ഒരു തേപ്പ് കഥ 10 [ചുള്ളൻ ചെക്കൻ] [Climax]

Posted by

“നീ കൂടുതൽ ഒന്നും ഇപ്പൊ ചിന്തിക്കേണ്ട… ഇനിമുതൽ ഈ ഭാഗം നിനക്ക് മാത്രം അവകാശപ്പെട്ടതാണ് ”ഞാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു

അവൾ എന്റെ മുഖത്ത് തന്നെ നോക്കി ഇരുന്നു…

“എന്താ ഇങ്ങനെ നോക്കുന്നെ ” ഞാൻ അവളോട് ചോദിച്ചു…
അവൾ ഒന്നുമില്ല എന്നാ രീതിയിൽ തോൾ അനക്കി… ഞാൻ മുഖം അവളുടെ മുഖത്തോട്ട് അടുപ്പിച്ചു അവളും അവളുടെ മുഖം എന്നിലേക്ക് അടുപ്പിച്ചു… ഞാൻ മുഖം അവളുടെ ചുണ്ടിലേക്ക് എത്തിച്ചതും അവൾ കൈ എടുത്ത് ചുണ്ട് മറച്ചു
.. എന്റെ മുഖം ചെന്ന് അവളുടെ കയ്യിൽ മുത്തമിട്ടു….

“ശേ നീ എന്ത് പണിയാണ് ഈ കാണിച്ചത്… നല്ല ഫീൽ ആയിരുന്നു ” ഞാൻ ചെറിയ പരിഭവത്തോടെ പറഞ്ഞു…

“ഇത്രയും ഫീൽ ഒക്കെ മതി.. ഇതൊക്കെ കല്യാണത്തിന് ശേഷം മതി.. അല്ല ഇനി വേറെ ആരെയെങ്കിലും കിട്ടിയിട്ടില്ല എന്നെ വേണ്ടന്ന് വെച്ചാൽ ഞാൻ എന്ത് ചെയ്യും ” അവൾ ചിരിച്ചുകൊണ്ട് എന്നോട് ചോദിച്ചു.. പക്ഷെ എനിക്ക് അത് ഫീൽ ആയി ഞാൻ അവളെ വിട്ട് നീങ്ങി എതിർ വശത്തേക്ക് നോക്കി ഇരുന്നു… ഞാൻ പിണങ്ങി എന്ന് മനസിലാക്കി അവൾ എന്റെ അടുത്തേക്ക് ചേർന്ന് ഇരുന്നു…

“ഞാൻ വെറുതെ പറഞ്ഞതല്ലേ മുത്തേ… ഇങ്ങനെ അയാൽ..എങ്ങനെ ആണ്… ഇങ്ങോട്ട് നോക്കിയേ ” അവൾ ശക്തമായി എന്റെ മുഖം അവളെ നോക്കുന്ന രീതിയിൽ തിരിച്ചു… പക്ഷെ ഞാൻ അവളുടെ കൈ തട്ടി മാറ്റി…

“അത്രക്ക് ജാഡ ആണോ എന്നാ മിണ്ടണ്ട, ഒരു ഉമ്മ തരാം എന്ന് കരുതിയതാ ” അവൾ പറഞ്ഞിട്ട് മുഖം തിരിച്ചു…

“ഞാൻ വെറുതെ ഇരുന്നായ… താ ഇവിടെ തന്നാൽ മതി ” ഞാൻ ചുണ്ട് തൊട്ട് കാണിച്ചുകൊണ്ട് പറഞ്ഞു…

“അയ്യടാ ഇപ്പൊ തരാം… വാ എഴുനേറ്റെ സമയം ഒരുപാട് ആയി… വീട്ടിൽ പോകാം ” അവൾ എഴുനേറ്റ് എന്റെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…

“ഒരണ്ണം മതി പ്ലീസ് പ്ലീസ്, ഒരണ്ണം ” ഞാൻ അവളോട് കെഞ്ചി…

“ഒരെണ്ണമേ തരു വേറെ ചോദിക്കരുത് ” അവൾ പറഞ്ഞു..

“ആഹ് മതി മതി ” അവൾ തരുമെന്ന ആകാംഷ ആയി ഞാൻ കണ്ണ് അടച്ചു ചുണ്ട് അവളോട് ചേർത്തു… അവൾ എന്റെ മുഖം പിടിച്ചു തിരിച്ചിട്ട് കവിളിൽ

Leave a Reply

Your email address will not be published. Required fields are marked *