പണക്കാരന്റെ ഭാര്യയും കൂലിപണിക്കാരന്റെ ഭാര്യയും [MKumar]

Posted by

“ഭർത്താവോ…. ആരുടെ…”

ഞാൻ പെട്ടെന്ന് ദേഷ്യപെട്ട് എഴുന്നേറ്റതും വീഴാൻ തുടങ്ങിയതും ഒരുമിച്ച് ആയിരുന്നു… അയാൾ എന്നെ പിടിച്ചതും ഞാൻ അയാളുടെ കൈ തട്ടി മാറ്റി…

“നിങ്ങൾ ആരാ…. എന്നെ തൊടണ്ടാ…..”

“നീ ഇന്നലെ വഴുതി ഒന്ന് വീണപ്പോഴക്കും ബോധവും പോയോ ”

“വഴുതി വീണന്നോ… താൻ എന്തൊക്കെയാ ഈ പറയുന്നേ… ”

“ഇന്നലെ ഒന്ന് വീണതല്ലേ… നിന്നെ പതുക്കെ ഒക്കെ എണ്ണിപ്പിച്ചാൽ മതിയെന്ന് വച്ചപ്പോൾ നീ എന്റെ തലയിൽ കേറുന്നോ..”

അതും പറഞ്ഞു അയാൾ അടിക്കാൻ കൈ പൊക്കി… ഞാൻ പേടിച്ചു ചുറ്റും നോക്കി… അപ്പോൾ ആണ് ഞാൻ ഇപ്പോൾ നിൽക്കുന്നത് ഒരു ഓലപുരയിൽ ആണെന്നും ഇന്നലെ കിടന്നത് ഒരു പുൽപായയിൽ ആണെന്ന് കണ്ടത്…. ഞാൻ ഞെട്ടി പുറത്തേക്ക് ഓടി , പുറത്ത് അതിനേക്കാൾ വലുതായിരുന്നു ….

ആ വീടിന് ചുറ്റും നോക്കി കൃഷിയടം ആയിരുന്നു… കൂടാതെ കാട് പിടിച്ചു ഒരു സ്ഥലവും.. കുറച്ചു ദുരത്തു കുറെ ഓല മേച്ച വീടുകൾ കണ്ടു… ഞാൻ അവിടേക്ക് ഓടി….അവിടെ കുറെ ചേച്ചിമാർ സംസാരിക്കുന്നുണ്ടായി… അവിടെ എത്തിയതും….

” ആ സുമതി, നീ എന്താ ഇങ്ങനെ ഓടി വരുന്നേ… ”

ഇത് കേട്ടതോടെ ഞാൻ ഞെട്ടി….ഇവിടെ എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല… അപ്പോൾ ആണ് ഞാൻ ഇട്ട ഡ്രെസ്സിൽ കണ്ണ് എത്തിയത്…
ഞാൻ ദുബൈയിൽ നിന്ന് ഇട്ട് ജീൻസും ഷർട്ട്‌ അല്ല മറിച്ച് മുണ്ടും ബ്ലൗസും ആയിരുന്നു…..

“എന്താ എനിക്ക് പറ്റിയത്…? ആരാ സുമതി? എന്റെ ഡ്രസ്സ്‌ ഒക്കെ എവിടെ?”

“നിന്റെ ഡ്രെസ്സൊക്കെ ആര് എടുക്കാനാ…
ആ.. രാജൻ ഇടുത്തു ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും…. രാത്രി അതിന്റെ ആവശ്യം ഇല്ലെല്ലോ…” അതിൽ ഒരാൾ കളചിരിയോടെ പറഞ്ഞു….

“ആരാ രാജൻ ”

അവർ ഒന്ന് ഞെട്ടി…അപ്പോഴേക്കും അവിടേക്കു ആ അജനാബാഹു എത്തി…

“എന്താ രാജാ..,ഇവൾ പറയുന്നത് കേൾക്കുന്നില്ലേ… നിന്റെ പേര്, നിന്റെ ഭാര്യക്ക് അറിയില്ലന്ന്.. ”

ഒന്നും പറയണ്ട ചേച്ചി…, ഇന്നലെ വല്ല സ്വപ്നം കണ്ടതാവും.. അതിൽ നിന്ന് വിട്ടുമാറിയിട്ടുണ്ടാവില്ല…..

അതും പറഞ്ഞു അയാൾ എന്നെ പിടിച്ചു കൊണ്ടുപോയി….

” നിനക്ക് പ്രാന്ത് ആണോ… അവരുടെ അടുത്ത് ഒക്കെ പോയി സംസാരിക്കാൻ…. ”

“എനിക്ക് സത്യം അറിയണം… ഞാൻ ആരാന്ന് …. ”

അയാൾ നേരെ പോയി ഒരു കവറിൽ നിന്ന് ഒരു ഫോട്ടോ എടുത്തു, അത് എന്റെ നേരെ നീട്ടി….

Leave a Reply

Your email address will not be published. Required fields are marked *