“ആ, അതുപറഞ്ഞപ്പോളാണ് ഓർത്തത്… എനിക്ക് കുറച്ച് കണ്ടിഷൻസ് ഉണ്ട് ”
“എന്തൊക്കെയാ ? ” ഞാൻ അവളോട് ചോദിച്ചു
“1. എനിക്ക് രണ്ട് ആൺപിള്ളേരെ വേണം ”
“എനിക്ക് രണ്ട് പെൺകുട്ടികളെ ആണ് വേണ്ടത് ”
“അത് പറ്റൂല്ല… രണ്ട് പ്രാവശ്യമേ ഞാൻ പ്രസവികൂ ” അവൾ കട്ടായം പിടിച്ചു…
“എല്ലാം നമ്മൾ അല്ലല്ലോ തീരുമാനിക്കുന്നത്.നീ അടുത്തത് പറ. ”
“എന്നോട് ദേഷ്യത്തിൽ ഒന്നും സംസാരിക്കരുത് ”
“അത് നിന്റെ പ്രേവർത്തി പോലെ ഇരിക്കും ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…
“3. എന്റെ കൂടെ വേണം എന്ന് എനിക്ക് തോന്നുന്ന സമയത്ത് ഇല്ലം എന്റെ കൂടെ തന്നെ ഉണ്ടാകണം ”
“അതൊക്കെ ഞാൻ ഉണ്ടാകും ”
“ആഹ് അത് മതി എനിക്ക് അതൊക്കെ മാത്രം മതി ” അവൾ പറഞ്ഞിട്ട് എന്റെ മുഖത്തേക്ക് നോക്കി…
“എന്തെ ” ഞാൻ ചോദിച്ചു…
അവൾ വിരൽ ചുണ്ടിൽ തൊട്ട് കാണിച്ചു…
“തരുല്ല ” ഞാൻ കണ്ണച്ചു കാണിച്ചുകൊണ്ട് പറഞ്ഞു
“വേണ്ട… ചോദിച്ചു വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ… എന്നോട് എപ്പോഴെങ്കിലും ചോദിച്ചു വരും അപ്പൊ ഞാൻ കാണിച്ചു തരാം ” എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അവളുടെ കയ്യിൽ പിടിച്ചു വലിച്ചു ആ നീക്കത്തിൽ തന്നെ ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ ചേർത്ത്.. അവൾ അത് ഒട്ടും പ്രർത്ഥിക്ഷിച്ചിരുന്നില്ല അവളുടെ കണ്ണുകൾ പുറത്തേക്ക് വരുന്നത് പോലെ ആയി…
“ജാസ്മി മോളെ ” എന്നുള്ള ഉമ്മിയുടെ വിളി ഉടനെ എത്തി… ജാസ്മി ഓടി താഴേക്ക് പോയി..
പിന്നിടുള്ള ഓരോ ദിവസവും വളരെ വേഗത്തിൽ പോയി കല്യാണ വിളികളും ഡ്രസ്സ് എടുക്കുന്നതും അങ്ങനെ ഓരോ കാര്യങ്ങൾക്ക്കുമായി സമയം പെട്ടന്ന് കടന്നു പോയി…
ഇന്ന് ഞങ്ങളുടെ കല്യാണ തലേന്ന് ആണ്… അതായത് ജാസ്മിന്റെ മൈലാഞ്ചി… ഞങ്ങളുടെ വീട്ടിൽ വെച്ച് തന്നെ ആണ്… അന്നത്തേക്കുള്ള ഡ്രസ്സ് നാദിയുടെ സെലെക്ഷൻ ആയിരുന്നു… വൈകുന്നേരം ആയപ്പോൾ തന്നെ ഫോട്ടോയും വീഡിയോയും എടുക്കാനായി ഫോട്ടോഗ്രാഫർസ് വന്നു… ഉച്ചക്ക് ഒരുക്കാനായി