“ഇത്രേ ഉള്ളോ… പെട്ടന്ന് റെഡി ആക് നമുക്ക് പോകാം ” ഞാൻ ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത് ഇറങ്ങി… അവളെ ഇനി ഒരു കാര്യത്തിലും വിഷമിപ്പിക്കരുത് എന്ന് എനിക്ക് ഉണ്ടായിരുന്നു.. അവളുടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു കൊടുക്കണം എന്നും ഉണ്ടായിരുന്നു… ഞാൻ ഡ്രസ്സ് ചെയ്ത് ഇറങ്ങിയപ്പോൾ അവളും ഇറങ്ങി… വർഷങ്ങൾക്ക് ശേഷം അവളെ അങ്ങനെ കണ്ടപ്പോൾ എനിക്ക് വല്ലാത്ത സന്ദോഷം തോന്നി…
“പോകാം ” ഞാൻ അവളോട് ചോദിച്ചു… അവൾ മറുപടി പറയാതെ ചിരിച്ചുകൊണ്ട് തല ആട്ടി കാണിച്ചു…
ഞാൻ ആരും അറിയത്തെ പോകാനായി പതിയെ ഇറങ്ങി അവളും എന്റെ പിറകെ ഇറങ്ങി… പക്ഷെ ഞങ്ങളുടെ പ്രേധിക്ഷകൾ എല്ലാം തെറ്റിച്ചുകൊണ്ട് ഹാളിൽ ലൈറ്റ് കിടക്കുന്നു… ഞാൻ മുകളിലേക്ക് ഓടാൻ തുടങ്ങിയതും അവർ എന്നെ കണ്ടു…
“ഇങ്ങ് വാടാ ” ഞാൻ അവരുടെ അടുത്തേക്ക് പോയി…
“എങ്ങോട്ടാ രണ്ടുപേരും കൂടെ രാത്രിയിൽ ” ഒളിച്ചു നിന്ന ജാസ്മിനെയും അവർ കണ്ടു…
“വാപ്പി അത്, അവൾക്ക്, നൈറ്റ് റൈഡ് പോകണമെന്ന്, അവളുടെ ആഗ്രഹം ആണെന്ന് അപ്പോൾ ഞങ്ങൾ അങ്ങോട്ട് ” ഞാൻ വിക്കി വിക്കി ചോദിച്ചു…
“കല്യാണം കഴിഞ്ഞിട്ട് പോരെ?” വാപ്പി ചോദിച്ചു…
“നിങ്ങൾ മിണ്ടാത്തെ ഇരിക്ക് മനുഷ്യ.. നിങ്ങൾ പോയിട്ട് വാ മക്കളെ… പണ്ട് എനിക്ക് ഉണ്ടായിരുന്നു രാത്രി ഇങ്ങേരുടെ കൂടെ ഒക്കെ പുറത്ത് പോകണമെന്ന്… കല്യാണത്തിന് ശേഷം ഇങ്ങേരെ ഒന്ന് നേരെ കാണാൻ പോലും കിട്ടിയിട്ടില്ല ” ഉമ്മിയുടെ സമ്മതം കിട്ടിയതും ഒളിച്ചു നിന്ന ജാസ്മിൻ ഓടി എന്റെ അടുത്തേക്ക് വന്നു…
“കണ്ടോ എന്റെ മക്കളുടെ മുഖത്ത് ആ സന്ദോഷം, അത് കണ്ടിട്ട് എത്ര നാൾ ആയി.. നിങ്ങൾ പൊക്കോ, അധികം താമസിക്കരുത് കേട്ടല്ലോ ” ഉമ്മി താക്കിത് തന്നെ ഞങ്ങളെ പറഞ്ഞയച്ചു… ഞാൻ വണ്ടി എടുത്തു അവൾ പിറകിൽ കയറി… അവൾ എന്നെ കെട്ടിപിടിച്ചു എന്റെ ദേഹത്ത് ചേർന്ന് ഇരുന്നു… ഞങ്ങൾ കുറേ ദൂരം വണ്ടി ഓടിച്ചു… സംസാരം ഇല്ലായിരുന്നു… വിജനമായ ഒരു റോഡ് സൈഡിൽ ഞാൻ വണ്ടി നിർത്തി… അത് ഒരു പാലം ആയിരുന്നു… ഞാനും അവളും ഇറങ്ങി… ഞാൻ അവളുടെ കയ്യിൽ പിടിച്ചു എന്നോട് ചേർത്ത നിർത്തി സൈഡിൽ ആയി ഇരുന്നു… അവൾ തല എന്റെ നെഞ്ചിൽ വെച്ചു…
“പണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇങ്ങനെ ഈ നെഞ്ചിൽ കിടക്കാനായി… പക്ഷെ അന്ന് അതിനു സാധിച്ചില്ല… നിങ്ങൾ വേറെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ ആണ് ആദ്യം തോന്നിയത് പിന്നെ ജാസ്മിന് ആരും ഇണ്ടാകില്ലല്ലോ എന്ന് ഓർത്തപ്പോൾ വേണ്ടന്ന് വെച്ചു… പിന്നെ അവന്റെ പൊട്ട ബുദ്ധിയിൽ തോന്നിയതാണ് ഇങ്ങനെ ഒക്കെ ആയത് ” അവൾ എന്റെ നെഞ്ചിൽ മുഖം അമർത്തി പറഞ്ഞു…