പറഞ്ഞു… ജാസ്മിൻ പെട്ടന്ന് എന്നെ നോക്കി ഞാൻ അവളുടെ കയ്യിൽ മുറുക്കി പിടിച്ചു…
“ഇനി ഇപ്പൊ എന്താ ചെയ്യാ ” വാപ്പി ആലോചിച്ചു…
“ഇനിയിപ്പോ അവരെ അറിയിക്കുന്നത് വളരെ കഷ്ടപ്പാട് ആണ്, അറിയിക്കണോ ” കുറച്ച് നേരത്തിനു ശേഷം വാപ്പി പറഞ്ഞു…
“അറിയിക്കേണ്ട വാപ്പി, ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട ” ജാസ്മിൻ പറഞ്ഞു അപ്പൊ വാപ്പി എന്നെ നോക്കി… എന്തോ കാര്യം നടന്നിട്ടുണ്ട് എന്ന് വാപ്പിക്ക് മനസിലായി അതാണ് ആ നോട്ടത്തിന്റെ ഉദ്ദേശം..
“അങ്ങനെ ആണെങ്കിൽ നമുക്ക് ഈ മാസം 27 ന് നടത്താം.. ഇനി 3 ആഴ്ച കൂടെ ഉണ്ടല്ലോ… ഒരുക്കങ്ങൾ ഒക്കെ പെട്ടന്ന് വേണം…3 ആഴ്ച എന്നൊക്കെ പറഞ്ഞാൽ പെട്ടന്ന് അങ്ങ് പോകും അറിയാമല്ലോ ” ഉമ്മി ആണ് പറഞ്ഞത്… ജാസ്മിന്റെ മുഖത്ത് അപ്പൊ ചെറിയ ഒരു നാണം വിരിഞ്ഞു.. അവൾ അപ്പോൾ തന്നെ എഴുനേറ്റ് അടുക്കളയിലേക്ക് പോയി… വാപ്പി എന്നെ തന്നെ നോക്കി ഇരുന്നു…
“അവൾ എന്താടാ അങ്ങനെ പറഞ്ഞിട്ട് പോയത് ” വാപ്പി ചോദിച്ചു…
“അത് വാപ്പി ഞങ്ങൾ വിളിച്ചു അവരെ കിട്ടി… അവളുടെ കുഞ്ഞുമ്മക്ക് ഇഷ്ടല്ല ഇവിരെ അതാണ്.. അത് നിങ്ങൾ കൂടെ അറിയണ്ട എന്ന് കരുതി ആണ് ഞാൻ പറയാതെ ഇരുന്നത് ” ഞാൻ പറഞ്ഞു… അങ്ങനെ അന്നത്തെ ദിവസം രാത്രി ആയി… ഞാൻ മുകളിലെ ബാൽകാണിയിൽ നിൽക്കുകയായിരുന്നു… ആരോ നടക്കുന്ന ശബ്ദം ഞാൻ കേട്ടു… തിരിഞ്ഞ് നോക്കിയപ്പോൾ ജാസ്മിൻ ആയിരുന്നു…
അവൾ എന്റെ അടുത്ത് വന്നു… ഞാൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എന്നോട് ചേർത്ത നിർത്തി… അവൾ കുതറി മാറാൻ ഒരു വിഫല ശ്രെമം നടത്തി… പക്ഷെ എന്റെ ശക്തിക്ക് മുന്നിൽ അത് ഒന്നും അല്ലായിരുന്നു…..
“ആരെങ്കിലും വന്ന് കണ്ടാൽ നാണക്കേട് ആകും… വിട്ടേ ഞാൻ പോകട്ടെ ” അവൾ പറഞ്ഞു…
“ഞാൻ കെട്ടാൻ പോകുന്ന ആളെ ആണ് ഞാൻ കെട്ടിപിടിച്ചു നിക്കുന്നത് ” ഞാൻ പറഞ്ഞു..
“എന്നാ നിന്നോ ആരെങ്കിലും എന്നെ കളിയാക്കിയാൽ… പിന്നെ കല്യാണം കഴിയുന്നത് വരെ എന്നോട് മിണ്ടാൻ വരണ്ട ” അവൾ മുഖം വീർപ്പിച്ചു പറഞ്ഞു…
ഞാൻ അവളെ പിടി വിട്ടിട്ട് മാറി നിന്നു… അവൾ എന്റെ പുറകിലൂടെ കയ്യിൽ പിടിച്ചു…
“അപ്പോളേക്കും പിണങ്ങിയോ എന്റെ ചെക്കൻ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ഇങ്ങോട്ട് നോക്ക് ” എന്ന് പറഞ്ഞു എന്റെ തല പിടിച്ചു ചരിച്ചിട്ട് എന്റെ കവിളിൽ അവൾ ഒരു ഉമ്മ തന്നു.. ഞാൻ പെട്ടന്ന് തിരിഞ്ഞു അവളെ ചേർത്ത പിടിച്ചു….
“എത്ര പെട്ടന്ന് ആണ് അല്ലെ കാര്യങ്ങൾ മാറിയത്…3 ആഴ്ച കൂടെ കഴിഞ്ഞാൽ നമ്മുടെ കല്യാണം ആണ് ” ഞാൻ അവളുടെ കവിളിൽ പിടിച്ചുകൊണ്ടു പറഞ്ഞു…