരുവരും റെഡി ആയി പുറത്തേക്ക് ഇറങ്ങി…

ഉമ്മറത്തേക്ക് ചെന്നതും അവർ കേട്ടത് കല്യാണിയുടെ പരാതി പറച്ചിൽ ആണ് അതും അവളുടെ പാവക്കുട്ടിയോട്…

Leave a Reply

Your email address will not be published. Required fields are marked *