ഇന്നലെ നിങ്ങളെ വിളിച്ചിരുന്നു, ചില തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു, പക്ഷേ ഞാൻ ഒരു തെറ്റായ നമ്പറിലേക്കാണ് വിളിച്ചതെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ കരുതി എന്റെ പെൺസുഹൃത്ത് എന്നെ കബളിപ്പിക്കുകയാണെന്ന്,” ഞാൻ മര്യാദ പൂർവ്വം പറഞ്ഞു.
“ഓ, അത് നിങ്ങളായിരുന്നോ…,” മീര മറുപടിയായി പറഞ്ഞു, ” ആട്ടെ ഇപ്പൊ നിങ്ങൾ എന്തിനാണ് വിളിച്ചത്.?”
“ഉം … എന്റെ തെറ്റ് ഞാൻ പിന്നീട് മനസിലാക്കി, എന്റെ മോശം പെരുമാറ്റത്തിന് ക്ഷമ ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു … എന്നോട് ക്ഷമിക്കണം,” ഞാൻ ശാന്തമായ ശബ്ദത്തിൽ തുടർന്നു.
“കുഴപ്പമില്ല, തെറ്റിദ്ധാരണ മനുഷ്യ സഹാജമായി സംഭവിക്കുന്നതാണല്ലോ .. അത് മനസിലാക്കിയാൽ പിന്നെ പ്രശ്നമില്ല.”
” ഹാവൂ.. എന്റെ ഭാഗം മനസിലാക്കിയതിന് ഒരുപാട് നന്ദി, നിങ്ങൾ നാട്ടിൽ എവിടെയാണ്..?, അതെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ.. .”
“ഞാൻ.., ഞാൻ ,പാലാക്കാടാണ്… ” സംഭാഷണം അവസാനിപ്പിക്കാൻ അവൾ ആഗ്രഹിച്ചുവെങ്കിലും ഞാൻ വീണ്ടും വലിച്ചിഴച്ചു.
“താങ്കളെ പരിചയപ്പെട്ടത്തിൽ അതിയായ സന്തോഷമുണ്ട്, ഈ മനോഹരമായ ശബ്ദത്തിന്റെ ഉടമയെ കുറിച്ചു കൂടുതൽ എന്തേ പറയാത്തത്.. ?…പേരെന്താണ്…”? ഞാൻ കനത്ത ഔപചാരികതയോടെ സംസാരിച്ചു.
“ഞാൻ മീര. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. എന്റെ മകനെ സ്കൂളിൽ നിന്ന് എടുക്കാൻ സമയമായി… വിളിച് സോറി പറഞ്ഞതിന് നന്ദി… എനിക്ക് പോകണം.. . ബൈ… ”
“അതെ ശരിയാണ്… എനിക്ക് മനസിലായി, താങ്കൾക്ക് വേഗം പോകാം.. ഒരിക്കൽ കൂടെ ഇന്നലെ ഞാൻ വിളിച്ചതിന് ശരിക്കും ഖേദിക്കുന്നു, ഒപ്പം ആ തെറ്റ് പരിഹരിക്കാൻ കൂടെ ആഗ്രഹിക്കുന്നു … ”
” എന്ത് പരിഹാരം…? അത് കഴിഞ്ഞല്ലോ…”
“എനിക്ക് നിങ്ങൾക്ക് ഒരു കോഫി നൽകാമോ?”
“ഹഹഹ കൊള്ളാം … നിങ്ങൾ ആരാണെന്ന് പോലും എനിക്ക് അറിയില്ല, ആ എന്നോട് നിങ്ങൾ ഒരു കോഫി കുടിക്കാൻ ആവശ്യപ്പെടുന്നു …നല്ല കഥ…. ഞാൻ വിവാഹിതയായ, സന്തോഷപൂർവ്വം ജീവിതം നയിക്കുന്ന ഒരു വീട്ടമ്മയാണെന്ന് ഇതിനകം നിങ്ങളോട് പറഞ്ഞിട്ടുണ്ട്, നിങ്ങൾ അത് മനസിലാക്കി ഇത്തരം ചോദ്യങ്ങൾ ഉപേക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.”
“ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചില്ല… ” !!
“മതി …നിങ്ങളിൽ നിന്ന് വീണ്ടും ഒന്നും കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല..,” അവൾ ഫോൺ കട്ട് ചെയ്തു നെടുവീർപ്പിട്ടു
താനാണ് വിളിച്ചതെന്ന് അവൾക്ക് ഒരു സൂചനയും ഇല്ല; ഭാര്യയോടൊപ്പം ഈ