“ഇക്കാ ഇങ്ങോട്ട് വന്നേ ഈ പിള്ളേരെ ഒന്ന് നോക്ക് ഇല്ലെൽ ഇന്നത്തെ എല്ലാം തെറ്റും ” അവൾ കിച്ചണിൽ നിന്ന് വിളിച്ചു പറഞ്ഞു… പിള്ളേർ ഒക്കെ അവളുടെ അടുത്ത് നിന്ന് കളിക്കുവാണ്… മൂത്ത മകൻ അസിൻ അവളുടെ അടുത്ത് നിന്ന് മാറാതെ അവളെ ശല്യം ചെയ്യുവായിരുന്നു… ഞാൻ അത് കണ്ട് അവളെ നോക്കി ചിരിച്ചുകൊണ്ട് ഇരുന്നു…
“എന്താ അവിടെ ചിരിച്ചോണ്ട് നിക്കുന്നത് ” അവൾ ദേഷ്യത്തിൽ ചോദിച്ചു…
“ഞാൻ അന്നേ പറഞ്ഞേയ പെൺപിള്ളേർ മതി പെൺപിള്ളേർ മതിയെന്ന്.. ഇപ്പൊ കണ്ടില്ലേ നിന്നെ ശല്യം ചെയ്യുന്നത് ” ഞാൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു…
“അത് അവർക്ക് എന്നോട് ഉള്ള ഇഷ്ടം കൊണ്ട് ആണ്… നിങ്ങൾ ഇവരേം വിളിച്ചോണ്ട് അപ്പുറത്തോട്ട് പോയെ..” അവൾ ദേഷ്യത്തിൽ പറഞ്ഞിട്ട് പണി തുടർന്നു… ഞാൻ 4 പിള്ളേർ വിളിച്ചുകൊണ്ടു ഹാളിലേക്ക് പോയി പോയി.. പിള്ളേർ ഒക്കെ ഫുൾ ഹാപ്പി ആണ്.. സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങളും ഫുൾ ഹാപ്പി ആണ്…
അവസാനിച്ചു… ഒരുപാട് തെറ്റുകൾ ഉണ്ടായിട്ടുണ്ട്, ആദ്യ കഥ ആയിരുന്നു.. നല്ല സപ്പോർട്ട് കിട്ടിയിരുന്നു ഉടനെ തന്നെ അടുത്ത കഥയുമായി വരുന്നതാണ്… എല്ലാരും like അടിച്ചു സപ്പോർട്ട് തരിക…
സ്നേഹപൂർവ്വം ചുള്ളൻ ചെക്കൻ