നിന്നെ കാണാൻ ഭയങ്കര ഭംഗിയാ, എന്ന് പല സിനിമകളിലും നായകന്മാർ നായികമാരോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ എന്റെ ചേച്ചിക്ക് ദേഷ്യം വന്നാ കാണാൻ ഒരു ഭംഗിയും ഇല്ല. ദേഷ്യത്തിന് പകരം എപ്പോഴും ഉള്ളത് പോലെയാ മുഖത്ത് കള്ള ചിരിയാണേ പ്രേമാദം.
“എട്ടല്ലേ ആയുള്ളൂ…..”
“എട്ടേ ആയുള്ളൂ., എട്ടേ കാല് തൊട്ട് പവർ കട്ടാ. അതറിയോ മോന്….??”
“അതെപ്പൊ തൊട്ട്….?? ഞങ്ങൾക്ക് പവർ കട്ടില്ലല്ലോ….??”
“നിങ്ങടെ ലൈൻ വേറെയാ….! നീ അവിടെ തന്നെ നിക്കാതെ അകത്തേക്ക് കേറ്.”
ചേച്ചി എഴുന്നേറ്റു തന്നു. ഞാനകത്തേക്ക് കേറിയതും ചേച്ചി വാതില് അകത്തൂന്ന് പൂട്ടി.
“ചേച്ചി ഈ താക്കോല് എവിടേലും ഒന്ന് വച്ചേക്ക്.”
“അഹ് ഇങ്ങ് താ.”
എന്റെ വീട് പൂട്ടി കൊണ്ട് വന്ന താക്കോല് ഞാൻ ചേച്ചിയെ ഏല്പിച്ചു. ഒരു മുറിയിൽ ലൈറ്റ് കിടക്കുന്നത് കണ്ടു. നോക്കുമ്പോ പിള്ളേര് രണ്ടും നല്ലുറക്കാ. മാമൻ അങ്ങേ വീട്ടിൽ തന്നെ. അത് ഞാൻ വന്നപ്പഴേ ശ്രദ്ധിച്ചിരുന്നു മുറ്റത്ത് ചെരുപ്പില്ല.
“ചേച്ചി…..”
ചേച്ചി അടുക്കളയിൽ ആയിരുന്നു. ഞാൻ അങ്ങോട്ടേക്ക് ചെന്നു. പാത്രം കഴുകുവാ. ഞാനുമാ കൈവരിയുടെ പുറത്ത് കേറിയിരുന്നു.
“ചേച്ചി ഫോണൊന്ന് തരോ…?? അമ്മേ വിളിക്കാനാ….!”
“നീ എന്തിനാ ചോദിക്കണേ പോയി എടുത്ത് വിളിച്ചൂടെ….??”
സ്നേഹത്തോടെയുള്ള ശാസന.
“ഫ്രീഡ്ജിന്റെ ഒയരെ ഇരുപ്പുണ്ട്.”
അടുക്കളേ തന്നാണ് ഫ്രിഡ്‌ജ് ഇരിക്കുന്നതും. ഞാൻ പോയി ഫോൺ എടുത്തിട്ട് വന്നു. പിന്നെ പഴയ പോലെ കൈവരിക്ക് പുറത്തിരുന്നു. അമ്മയുടെ നമ്പർ dial ചെയ്തു.
“അഹ് ലക്ഷ്മി…..”