അടുത്തേക്ക് പോയി ……………
ആന്റി …………………..
ആന്റി >അഹ് ………..മോളെ ………
അവർ രണ്ടു പേരും എന്നെ നോക്കി ചിരിച്ചിട്ട് ആന്റി എന്റെ കൈയിൽ പിടിച് അടുത്ത് നിർത്തി ………….
ആന്റി …………….ബസ് എത്തിയില്ലേ ?
ആന്റി >ഇല്ല മോളെ ……………അതാ നമ്മളും നോക്കിയിരിക്കുന്നെ ………..
ആന്റി >ചേട്ടാ …………..ഒന്ന് സ്റ്റേഷൻ മാസ്റ്ററോട് ബസ് എപ്പോൾ വരും എന്ന് ചോദിക്കുമോ?
അങ്കിൾ നേരെ സ്റ്റേഷൻ മാസ്റ്ററുടെ റൂമിലേക്ക് പോയി ,അപ്പോഴും ശക്തമായ മഴ പെയ്യുന്നതിനാൽ ബസിന്റെ ബോർഡ് നമുക്ക് കൃത്യമായി വായിക്കാൻ സാധിക്കുന്നില്ല ,.
8 30 മണിയാകുന്നു 9 30 കഴിഞ്ഞാൽ പരീക്ഷക്കും കയറ്റില്ല …………………..എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ അപ്പോഴാണ് അങ്കിൾ വരുന്നത് കണ്ടത് ………………………….ആകാംക്ഷയിൽ ഞാൻ അങ്ങോട്ട് നടന്നു.
അങ്കിളേ എന്തായി ………….ബസ് ഇപ്പോൾ വരുമോ ?
സ്റ്റേഷൻ മാസ്റ്റർ കൃത്യമായി ഒന്നും പറയുന്നില്ല ,ഈ ബസ് ഗ്രാമത്തിൽ നിന്നും ഇതുവരെ എത്തില്ലെന്നും ,എത്തിയാലുടൻ അങ്ങോട്ടേക്ക് പുറപ്പെടും …………………………. മഴ ആയതിനാൽ താമസിക്കുന്നതായിരിക്കും എന്നാ പറയുന്നേ ……………….ബസ് ഇനി 9 മണിക്കുള്ളത് നോക്കിയാ മതിയെന്നാ തോന്നുന്നേ …………..
അയ്യോ ……………അങ്കിളേ ………………..ഞാൻ കരയാൻ തുടങ്ങി ……………
എന്താ മോളെ ………………
ആന്റി ഞാൻ കരയുന്നത് കണ്ട് ഓടി വന്ന് എന്നെ കൈയിൽ പിടിച്ചിട്ട് ………..
മോൾ …………….എന്തിനാ കരയുന്നെ ?
ആന്റി ………………ഇന്ന് എനിക്ക് യൂണിവേഴ്സിറ്റി എക്സാം ഉണ്ട് ………….പ്രാക്ടിക്കൽ …………….9 30 അകം എത്തില്ലെങ്കിൽ എക്‌സാമിന് കയറ്റത്തില്ല ………………
അയ്യോ…………… മണി ഇപ്പോഴേ 8 30 കഴിഞ്ഞല്ലോ ബസിൽ പോയാൽ ഈ മഴയത്തു അവിടെ.9 30 അകം എത്തില്ല
ചേട്ടാ …………..പോയി ജീപ്പ് കിട്ടുമോ എന്ന് നോക്കുമോ ………….
മോൾ കരയണ്ട …………..നമുക്ക് ഒന്ന് ശ്രമിച്ചു നോക്കാം ………എന്നും പറഞ് അങ്കിൾ ബസ് ഡിപ്പോയുടെ പുറത്തേക്ക് ഓടി ……………
ഒരു 5 മിനുട്ട് കഴിഞ്ഞതും അങ്കിൾ ഓടി വരുന്നു …………
മോളെ ………….ജീപ്പ് കിട്ടി ………………2000 രൂപ കൊടുക്കണം ………
കേട്ട് ഞാൻ ഞെട്ടി …………..2000 രൂപയോ ………….
എന്റെ കൈയിൽ കൂടിപ്പോയാൽ ഒരു 200 രൂപ കാണും .വീണ്ടും കരഞ്ഞുകൊണ്ട് ഞാൻ കസേരയിൽ ഇരുന്നതും ………………..
ആന്റി > എന്താ ……….മോളെ …………….