ലക്ഷ്മി ചേച്ചി 😋 4 [ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R]

Posted by

ലക്ഷ്മി ചേച്ചി…….!!! 4

Lakshmi Chechi Part 4 | Author : Crazy AJR | Previous Part

 

രാവിലെ ഉണക്ക പുട്ടും പഴവും തട്ടുമ്പഴാണ് അമ്മാമ്മക്ക് സുഖം ഇല്ലാന്നുള്ള വാർത്ത ഞാനറിയുന്നത്. അമ്മയെ മാമനാണ് വിളിച്ച് പറഞ്ഞത്. കേട്ടപ്പോ തൊട്ട് അമ്മക്കും വല്യ പേടി. ഒന്നാമതെ covid ഒക്കെ അല്ലേ കേട്ടപ്പോ തുടങ്ങിയ കരച്ചിലാ…! സമാധാനിപ്പിക്കാൻ നോക്കിട്ടും അടങ്ങുന്ന ലക്ഷണം ഇല്ല.

“ലുട്ടാപ്പി ഞാനൊന്ന് പോയി കണ്ടിട്ടും വരാം. എനിക്കിവിടെ ഇരുന്നിട്ട് ഇരുപ്പുറക്കുന്നില്ല…..,,”

ˇ

“എന്നാ അമ്മ ഒറ്റക്ക് പോണ്ട, ഞാനും വരാം….!”

“വേണ്ട നീ ഇവിടെ ഇരുന്നാ മതി. റോഡ് മൊത്തം പോലീസ് അഹ്., കൊച്ചു കുട്ടികളേം കൊണ്ട് പോണത് എങ്ങാനും കണ്ടാ പിന്നത് മതി. അമ്മ പോയിട്ട് വൈകും മുന്നേ ഇങ്ങ് വന്നേക്കാം….”

അതിനിടയിലുള്ള ‘കൊച്ചു കുട്ടി’ എന്ന പദപ്രയോഗം എനിക്ക് പിടിച്ചില്ല. കൂടുതല് ചോദിക്കലും പറയലും ഒന്നുമുണ്ടായില്ല, അമ്മ നേരെ മുറിയിൽ കേറി ഒരുങ്ങി വന്നു.

“ഉച്ചക്കുള്ളത് എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട്. സമയത്ത്‌ എടുത്ത് കഴിച്ചോണം…., കേട്ടോ…?? ഞാൻ നേരത്തെ വരാം…..”

അത്രേം പറഞ്ഞമ്മ ധൃതി പിടിച്ച് ഓടുകയായിരുന്നു….. ഈശ്വരാ അമ്മാമ്മക്ക് ഒന്നും വരുത്തരുതെ….. ben10 കാണാനോ oggy കാണാനോ ഒരു mood തോന്നിലാ. പക്ഷെ സമയാസമയം മിച്ചറും അച്ചപ്പോമൊക്കെ തട്ടുന്നുണ്ടായിരുന്നു. അകത്ത് തന്നിരുന്ന് ബോർ അടിച്ചപ്പോ ഞാൻ വെളിയിലേക്കിറങ്ങി. കൊറേ നേരം അവിടെ തന്നെ കാറ്റും വെട്ടോമൊക്കെ കൊണ്ടിരുന്നു. ഒരു നേരം അയപ്പോ അവിടെന്നും എണീച്ച് മുകളിലേക്ക് പോയി…..! സമയം നോക്കാൻ നിന്നില്ല, കാത്തിരിപ്പിന്റെ സുഖം അനുഭവിച്ചറിയാൻ തന്നെ തീരുമാനിച്ചു.

കുറച്ച് നേരം കഴിഞ്ഞപ്പോ തന്നെ ചേച്ചി വന്നു. എനിക്കാണെ സന്തോഷവും, നെഞ്ചിടുപ്പും ഒരേപോലെ കൂടി. ഇന്നലത്തെ പോലെ ചുറ്റും നോക്കി ക്ലീയർ ആയ ശേഷം ചേച്ചിയിലേക്ക് തിരിഞ്ഞു. പക്ഷെ ഞാൻ വിചാരിച്ചത് പോലെ ചേച്ചി ശ്രദ്ധിച്ചതേ ഇല്ല. ഇനി മറന്നെങ്ങാനും പോയി കാണോ…..??

“സ്സ്….,,സ്സ്…..”

പ്രതികരിക്കാതെ ഇരുന്നാ, ചേച്ചി തുണിയും കഴുകി പാട്ടിന് പോകും എന്നായപ്പോ ഞാൻ ശബ്ദം ഉണ്ടാക്കി. എന്നിട്ടും ഒരു മൈന്റും ചെയ്തില്ല. അപ്പൊ മനസ്സിലായി ഇത് ചേച്ചി മനപൂർവ്വം എന്നെ കളിപ്പിക്കാൻ ചെയ്യുന്നത് ആണെന്ന്….!

“സ്സ്……,,സ്സ്…..”

Leave a Reply

Your email address will not be published.