കയറിയ ആഫിയും ജാസ്മിനും ജന്നയും തിരിച്ചു ഇറങ്ങിയപ്പോൾ സമയം 5 ആയിരുന്ന… അവരുടെ പുറകിലായി നാണിച്ചു തല താഴ്ത്തി ഗ്രീൻ ബ്രൈഡൽ ലഹങ്ക ആയിരുന്നു അവൾ ധരിച്ചിരുന്നത്… അവൾ അതിൽ വല്ലാത്ത സുന്ദരി ആയിരുന്നു… അവളുടെ മുഖത്ത് സന്ദോഷവും നാണവും കലർന്ന ഒരു ഭാവം ആയിരുന്നു…ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതേ ഇല്ല… കല്യാണ ചെക്കന്റെ പെങ്ങളുടെ ചുമതല ആഫി നല്ലതുപോലെ തന്നെ ചെയ്തു… അങ്ങനെ ഫോട്ടോ എടുപ്പും മെഹന്ധിയും എല്ലാം കഴിഞ്ഞു വീട് ഒന്ന് സമാധാനം ആയപ്പോൾ ഏകദേശം 10 മണി ആയിരുന്നു… അത്രയും നേരം അവളെ കാണാതെ എങ്ങനെ ഇരുന്നു എന്ന് എനിക്ക് മാത്രമേ അറിയുകയുല്ലായിരുന്നു….. അവൾ റൂമിലേക്ക് പോകുന്നത് ഒരു മിന്നായം പോലെ ഞാൻ കണ്ടു… അവൾ കണ്ണ് തുടക്കുന്നതായി ആണ് ഞാൻ കണ്ടത്… ഞാൻ വേഗം അവളുടെ പുറകെ പോയി.. അപ്പോൾ ഞാൻ കാണുന്നത് അവൾ ബെഡിൽ ഇരുന്നു കരയുന്നതാണ്… എനിക്ക് അത് കണ്ട് നിക്കാൻ പറ്റുകയില്ലായിരുന്നു… ഞാൻ ഓടി അവളുടെ അടുത്തേക്ക് ചെന്ന് അവളെ നെഞ്ചോട് ചേർത്തു.. കുറച്ച് നാളുകളായി അവൾക്കൊ എനിക്കോ എന്ത് വിഷമം വന്നാലും ഇങ്ങനെ ചെയ്യുന്നത് ഒരു ശീലം ആയിരുന്നു… അവൾ എന്റെ നെഞ്ചിലേക്ക് തലവെച്ചു കരയാൻ തുടങ്ങി….
“എന്താ എന്റെ വാവക്ക് പറ്റിയത്. എന്തിനാ നീ കരയുന്ന?” ഞാൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തുകൊണ്ടു ചോദിച്ചു…
“ഒരിക്കലും നടക്കില്ല എന്ന് കരുതിയതാണ്… ആരും ഇല്ലാത്ത ഞങ്ങൾക്ക് ഇപ്പൊ എല്ലാരും ഉണ്ട്.. ഇതിനൊക്കെ ഞാൻ എങ്ങനെയാണ് നന്ദി പറയുന്നത് ” അവൾ നിറക്കണ്ണുകളോടെ എന്നോട് ചോദിച്ചു…
“ഒറ്റ ഇടി ഞാൻ തരും… ഞാൻ കരുതി എന്തേലും വലിയ പ്രശ്നം ആണെന്ന്… ഈ ചെറിയ കാര്യത്തിന് ആയിരുന്നോ ഇങ്ങനെ ഇരുന്നു കരയുന്നത്… നീ ഇങ്ങോട്ട് നോക്കിയേ. എല്ലാത്തിനും ഞാൻ ഉണ്ടല്ലോ നീ ഇനി ഒരു കാര്യത്തിനും കണ്ണ് നിറക്കരുത്.. അത് എനിക്ക് ഇഷ്ടവും അല്ല ” ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു… അപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി വിടർന്നു…
“നാളെ ഒരു ദിവസം കൂടെ കഴിഞ്ഞിട്ട് പോരെ ഇതൊക്കെ ” ഡോറിന്റെ അവിടെ നിന്ന് ശബ്ദം കേട്ടു ഞങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ ആഫിയും നാദിയും ഞങ്ങളെ നോക്കി ചിരിക്കുന്നു… ജാസ്മിൻ പെട്ടന്ന് നാണിച്ചു മുഖം എന്റെ നെഞ്ചിൽ മറച്ചു ഇരുന്നു…
“മതി നാളെ കഴിഞ്ഞ് ഞങ്ങൾ തന്നെ തരും ഇവളെ അതിന് ശേഷം മതി ഇതൊക്കെ… നീ ഇറങ്ങിക്കെ ഇറങ് ” നാദി എന്റെ കയ്യിൽ പിടിച്ചുകൊണ്ടു പറഞ്ഞു…. ഞാൻ മനസില്ല മനസോടെ തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി റൂമിലേക്ക് പോയി…
5 വർഷങ്ങൾക്ക് ശേഷം…
“എന്തിനാ പടച്ചോനെ നീ എന്നെ ഇങ്ങനെ പരീക്ഷിച്ചത്.. രണ്ട് പ്രാവശ്യമേ പ്രസവിക്കു എന്ന് പറഞ്ഞതിന് നീ എനിക്ക് തന്നത് 4 കുട്ടികളെ അല്ല ” അവൾ പടച്ചവനോട് കുറ്റം പറഞ്ഞു…
ഒന്നും പറഞ്ഞില്ലല്ലോ അല്ലെ… അവളുടെ ആഗ്രഹം പോലെ രണ്ട് പെൺകുട്ടികളും എന്റെ ആഗ്രഹം പോലെ രണ്ട് ആൺകുട്ടികളും ആണ് ഞങ്ങൾക്ക്… അവൾ രണ്ട് പ്രാവശ്യവും ഇരട്ട പ്രെസവിച്ചു… ഓരോ ആണും ഓരോ പെണ്ണുമായി…