ഒരു തേപ്പ് കഥ 10
Oru Theppu Kadha 10 | Author : Chullan Chekkan | Previous Part
അവസാന ഭാഗമാണ്…
വായിക്കുക.. ചുള്ളൻ ചെക്കൻ
“സോറി, എനിക്ക് നിങ്ങളെ സ്വീകരിക്കാൻ പറ്റില്ല ” അവൾ പറഞ്ഞു.. ഗിഫ്റ്റിൽ നോക്കി നിന്ന ഞാൻ അത് കേട്ട് അവളെ നോക്കി.. അപ്പോഴാണ് ഞാൻ കാണുന്നത് എല്ലാരും ഞങ്ങളെ തന്നെ ശ്രെദ്ധിക്കുകയായിരുന്നു…
ഞാൻ അവർക്ക് എതിരായി തിരിഞ്ഞു… ഞാൻ വീണ്ടും തോറ്റിരിക്കുന്നു… എന്തിനാണ് ഇനിയും ഇങ്ങനെ ജീവിക്കുന്നത് എന്നൊക്കെ ആലോചിച്ചു മുൻപോട്ട് നടന്നതും ഒരു കൈ എന്റെ കയ്യിൽ പിടിച്ചു… ഞാൻ തിരിഞ്ഞതും ഒരു പൊട്ടിച്ചിരി ആയിരുന്നു…. ഞാൻ ഒഴികെ വാക്കി ഉള്ളവർ എല്ലാം ചിരിക്കുകയാണ്…ഞാൻ എല്ലാരേയും മാറി മാറി നോക്കി… അപ്പോൾ ഒരു കൈ എനിക്ക് മുന്നിലേക്ക് നീണ്ടു വന്നു.. അത് ജാസ്മിന്റെ കൈ ആയിരുന്നു… ഞാൻ അതൊന്നും ശ്രെദ്ധിക്കാതെ നിന്നു…
“എന്നെ ഇത്രയും ഒക്കെ വിഷമിപ്പിച്ചിട്ട് ഞാൻ ഇത്രയെങ്കിലും തന്നിലേൽ പിന്നെ എനിക്ക് അത് ഒരു വിഷമം ആകും അതുകൊണ്ട് ആണ് ” അവൾ ഒരു ചിരി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായത്… എന്നെ പറ്റിക്കാൻ വേണ്ടി ചെയ്തതാണെന്ന്… ഞാൻ എവിടുന്നോ വന്ന സന്ദോഷത്തിൽ അവളെ കെട്ടിപിടിച്ചു…
“ടാ ചെറുക്കാ..” എന്നുള്ള ഉമ്മിടെ വിളി കെട്ടാണ് ഞാൻ പിടി വിട്ടത്.. അപ്പോഴാണ് ഞങ്ങൾ എവിടെ ആണെന്നും ആരൊക്കെ ഞങ്ങളെ ശ്രെദ്ധിക്കുന്നുണ്ട്ണെന്നും ഞാൻ ഓർത്തത്… പിടി വിട്ട് കഴിഞ്ഞപ്പോൾ നാണിച്ചു ജാസ്മിൻ എന്റെ പുറകെ ഒളിച്ചു… ഞാനും നാണിച്ചു തല താഴ്ത്തി…
“ആ മതി മതി… രണ്ടും അവിടെ പോയി ഇരുന്നേ എനിക്ക് കുറച്ച് പറയാൻ ഉണ്ട് ”ഉമ്മി പറഞ്ഞു… ഞങ്ങൾ രണ്ടുപേരും സോഫയിൽ അകന്ന് ഇരുന്നു… ഉമ്മി എന്താ പറയാൻ പോകുന്നതെന്ന് എല്ലാവരും ശ്രെദ്ധയോടെ നോക്കി…
“മോളെ അന്ന് നീ ഇഷ്ടമാന്നെന്ന് ഒരു വാക്ക് പറഞ്ഞിരുന്നേൽ ഇങ്ങനെ എന്തേലും സംഭവിക്കുമായിരുന്നോ? നീ ഞങ്ങൾക്ക് ഇഷ്ടമാകില്ല എന്ന് കരുതി ആയിരിക്കും പറയാതെ ഇരുന്നത്.. നീ നല്ല മനസ് ഉള്ളവൾ അല്ലെ നിന്നെ ഞങ്ങൾ എങ്ങനെ വേണ്ടന്ന് വെക്കും ” ഉമ്മി അവളോട് ചോദിച്ചു..
“പിന്നെ നീ, ഇനി ഇവളുടെ പേരും പറഞ്ഞു വീട്ടിൽ കേറി ഇരിക്കാൻ വല്ല പ്ലാനും ഉണ്ടെങ്കിൽ കാണിച്ചു തരാം നിന്നെ ” ഉമ്മി എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു…