ജെനി അച്ചുവിനെ തിരിച്ചു വിളിച്ചു.
” തനിക്ക് എന്താ വേണ്ടത് “
” ഇത് ഇടക്ക് ഇടക്ക് നടക്കാറുള്ളതാ… ഞങ്ങളുടെ രഹസ്യങ്ങൾ ചോർത്താൻ ആരെങ്കിലും വരും അവരെ ഞങ്ങൾ കണ്ടുപിടിച്ചു കൊല്ലും…. എനിക്കും ബോർ അടിച്ചു തുടങ്ങി…………….. എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട് നീ നാളെ കടൽ തിരത്തുള്ള ആ പഴയ കെട്ടിടത്തിൽ വരണം….. ഞാൻ അവിടെ കാണും “
ജെനിക്ക് എന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു.
എന്താലും നാളെ അച്ചുവിനെ കാണാൻ തന്നെ അവൾ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ ജെനി കടൽ തിരത്തു എത്തുമ്പോൾ അവിടം വിജനം ആയിരുന്നു. അവൾ ആ ബിൽഡിങ് ഉള്ളിൽ കടന്നു.അകത്ത് അച്ചു ഉണ്ടായിരുന്നു. ജെനിയെ കണ്ടതും അവൻ അവളുടെ അടുത്തേക്ക് വന്നു.
ജെനി കയ്യിൽ കരുതിയിരുന്ന തോക്ക് അവന്റെ നേർക്ക് ചുണ്ടി.എന്നിട്ട് ചുറ്റും നോക്കി
” തനിക്ക് എന്താ വേണ്ടത് “
” എനിക്ക് എന്താ വേണ്ടത് എന്ന് എന്നോട് ചോദിക്കുന്ന ആദ്യത്തെ ആള് ആണ് താൻ… തോക്ക് തഴ്ത്ത് എനിക്ക് കുറച്ചു സംസാരിച്ചാൽ മാത്രം മതി “
മുന്നോട്ട് നടന്ന അച്ചുവിന് ജെനി വീണ്ടും മുന്നറിയിപ്പ് നൽകി.
” ഹാൻഡ്‌സ് അപ്പ് “
” അവളുടെ ഒരു ഹാൻഡ്‌സ് അപ്പ് “
അച്ചു പെട്ടെന്ന് വെട്ടിതിരിഞ്ഞു കൊണ്ട് ജെനിയുടെ തോക്ക് കൈകലക്കി. എന്നിട്ട് അവളുടെ നേരെ ചുണ്ടി. അവിടെ അനങ്ങാതെ നിന്നിരുന്ന ജെനിയുടെ നെറ്റിയിൽ അവൻ തോക്ക് ചേർത്തു. പതിയെ അത് തയെക്ക് കൊണ്ടുവന്നു. അവളുടെ കവിളിൽ കുടി ചുണ്ടുകളിൽ നിന്നു. അവൻ അവളുടെ ചുണ്ടുകളിൽ തോക്ക് ചേർത്ത് കളിച്ചു കൊണ്ടിരുന്നു. അവന്റെ തോക്ക് കഴുത്ത് കയിഞ്ഞു തഴെക്ക് നിങ്ങുമ്പോൾ അവൾ വെട്ടി മറി.
” ഓക്കേ കൂൾ…….. ഇന്നാ തനിക്ക് വേണ്ടത് ഇത് അല്ലെ…….ഇന്നാ “
അച്ചു അവന്റെ കയ്യിൽ ഉണ്ടായിരുന്ന ഫോണിന്റെ സിം ഊരിമാറ്റി. എന്നിട്ട് ഫോൺ അവളുടെ അടുത്ത് കൊടുത്തു.ജെനി അത് വാങ്ങി സംശയത്തോടെ അച്ചുവിനെ നോക്കി.
” ഈ ഫോൺ കൊണ്ട ഞാൻ ആ പിക് ഒക്കെ എടുത്തത് വേറെ എവിടെയും സേവ് ചെയ്തിട്ടില്ല “
” തനിക്ക് എന്താ വേണ്ടത് “
” എനിക്ക് എന്റെ അച്ഛനും അമ്മയും ആരെന്നു അറിയില്ല. വളർന്നത് നടേശാന്റെ കുട്ടാളി ആയ രവിയുടെ വെപ്പട്ടിയുടെ കുടി ആണ്….. കുറച്ചു കയിഞ്ഞു എന്നെ അവിടെന്ന് ഇങ്ങോട്ട് കൊണ്ടുവന്നു…. കുഞ്ഞുനലിൽ രവി എനിക്ക് കുറച്ചു ആഹാരം വാങ്ങി തന്നിട്ട് ഉണ്ട് ഇന്നലത്തെ വേറെ ഒരു ബന്ധവും