“അയ്യോ അന്നെനിക്ക് ഇമ്പോർട്ടാണ്ട് ആയി ഒരു കളയിന്റ മീറ്റിംഗ് ഉണ്ട് ഡാർലിംഗ്… സോറി…”
“ഇതൊന്നും നമ്മുടെ നാട്ടിൽ എക്സ്പീരിയൻസ് ചെയ്യാൻ പറ്റില്ല. ഇവിടെ ജീവിക്കുമ്പോൾ ഇതൊക്കെ അനുഭവിക്കാതെ പിന്നെ എന്ത് രസമാണ് രാജീവ്… ഞാൻ എന്തായാലും പോകാൻ തീരുമാനിച്ചു..”
“നീ ഒറ്റയ്ക്കോ….. ”
“രാജീവ് വരുന്നില്ലല്ലോ…. ഇനിയിപ്പോ ദീപയെ നോക്കാം….”
അവളും ഞാനും ഒരേ ആവശ്യക്കാരായത് കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് നടപടി ആയി..ദീപ ഞങ്ങളുടെ അയൽക്കാരിയും ഫാമിലി ഫ്രണ്ടുമാണ്. അവളെയും കൂട്ടി പാർട്ടിക്ക് പോകും എന്നാണ് മീര പറഞ്ഞത്.. ഇനി ഇവളെങ്ങാനും അവളെയും കൊണ്ട് വരുമോ… ഞാൻ പലവഴിക്ക് ചിന്തിച്ചുകൂട്ടി…
“പാർട്ടിയിൽ മുഖാവരണം നിർബന്ധമാണ്. നീ എന്ത് ധരിക്കാനാണ് ഉദ്ദേശിക്കുന്നത്? ”
“ഞാൻ ഒരു ക്യാറ്റ് വുമൺ ആകാൻ ഒരുങ്ങുകയാണ്.” മീര ചിരിച്ചു കൊണ്ട് പറഞ്ഞു
“ആഹാ… കൊള്ളാലോ…ആ ഡ്രസ്സിൽ നീ പൊളിക്കും… എല്ലാം സെറ്റ് ആയാൽ ദീപയോട് ഒരു ഫോട്ടോ എടുക്കാൻ പറയണേ…. ആ വേഷത്തിൽ എനിക്കൊന്നു കാണണം നിന്നെ”
“അത് ഉറപ്പല്ലേ.. പക്ഷേ നിങ്ങളും കൂടെ ഉണ്ടെങ്കിൽ അത് കൂടുതൽ രസകരമായിരിക്കും,”
“സോറി ഡാർലിംഗ്… എനിക്കും പങ്കെടുക്കണം എന്നുണ്ട്… , പക്ഷേ എന്ത് ചെയ്യാനാണ്… ഇതിന്റെ ക്ഷീണം തീർക്കാൻ അടുത്താഴ്ച നമുക്ക് ഒരു ഔറ്റിംഗ് പോകാം..”
ഓൺലൈനിൽ രണ്ട് ടിക്കറ്റുകൾ വാങ്ങാൻ രാജീവ് ഉടൻ തന്നെ നെറ്റ് തുറക്കുകയും അവ ഭാര്യക്ക് കൈമാറുകയും ചെയ്തു.
അവൾ പുഞ്ചിരിച്ചു തലയാട്ടി, അന്നത്തെ സംഭാഷണം അവസാനിച്ചത് ഇരുവരും പരസ്പരം മിടുക്കരാണെന്ന് ചിന്തിച്ചുകൊണ്ടാണ്. രാജീവ് വലിയ കേമാനാണെന്ന് കരുതി അവളെയും കെട്ടിപ്പിടിച്ചു കിടന്നു. അവളാകട്ടെ ഒന്നും അറിയാത്ത പോലെ കിടന്നുകൊടുക്കകയും ചെയ്യുന്നു…
അങ്ങനെ ഒക്ടോബർ 31 വെള്ളിയാഴ്ച വന്നെത്തി. പാർട്ടിക്ക് പോകാൻ അത്യന്തം ആവേശത്തോടെ കാത്തിരിക്കുകയാണ് മീര. അവൾക്ക് ഭർത്താവിന്റെ കള്ളത്തരങ്ങൾ കയ്യോടെ പിടികൂടാൻ ആവേശമായി. രാജീവ് രാവിലെ തന്നെ ഓഫീസിൽ പോയിരിക്കുകയാണ്. അവൾ അവനെ ഒരിക്കൽ കൂടി വിളിച്ചു നോക്കി. ഡാർലിംഗ് നീ പോയി എൻജോയ് ചെയ്ത വരൂ… ഞാൻ അല്പം തിരക്കിലാണ് എന്ന മറുപടിയാണ് അവൾക്ക് രാജീവിൽ നിന്നും കിട്ടിയത്. വന്യമായ സ്വപങ്ങൾ ഞാൻ ഇന്നോടെ തീർക്കും അവൾ മനസിൽ മന്ദഹസിച്ചു.